Friday, December 5, 2008
വന്ദേമുകുന്ദം
കൊട്ടിപ്പാടി-
കൊഴിഞ്ഞ്പോയ കിനാവ്...!
ഹൃദയസോപാനങ്ങളെ-
ഗംഗാജലത്താല്‍ കഴുകിയ-
വിശുദ്ധി...!!
ചാന്ദ്രശോഭയുള്ള-
വലന്തലയില്‍നിന്നും-
ഉറവയായൊഴുകുന്ന നാദച്ചാറുകള്‍...!!
വര്‍ണങ്ങളും
എണ്ണങ്ങളും തൂങ്ങുന്ന
സംസ്കാരപ്പൊടുപ്പുകള്‍....!!
സംഗീതം ധ്യാനിച്ചിരുന്ന,
സങ്കടം പോക്കിത്തന്ന
സാധുഗായകന്റെ സ്മരണയെ-
ഇടയ്ക്ക കൊട്ടിയുണര്‍ത്താം;പക്ഷേ-
അപശ്രുതിയും, അവതാളവുമരുത്......!!
കൊഴിഞ്ഞ്പോയ കിനാവ്...!
ഹൃദയസോപാനങ്ങളെ-
ഗംഗാജലത്താല്‍ കഴുകിയ-
വിശുദ്ധി...!!
ചാന്ദ്രശോഭയുള്ള-
വലന്തലയില്‍നിന്നും-
ഉറവയായൊഴുകുന്ന നാദച്ചാറുകള്‍...!!
വര്‍ണങ്ങളും
എണ്ണങ്ങളും തൂങ്ങുന്ന
സംസ്കാരപ്പൊടുപ്പുകള്‍....!!
സംഗീതം ധ്യാനിച്ചിരുന്ന,
സങ്കടം പോക്കിത്തന്ന
സാധുഗായകന്റെ സ്മരണയെ-
ഇടയ്ക്ക കൊട്ടിയുണര്‍ത്താം;പക്ഷേ-
അപശ്രുതിയും, അവതാളവുമരുത്......!!
No comments:
Post a Comment