Monday, August 17, 2009

Elephant In Palghat: By Abraham,G

He is ready to eat. He needs a little rest too!!

Saturday, August 15, 2009

കേരളത്തിലെ വള്ളംകളി

ഈ മനോഹരമായ വള്ളംകളി കേരളത്തിലെ ഉള്ളു !!

നടന വൈയ്ഭവത്തിനു നദികരയില്‍ അന്ത്യ വിശ്രമം:

നടനവൈഭവത്തിന് നദിക്കരയില്‍ അന്ത്യവിശ്രമം
Courtesy: Mathrubhumi
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടന്‍ മുരളിക്ക് കരമനയാറ്റിന്‍കരയില്‍ അന്ത്യവിശ്രമം. നദി, അരുവിക്കര അണക്കെട്ടിലേക്ക് തിരിഞ്ഞൊഴുകുന്ന കളത്തറയിലെ 'ശാന്തി' വീട്ടിന്റെ മുറ്റത്ത് പ്ലാവിന്‍ചുവട്ടിലൊരുക്കിയ ചിതയില്‍ മുരളിയുടെ ഭൗതിക ശരീരം അഗ്‌നി ഏറ്റുവാങ്ങി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് മുരളിക്ക് കലാകേരളം യാത്രാമൊഴി ചൊല്ലിയത്. അനുജന്‍ തുളസിയുടെ മകന്‍ ദീപുവാണ് ചിതയ്ക്ക് തീ കൊളുത്തിയത്.പതിനേഴുവര്‍ഷം മുമ്പ് മുരളി വാങ്ങിയതാണ് അരുവിക്കര കളത്തറയിലെ അരയേക്കര്‍ സ്ഥലം. അവിടെ പണിത ചെറിയ വീടിന്റെ മുറ്റത്ത് പ്ലാവിന്റെ ചുവട്ടിലിരുന്ന് അദ്ദേഹം അസ്തമയ സൂര്യനെ നോക്കുമായിരുന്നു. തന്റെ ജീവിതാസ്തമയവും അവിടെത്തന്നെയാകുമെന്ന് അദ്ദേഹം ഒരിക്കല്‍ തന്റെ സുഹൃത്ത് ത്രിലോചനനോട് പറഞ്ഞിരുന്നു. 'മൃത്യുഞ്ജയം' എന്ന നാടകം ഇവിടെവെച്ചാണ് അദ്ദേഹം എഴുതിയിരുന്നത്. മുരളിക്ക് പ്രിയങ്കരമായ ഈ സ്ഥലം തന്നെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമത്തിനായി തിരഞ്ഞെടുക്കപ്പെട്ടത് അങ്ങനെയാണ്. അകമ്പടി വാഹനത്തില്‍ നിന്നുള്ള അറിയിപ്പ് കേള്‍ക്കുന്നതിനുമുമ്പുതന്നെ നൂറുകണക്കിനാളുകള്‍ കളത്തറയിലെ വീട്ടില്‍ തടിച്ചുകൂടി. മുരളിയുടെ ഭാര്യ ശൈലജ, മകള്‍ കാര്‍ത്തിക, അച്ഛന്‍ പി. കൃഷ്ണ പിള്ള, അമ്മ ദേവകിയമ്മ, സഹോദരന്‍മാരായ ഹരി, തുളസി, സഹോദരിമാരായ ഷീല, ഷീജ എന്നിവരും മറ്റ് അടുത്തബന്ധുക്കളും ഉച്ചയോടെ തന്നെ 'ശാന്തി'യില്‍ എത്തിയിരുന്നു. സ്​പീക്കര്‍ കെ.രാധാകൃഷ്ണന്‍, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി, കെ.പി .രാജേന്ദ്രന്‍, എം.എല്‍.എ മാരായ വി. ശിവന്‍കുട്ടി, മാങ്കോട് രാധാകൃഷ്ണന്‍, ജില്ലാ കളക്ടര്‍ സഞ്ജയ് കൗള്‍ എന്നിവരും സിനിമാ രംഗത്തെ പ്രമുഖരും കളത്തറയിലെ വീട്ടിലെത്തി. തിങ്ങിനിറഞ്ഞ വീട്ടുമുറ്റത്ത് ഒരുക്കിയ ചെറിയ പന്തലില്‍ മുരളിയുടെ മൃതദേഹം കിടത്തി. നാട്ടുകാരും ബന്ധുക്കളും അന്ത്യോപചാരമര്‍പ്പിച്ച ശേഷം അഞ്ചേകാലോടെ മൃതദേഹം ചിതയിലേക്കെടുത്തു. നദിക്ക് അ ഭിമുഖമായാണ് ചിതയൊരുക്കിയിരുന്നത്. മന്ത്രിമാരും കളക്ടറും പോലീസും ചിതയ്ക്കുമുന്നില്‍ നമ്രശിരസ്‌കരായി. മൂന്നുവട്ടം ആചാരവെടിമുഴങ്ങി. അഞ്ചരയോടെ മുരളിയുടെ അനുജന്‍ തുളസിയുടെ മകന്‍ ദീപു ചിതയ്ക്ക്തീ കൊളുത്തി. ആഗസ്ത് 16 ഞായറാഴ്ചയാണ് സഞ്ചയനകര്‍മം നിശ്ചയിച്ചിരിക്കുന്നത്. മുരളിയുടെ ജന്മനാടായ കൊല്ലംജില്ലയിലെ കുടവട്ടൂരില്‍ നിന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്ത് മുരളി ജോലിചെയ്തിരുന്ന കേരള സര്‍വകലാശാലയിലെ സെനറ്റ് ഹാളില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവന്നത്.
കടപാട് : മാതൃഭൂമി




Thursday, August 13, 2009

TOURIST VISA TO UAE: SOME NEWS: BY ABRAHAM, G

ടൂറിസ്റ്റ്‌ വിസയില്‍ യുഎഇയിലേക്ക്‌ വരുന്നവര്‍ കുറഞ്ഞത്‌ 5,000 ദിര്‍ഹം കരുതണംഷാര്‍ജ: ടൂറിസ്റ്റ്‌ വിസയില്‍ യുഎഇയിലേക്ക്‌ വരുന്നവര്‍ കുറഞ്ഞത്‌ 5,000 ദിര്‍ഹ(ഏകദേശം 60,000 രൂപ)മെങ്കിലും കൈയില്‍ കരുതണമെന്ന നിയമം അധികൃതര്‍ കര്‍ശനമാക്കി. എന്നാല്‍, ഇതറിയാതെ എത്തിയ മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ ഷാര്‍ജ അന്താരാഷ്‌ട്രാ വിമാനത്താവളത്തില്‍ നിന്ന്‌ തന്നെ മടങ്ങി. ഏറെപ്പേര്‍ മടക്ക ടിക്കറ്റിനുള്ള കാശില്ലാതെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്‌. നേരത്തെ പ്രാബല്യത്തിലുള്ള നിയമം ഈ മാസം ഒന്നുമുതലാണ്‌ കര്‍ശനമാക്കിയത്‌. എന്നാല്‍, ഇതറിയാതെയാണ്‌ നിരവധി പേര്‍ നിത്യേന യുഎഇയിലെത്തുന്നത്‌. ഭൂരിഭാഗവും തൊഴില്‍ തേടിയെത്തുന്ന സാധാരണക്കാരാണ്‌. നാട്ടിലെ ഏജന്റുമാരില്‍ നിന്ന്‌ 15,000 രൂപയോളം നല്‍കിയാണ്‌ ഇവര്‍ ഒരുമാസത്തേക്കുള്ള ടൂറിസ്റ്റ്‌ വിസ സ്വന്തമാക്കിയിട്ടുള്ളത്‌. വിമാന ടിക്കറ്റിന്‌ പലരും 9,000 രൂപ നല്‍കി. അവശ്യ ചെലവുകള്‍ക്കുള്ള പണം മാത്രമെ ഇവരുടെ കൈവശമുണ്ടായിരുന്നുള്ളൂ. അതിനാല്‍, ഇത്രയും വലിയ സംഖ്യ കൈയിലുണ്ടോ എന്ന്‌ ചോദിക്കുന്നതോടെ ഇവിടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത പലരും നിസഹായാവസ്ഥയിലാവുകയാണ്‌. നാട്ടിലെ ഏജന്റിന്റെ ഇവിടുത്തെ ആള്‍ക്കാരെ വിളിച്ച പലര്‍ക്കും വളരെ വേദനാജനകമായ അനുഭവമാണ്‌ ഉണ്ടാകുന്നത്‌. ഇവരെ സഹായിക്കാനോ, ആശ്വസിപ്പിക്കാനോ ആരും തയ്യാറാകുന്നില്ല. വിമാനത്താവളത്തില്‍ നിന്ന്‌ പുറത്തിറങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട്‌ തന്റെ ട്രാവല്‍ ഏജന്റിനെ ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ എത്താമെന്ന്‌ പറഞ്ഞ്‌ ദിവസങ്ങളോളം കാത്തിരുത്തിയെങ്കിലും ആരും വന്നില്ലെന്ന്‌ ഇത്തരത്തില്‍ രാമനാട്ടുകാരയിലെ ഒരു പ്രമുഖ ട്രാവല്‍സില്‍ നിന്ന്‌ വിസ വാങ്ങിയെത്തിയത്തിയ കോഴിക്കോട്‌ ഫാറൂഖ്‌ കരുവന്‍തുരുത്തി സ്വദേശി നിസാബ്‌(28) ടെലിഫോണിലൂടെ പറഞ്ഞു. 14,500 ദിര്‍ഹം നല്‍കി വാങ്ങിയ ടൂറിസ്റ്റ്‌ വിസയില്‍ കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ നിസാബ്‌ ഷാര്‍ജയിലെത്തിയത്‌. ഇയാളോടൊപ്പമുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ്‌ കബീറി(26)നും ഇതേ അനുഭവമാണുണ്ടായത്‌. ഇത്തരത്തില്‍ കുടുങ്ങിയ പതിനഞ്ചോളം പേര്‍ ഷാര്‍ജ വിമാനത്താവളത്തില്‍ എന്ത്‌ ചെയ്യണമെന്നറിയാതെ നില്‍ക്കുന്നതായി ഇവരറിയിച്ചു. ഇവരില്‍ കുറേപ്പേര്‍ കഴിഞ്ഞ ദിവസങ്ങളിലായി നാട്ടിലേക്ക്‌ തന്നെ മടങ്ങി. നിയമം മാറിയത്‌ അറിയാത്തത്‌ കൊണ്ടായിരിക്കാം നാട്ടില്‍ നിന്ന്‌ വിസ ഏജന്റുമാര്‍ ഇക്കാര്യം ആരെയും അറിയിക്കാത്തതെന്ന്‌ നിസാബ്‌ പറഞ്ഞു. എന്നാല്‍, ഇവിടെ തങ്ങളെ കൂട്ടാന്‍ വരുമെന്ന്‌ പറഞ്ഞിരുന്ന ഏജന്റിന്റെ ആള്‍ക്കാര്‍ തങ്ങളെ ബന്ധപ്പെടാത്തതിലാണ്‌ ഇവര്‍ക്ക്‌ ദുഃഖം. അതിനിടെ ബന്ധുക്കളുള്ളവരില്‍ ചിലര്‍ 5,000 ദിര്‍ഹം സംഘടിപ്പിച്ച്‌ എമിഗ്രേഷനെ സമീപിച്ചപ്പോള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന്‌ നിസാബ്‌ പറഞ്ഞു. റമസാനില്‍ യാചകരുടെ കടന്നുവരവ്‌ നിയന്ത്രിക്കാനാണ്‌ അധികൃതര്‍ നിയമം കര്‍ശനമാക്കിയതെന്ന്‌ സൂചനയുണ്ട്‌. ഏതായാലും നിര്‍ധന കുടുംബത്തെ സഹായിക്കുന്നതിന്‌ വേണ്ടിയാണ്‌ നാട്ടില്‍ ചെറുകിട ജോലിയില്‍ വ്യാപൃതരായിരുന്ന മിക്കവരും കടം വാങ്ങിയും സ്വര്‍ണം പണയം വെച്ചും മറ്റും വിസ കരസ്ഥമാക്കി സ്വപ്‌നഭൂമിയിലേക്ക്‌ പുറപ്പെട്ടത്‌. എന്നാലതിപ്പോള്‍ പാതിവഴിയിലുമായി. അടുത്തകാലത്ത്‌ വിസ നിബന്ധനകളില്‍ വലിയ മാറ്റം വന്നതോടെ പണമടച്ച്‌ ഒരു മാസം നീട്ടാവുന്ന ടൂറിസ്റ്റ്‌ വിസയിലാണ്‌ ഇപ്പോള്‍ ആളുകള്‍ തൊഴില്‍ തേടാനെത്തുന്നത്‌.
Posted by georgekurian at 6:51 AM 0 comments
Labels:
Older