Saturday, October 24, 2009

Kindness (forwarded by Thomas Philip)

Four brothers left home for college, and they became successful doctors and lawyers and prospered. Some years later, they chatted after having dinner together. They discussed the gifts they were able to give their elderly mother who lived far away in another city.



The first said, 'I had a big house built for Mama.'
The second said, 'I had a hundred thousand dollar theater built in the house.'
The third said 'I had my Mercedes dealer deliver an SL600 to her.'
The fourth said, 'You know how Mama loved reading the Bible and you know she can't read anymore because she can't see very well. I met this preacher who told me about a parrot that can recite the entire Bible. It took twenty preachers 12 years to teach him. I had to pledge to contribute $100,000 a year for twenty years to the church, but it was worth it. Mama just has to name the chapter and verse and the parrot will recite it.'


The other brothers were impressed. After the holidays Mom sent out her thank you notes. 'She wrote: 'Milton, the house you built is so huge. I live in only one room, but I have to clean the whole house. Thanks anyway.'


'Marvin, I am too old to travel. I stay home, I have my groceries delivered, so I never use the Mercedes. The thought was good. Thanks.'


'Michael, you gave me an expensive theater with Dolby sound, it could hold 50 people, but all my friends are dead, I've lost my hearing and I'm nearly blind. I'll never use it. Thank you for the gesture just the same.'


'Dearest Melvin, you were the only son to have the good sense to give little thought to your gift. The chicken was delicious. Thank you.'


Send instant messages to your online friends http://uk.messenger.yahoo.com

ഇന്ത്യക്കാര്‍ ഇല്ലാത്ത രാജ്യങ്ങള്‍ : എബ്രഹാം ജീ

ഇന്ത്യക്കാരില്ലാത്ത രാജ്യങ്ങള്‍ ലോകത്തു മൂന്നെണ്ണം മാത്രം....


ലോകത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ സാന്നിധ്യമില്ലാത്തതു മൂന്നേമൂന്നു രാജ്യങ്ങളില്‍ മാത്രം. പാകിസ്‌താന്‍, ഉത്തരകൊറിയ, ഭൂട്ടാന്‍ എന്നിവിടങ്ങളിലൊഴികെ ലോകത്തിന്റെ മുക്കിലുംമൂലയിലും പ്രവാസി ഇന്ത്യക്കാര്‍ താമസമുറപ്പിച്ചിട്ടുണ്ടെന്നു പ്രവാസികാര്യ മന്ത്രാലയം സ്‌ഥിരീകരിച്ചു. ലോകത്ത്‌ ആകെയുള്ള 183 രാജ്യങ്ങളില്‍ 180-ലും ഇന്ത്യന്‍ സാന്നിധ്യമുണ്ട്‌. പാരമ്പര്യംകൊണ്ട്‌ ഇന്ത്യന്‍ വംശജര്‍ എന്ന വിഭാഗത്തില്‍പ്പെടുന്നവരെ പരിഗണിച്ചാല്‍ പാകിസ്‌താനിലും ഭൂട്ടാനിലും നമ്മുടെ സാന്നിധ്യമുണ്ടെന്നു പറയാം. അങ്ങനെയെങ്കില്‍ ഉത്തരകൊറിയ ഒരേയൊരു 'ഇന്ത്യാരഹിത' രാജ്യമാകും.
പ്രവാസി ഇന്ത്യക്കാരില്‍ ഉരുക്കുവ്യവസായി ലക്ഷ്‌മി മിത്തലിനെപ്പോലെയുള്ള കുബേരന്‍മാര്‍ മുതല്‍ ഉപജീവനത്തിനായും പഠനാവശ്യങ്ങള്‍ക്കുമായി വിദേശങ്ങളില്‍ താല്‍ക്കാലികമായി താമസിക്കുന്ന സാധാരണക്കാര്‍വരെയുണ്ട്‌. മിത്തല്‍ വിദേശത്തു സ്‌ഥിരതാമസമാണെങ്കിലും ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ ഉള്ളയാളാണ്‌.
ഭൂമിയുടെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍വരെ ഇന്ത്യക്കാര്‍ താമസമുറപ്പിച്ചിട്ടുണ്ട്‌. ഏറ്റവുമൊടുവില്‍ രൂപംകൊണ്ട ദ്വീപ്‌ രാഷ്‌ട്രമായ പസഫിക്‌ സമുദ്രത്തിലെ പലാവു റിപ്പബ്ലിക്കില്‍അഞ്ചു പ്രവാസി ഇന്ത്യക്കാരാണുള്ളത്‌. ആഫ്രിക്കയിലെ ചെറുരാജ്യമായ ജിബൂട്ടിയില്‍ 375 ഇന്ത്യക്കാരുണ്ട്‌. ബൊളീവിയന്‍ മലനിരകളില്‍പ്പോലും 20 പ്രവാസി ഇന്ത്യക്കാര്‍ വസിക്കുന്നുണ്ടെന്നു പറഞ്ഞാല്‍ കണ്ണുതള്ളേണ്ടതില്ല!
സൗദിയിലാണ്‌ ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാരുള്ളത്‌, 17 ലക്ഷം. യു.എ.ഇയില്‍ 14 ലക്ഷവും അമേരിക്കയില്‍ ഒന്‍പതു ലക്ഷവും പ്രവാസി ഇന്ത്യക്കാരുണ്ട്‌. സ്ലൊവേനിയ (10 പേര്‍), മോണ്ട്‌സെററ്റ്‌ (10), ഐസ്ലാന്‍ഡ്‌ (21), ബോസ്‌നിയ (30), ബുര്‍ക്കിന ഫാസോ (150) എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സാന്നിധ്യം
തീരെക്കുറവാണ്‌




എബ്രഹാം ജീ

വിന്‍ഡോസ്‌ 7: സമ്പാദകന്‍ എബ്രഹാം ജീ


ക്ലൗഡ് യുദ്ധത്തിന് ആദ്യവെടിയുതിര്‍ത്ത് വിന്‍ഡോസ് 7



 ഒക്ടോബര്‍ 22, ഒരു യുഗപ്പിറവിക്കായി ലോകം കാത്തിരിക്കുന്ന ദിവസമാണത്. വര്‍ഷങ്ങള്‍ നീളുന്ന ഒരു സൈബര്‍ യുദ്ധത്തിനും ഈ ദിവസം തുടക്കം കുറിക്കും. അന്നാണ് മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 7 ജനങ്ങളിലേക്ക് എത്തുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റങ്ങളെല്ലാം തന്നെ മൈക്രോസോഫ്റ്റ് നിര്‍മ്മിച്ചവ ആയതിനാല്‍ വിന്‍ഡോസിന്റെ മിക്ക പതിപ്പുകളും യുദ്ധത്തില്‍ പങ്കാളിയാകുന്നുണ്ട്. എന്നാല്‍ ഗുഗിളും ആപ്പിളും തന്നെയായിരിക്കും വിന്‍ഡോസ് 7 ന്റെ മുഖ്യ എതിരാളികള്‍.


വിന്‍ഡോസ് 7 വിപണിയില്‍ എത്തുന്നത് ആദ്യം ബാധിക്കുക വിന്‍ഡോസ് വിസ്തയെ തന്നെ. ഏറെ പുതുമകളോടെ വിപണിയില്‍ എത്തിയെങ്കിലും മുന്‍ഗാമിയായ വിന്‍ഡോസ് എക്‌സ്.പിയുടെ അത്ര ജനപ്രീതി നേടാന്‍ വിസ്തക്ക് കഴിഞ്ഞിരുന്നില്ല. സാങ്കേതികസഹായം നല്‍കുന്നത് കഴിഞ്ഞ ജനുവരിയില്‍ നിര്‍ത്തിയിട്ട് പോലും എക്‌സ്.പിയുടെ പ്രചാരം ഒരു പരിധിയില്‍ കുറയ്ക്കാന്‍ മൈക്രോസോഫ്രറ്റിന് കഴിഞ്ഞില്ലെന്നത് തന്നെ വിസ്തയുടെ പരാജയത്തിന് തെളിവായി കാണിക്കപ്പെടുന്നു.
എന്നാല്‍ വിന്‍ഡോസ് 7 പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചവരുടെ അഭിപ്രായം മൈക്രോസോഫ്റ്റിന് പ്രതീക്ഷനല്‍കുന്നതാണ്.


ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ചില ബുദ്ധിമുട്ടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വിസ്തയും എക്‌സ് പിയും പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനുമുന്നില്‍ പകച്ചുനില്‍ക്കുമെന്നാണ് ഇവരുടെ വാദം.


മൈക്രോസോഫ്റ്റിനെ സംബന്ധിച്ചിടത്തോളം വിന്‍ഡോസ് 7 എന്നത് വലിയൊരു കാല്‍വെപ്പ് മാത്രമല്ല. വിവരസാങ്കേതിക രംഗത്തെ ഒരു യുഗത്തിന്റെ അവസാനം കുറിയ്ക്കല്‍ കൂടിയാണ്. ഒപ്പം വളരെ വ്യത്യസ്തമായ സാങ്കേതിക യുഗത്തിന്റെ തുടക്കവും.


ഇനിയുള്ള കാലം 'ക്ലൗഡ്' സങ്കല്‍പത്തെ അടിസ്ഥാനമാക്കിയായിരിക്കും കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുക. ഓഫീസുകളിലും വീടുകളിലും കംപ്യൂട്ടറുകളില്‍ വിവരങ്ങള്‍ ശേഖരിച്ചുവെക്കുന്ന സ്ഥിതി ഇല്ലാതാകും. പകരം ആയിരക്കണക്കിന് സെര്‍വറുകളിലായി വലിയ വിവരശേഖരണകേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയായിരിക്കും ഇവ ശേഖരിക്കപ്പെടുക.


ജിമെയില്‍, യാഹു മെയില്‍ തുടങ്ങിയ ഇമെയില്‍ സേവനങ്ങളും ഓര്‍ക്കുട്ടുകള്‍ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സേവനങ്ങളും ഓണ്‍ലൈന്‍ ഗെയിമുകളും 'ക്ലൗഡ്' സാങ്കേതിക വിദ്യയ്ക്ക് ഉദാഹരണങ്ങളാണ്.


മൊബൈല്‍ ഫോണുകളിലേയും പേഴ്‌സണല്‍ കംപ്യൂട്ടറിലെയും ക്ലൈന്റ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചായിരിക്കും ഈ സേവനങ്ങള്‍ ഉപയോഗിക്കപ്പെടുക. ആവശ്യമുള്ള സോഫ്റ്റ് വെയറുകള്‍ ഓണ്‍ലൈനിലൂടെ ഉപയോഗിക്കുകയോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യേണ്ടി വരുമെന്ന് സാരം.


അതായത് ഓപ്പറേറ്റിങ് സിസ്റ്റം വളരെ ലഘുവായതും എന്നാല്‍ അതീവ സുരക്ഷ നല്‍കുന്നതുമായ ചെറിയ സോഫ്റ്റ് വെയറായി മാറും. ഇതേ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഏറ്റവും കുറവ് അനുബന്ധ സോഫ്റ്റ് വെയറുകളുമായി വിപണിയിലെത്തുന്ന മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം കൂടിയാണ് പുതിയ വിന്‍ഡോസ് പതിപ്പ്.


ക്ലൗഡ് സാങ്കേതിവിദ്യയില്‍ വിന്‍ഡോസ് പൂര്‍ണമായും മറയുമെന്നല്ല ഇതിനര്‍ത്ഥം. ഈവര്‍ഷം പുറത്തിറക്കുന്ന ചില സോഫ്റ്റ് വെയറുകള്‍ ക്ലൗഡ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുള്ള മൈക്രോസോഫ്റ്റിന്റെ ഭാവിയെക്കുറിച്ച് ചില സൂചന നല്‍കുന്നുണ്ട്. ഇവ മുന്‍കണ്ടാണ് കഴിഞ്ഞ മാസം അഞ്ചുലക്ഷത്തോളം സെര്‍വറുകള്‍ ഉള്‍പ്പെടുത്തി രണ്ട് ഡാറ്റാ സെന്ററുകള്‍ മൈക്രോസോഫ്റ്റ് നിര്‍മ്മിച്ചത്.


സ്മാര്‍ട് ഫോണുകള്‍ക്കായുള്ള പുതിയ വിന്‍ഡോസ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഈമാസം വിപണിയിലെത്തും. അടുത്ത മാസം അഷൂര്‍ (AZURE) എന്ന സോഫ്റ്റ് വെയറും പുറത്തിറങ്ങും. സോഫ്റ്റ് വെയര്‍ ഡവലപ്പ് ചെയ്യുന്നവര്‍ക്കായി ക്ലൗഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയറാണ് അഷൂര്‍.


വെബ് ബ്രൗസര്‍ വിവാദങ്ങളില്‍ നിന്നും മൈക്രോസോഫ്റ്റ് പിന്മാറുകയാണെന്ന സൂചന കൂടി വിന്‍ഡോസ് 7 നല്‍കുന്നുണ്ട്. വിവാദങ്ങള്‍ക്കിടയാക്കിയ സൗജന്യ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വിന്‍ഡോസ് 7 ല്‍ ഉണ്ടായിരിക്കില്ല. ഇതുമറികടക്കാന്‍ യു.എസിലെയും യൂറോപ്പിലേയും ഉപഭോക്താക്കള്‍ക്കായി ഒരു 'ബാലറ്റ് സ്‌ക്രീന്‍' കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ എതിരാളികളായ ബ്രൗസറുകള്‍ ഇതിലൂടെ തിരഞ്ഞെടുക്കാം.


മെയിന്‍ഫ്രെയിം കംപ്യൂട്ടറുകളില്‍ നിന്നും പേഴ്‌സണല്‍ കംപ്യൂട്ടറുകൡലേക്ക് എന്ന പോലെയുള്ള വന്‍ മാറ്റമാണ് പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ നിന്ന് ക്ലൗഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നോട്ടുബുക്കുകളിലേക്കും സ്മാര്‍ട്ട് ഫോണുകളിലേക്കും വയര്‍ലസ് ഉപകരണങ്ങളിലേക്കുമുള്ള വളര്‍ച്ച.


സംഗീതവും ഇമെയിലും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സേവനങ്ങളുമായി നൂറുകണക്കിന് കമ്പനികള്‍ ക്ലൗഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും ആപ്പിളിന്റെയും യുദ്ധത്തിന് മറ്റുചില തലങ്ങള്‍കൂടിയുണ്ട്. ഇപ്പോള്‍തന്നെ സ്വന്തമായ ക്ലൗഡ് നെറ്റ് വര്‍ക്കുള്ള കമ്പനികളാണ് ഇവ. ഒന്നോ രണ്ടോ സേവനങ്ങളല്ലാതെ ഒരു സമ്പൂര്‍ണ പാക്കേജ് ആയിട്ടായിരിക്കും ഇവരുടെ സേവനങ്ങള്‍ ഉപഭോക്താവിന് ലഭിക്കുക. തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി വെബ് ബേസ്ഡ് വേഡ് പ്രോസസറും സ്‌പ്രെഡ്ഷീറ്റും പ്രസന്റേഷന്‍ സോഫ്റ്റ് വെയറും ഗൂഗിള്‍ നല്‍കിക്കഴിഞ്ഞു.


കഴിഞ്ഞ ജൂലൈയില്‍ ഗൂഗിള്‍ പ്രഖ്യാപിച്ച സൗജന്യക്രോം ഓപ്പറേറ്റിങ് സിസ്റ്റം ക്ലൗഡ് യുദ്ധത്തിനുള്ള കാഹളമായിരുന്നു. വിന്‍ഡോസ് 7 പുറത്തിറങ്ങുന്ന സമയത്തുതന്നെ ക്രോം ഒ.എസും വിപണിയില്‍ എത്തുമെന്നാണ് അഭ്യൂഹങ്ങളുള്ളത്. എന്നാല്‍ അടുത്തകാലത്ത് ഗുഗൂള്‍ ഔദ്യോഗികമായി ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.


ആപ്പിളിന്റെ ഐ ഫോണിനെ വെല്ലുവിളിക്കാനാണ് മൈക്രോസോഫ്റ്റ് പുതിയ വിന്‍ഡോസ് മൊബൈല്‍ പുറത്തിറക്കുന്നത്. ഗൂഗിള്‍ നേരത്തെ തന്നെ ആന്‍ഡ്രോയിഡ് എന്നപേരില്‍ മൊബൈല്‍ ഉപകരണങ്ങള്‍ക്കായി ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കിയിരുന്നു. ക്ലൗഡ് സേവനങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ഭാവിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുക ഇത്തരം സ്മാര്‍ട് ഫോണുകളായിരിക്കും.


ക്ലൗഡ് സാങ്കേതിവിദ്യയുടെ സഹായക ഉപകരണങ്ങളുടെ കാര്യത്തില്‍ ആപ്പിള്‍തന്നെയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. ലോകത്തെമ്പാടുമായി മൂന്നുകോടി ഐ ഫോണുകള്‍ വിറ്റുപോയതാണ് ആപ്പിളിനെ സഹായിച്ചത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് നിരവധി സ്മാര്‍ട്ട് ഫോണുകള്‍ ദിനം പ്രതി പുറത്തിറങ്ങുന്നത് ആപ്പിളിനെ സമ്മര്‍ദ്ദത്തിലാക്കുന്നു.


ഡാറ്റാ സെന്ററുകളുടെ കാര്യത്തില്‍ ഗൂഗിള്‍ ഇപ്പോള്‍തന്നെ ബഹുദൂരം മുന്നിലാണ്. ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് ആപ്പിളിനെ പിന്തള്ളി ഗൂഗിളിനോട് മത്സരിക്കുന്നുണ്ട്. സര്‍വീസുകളുടെ കാര്യത്തിലും ഗൂഗിള്‍ തന്നെയാണ് ഇപ്പോള്‍ മുന്‍പന്തിയില്‍. ബിംഗ് (BING) നിര്‍മ്മിച്ചതോടെയാണ് ഇക്കാര്യത്തില്‍ ഗൂഗിളിന്റെ മുന്നില്‍ മൈക്രോസോഫ്റ്റിന് പിടിച്ചുനില്‍ക്കാനായത്.


യുദ്ധകാഹളം മുഴങ്ങിയതിന്റെ ആശങ്ക സാങ്കേതികവിദഗ്ധര്‍ക്കാണ്. മുന്‍കാല സാങ്കേതിക 'യുദ്ധ'ങ്ങളിലേതുപോലെ ഓരോ ക്ലൗഡുകളും അവരുടെ സാങ്കേതിക വിദ്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഫയലുകളും ഫോര്‍മാറ്റുകളും ഉപയോഗിക്കുമോ എന്നതാണ് ആശങ്കയുണര്‍ത്തുന്നത്. ഒരു ക്ലൗഡില്‍ നിന്നും മറ്റൊരു ക്ലൗഡിലേക്ക് വിവരങ്ങള്‍ കൈമാറുന്നത് തടയുവാനോ ബുദ്ധിമുട്ടുള്ളതാക്കുവാനോ ഇതിടയാക്കും.


ക്ലൗഡുകളില്‍ സുക്ഷിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യവിവരങ്ങള്‍ ചോരാന്‍ ഇടയാകുമെന്ന പേടിയും വ്യാപകമായുണ്ട്. ക്ലൗഡ് സര്‍വീസുകള്‍ക്ക് പണം മുടക്കാന്‍ തയ്യാറാവാത്തവരുടെ അക്കൗണ്ടുകളില്‍ ഉള്ളടക്കത്തിനനുസരിച്ചുള്ള പരസ്യങ്ങള്‍ കൊടുക്കാന്‍ കമ്പനികള്‍ ശ്രമിക്കും. ഇത് സ്വകാര്യതയെ ഹനിക്കുമെന്നാണ് ചിലരുടെ വാദം. ചില കമ്പനികള്‍ സൗജന്യ ഇമെയില്‍ സര്‍വീസില്‍ ഇത്തരത്തില്‍ പരസ്യം നല്‍കുന്നുണ്ട്.


അവസാനമായി ക്ലൗഡുകളില്‍ സൂക്ഷിക്കുന്ന വിവരശേഖരങ്ങള്‍ സുരക്ഷിതമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. മൈക്രോസോഫ്റ്റിന്റെ അനുബന്ധകമ്പനിയില്‍ സൂക്ഷിച്ചിരുന്ന സൈഡ് കിക്ക് (sidekick)എന്ന സ്മാര്‍ട്ട് ഫോണുകളിലെ അഡ്രസ് ബുക്കുകളും ഫോട്ടോകളും നഷ്ടപ്പെട്ടത് ഇതിന് ഉദാഹരണായി ചൂണ്ടിക്കാണിക്കപ്പെടുന്നു.


എന്തായാലും മുന്‍ സൈബര്‍യുദ്ധങ്ങളുടേത് പോലെ ഒരു വിജയി മാത്രമാകില്ല ഈ മൂന്നാം സൈബര്‍ യുദ്ധത്തിനവസാനം നിലനിര്‍ക്കുക. മറ്റൊരു സാങ്കേതികം കണ്ടെത്തുന്നത് ക്ലൗഡ് യുദ്ധം തുടരുമെന്ന് സാരം.

Friday, October 9, 2009

ഗള്‍ഫിലെ ജീവിതം : വളരെ സത്യം :അയച്ചത് എബ്രഹാം, ജി

(ഇതു ഒരു കഥ മാത്രം: ഒരു ഷോര്‍ട്ട് സ്റ്റോറി )ന്യൂ വേള്‍ഡ്

ഗള്‍ഫിലെ ജീവിതം.... വളരെ സത്യം
..... വീണ്ടും വീണ്ടും ഗള്‍ഫിലേക്ക് കെട്ടുതാലി പണയം വെചുള്ള ഒഴുക്ക് നില്കുന്നില്ല. രണ്ടര മാസ്സത്തെ ഗള്‍ഫ്‌ ജീവിതത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഞാന്‍ ഇവിടെ എഴുതട്ടെ. എന്റെ പ്രിയ സുഹൃത്ത്‌ ഇതു E-mail വഴി ഗള്‍ഫില്‍ ഉള്ളവരും, ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും ആയ സുഹൃതുക്കല്ക്‌ അയക്കാം എന്ന് ഏറ്റു.
എന്റെ പേര് സതീശന്‍, ഞാനൊരു Mason ആണ് (മേസ്തരി പണി) കേരളത്തിന്റെ മധ്യഭാഗത്തുള്ള ഒരു ഗ്രാമത്തില്‍ ജീവിക്കുന്നു. പെട്ടന്ന് ഞാനും കേട്ടു ഒരു കുളിരും വാര്‍ത്ത. Saudi Arabia എന്ന രാജ്യത്തേക്ക് പല trade ലുള്ള പണിക്കാരെ വേണം. 8 മണിക്കൂര്‍ ജോലിക്ക് 800 റിയാലും പിന്നെ over time ആവിശ്യം പോലെ. ഏജന്റിന്റെ കഥാപ്രസംഗം പറയുംപോലെ ഒഴുക്കുള്ള വാചകത്തില്‍ ഞാനും വീണു. പിന്നെ ഒരു മരണപാച്ചില്‍ ആയിരുന്നു. 55,000 രൂപ agent നു കൊടുത്തു. പിന്നെ മെഡിക്കല്‍, Mumbai ക്കുള്ള യാത്രചിലവ് എന്ന് വേണ്ട 60, 000 രൂപ രണ്ടു ആഴ്ചകൊണ്ട് പൊട്ടി. അങ്ങനെ ഞാന്‍ ഉള്‍പടെ Electrician, plumber, Mason, Carpenter, Helper, തുടങ്ങിയ ആദ്യ ഗ്രൂപ്പ്‌ വിമാനത്തില്‍ കയറി. ഇതു പറന്നപ്പോള്‍ ആണ് മനസ്സിലയത്‌ വിചാരിച്ച പോലുള്ള സുഖം ഒന്നും ഇല്ലാന്ന്. ഇതിലും എത്രയോ സുകവാണ് നമ്മുടെ ഓട്ടോ റിക്ഷയില്‍ ഉള്ള യാത്ര. ഫോര്‍ ജനങ്ങളെ കാണാം. ഏതായാലും Dammam Air Portil രാവിലെ ഏതാണ്ട് 9 മണിക്ക് എത്തി. നമ്മുടെ നാടിലെ ചന്തയില്‍ കറങ്ങി തിരിയുന്ന പട്ടികളെ നമ്മള്‍ കാണുന്നതിലും താഴ്ന നിലവാരത്തിലുള്ള രീതിയില്‍ ആണ് വിമാനത്താവളത്തിലെ ജോലിക്കാര്‍ ഞങ്ങളോട് പെരുമാറിയത്. ഏതായാലും ഒരു വിധം വെളിയില്‍ ഇറങ്ങി ഞങ്ങളെ കൊണ്ടുപോകാന്‍ വന്ന വണ്ടിയില്‍ കയറി. വണ്ടി മുന്‍പോട്ടു പോയപ്പോള്‍ ഒരുമാതിരി ചൂട് കാറ്റ് മുഖത്തോടു അടിച്ചു കയറി. മലയാളി ആയ ഡ്രൈവര്‍ പറഞ്ഞു പുഴുക്കല്‍ തുടങ്ങിയെന്നു. പുഴുക്കലിന്റെ അര്‍ഥം മനസ്സിലയില്ലെങ്കിലും ഒന്ന് മനസ്സിലായി നമ്മുടെ നാടിലെ വിളയാത്ത വാഴ്കുല ഈ വണ്ടിയില്‍ വെച്ചാല്‍ മതി അര മണിക്കൂര്‍ കൊണ്ട് പഴുത്തു കിട്ടും. നമ്മുടെ ചൂളയില്‍ ഇത്രയും ചൂട് ഇല്ല.
ഏതായാലും ഒരു വിധം കമ്പനിയില്‍ എത്തി. ഒരു അറബി വന്നു എന്തക്കയോ പറഞ്ഞു (നമ്മുടെ നാട്ടിലെ ആടിനെ ചേര്‍പ്പിക്കാന്‍ ചെല്ലുമ്പോള്‍ ആനാട് മുരുമുര്ക്കുന്നതു പോലെ) അറബിയില്‍ എഴുതിയ പേപരില്‍ തള്ള വിരല്‍ പതിപിച്ചു. ഞങ്ങളെ വാട എടുക്കുന്നു എന്ന് അറിയിക്കാന്‍ ആയിരിക്കും അറബി തലയില്‍ ഇടുന്ന തുണി എടുത്തു മൂക്ക് കെട്ടി. അല്പം കഴിഞ്ഞു ഒരു മലയാളി വന്നു ( Camp Boss) എന്നെയും കൊല്ലക്കാരന്‍ തോമസ്സിനെയും ഒരു മുറിയില്‍ ആക്കി. ഒരു ചെറിയ മുറിയില്‍ ആറു കട്ടില്‍ അതും രണ്ടു നിലയുള്ള കട്ടില്‍. ഞാനും തോമസ്സും ഓരോ കട്ടിലിന്റെ മുകളില്‍ സ്ഥാനം പിടിച്ചു. സഹമുറിയന്‍ മാരുടെ പല ഡെസിമല്‍ ഉള്ള സഹിക്കാന്‍ വയ്യാത്ത കൂര്‍ക്കം വലി കാരണം നേരം വെളുക്കാന്‍ ആയപ്പോഴാണ് ഉറക്കം വന്നത്. പലപല ശബ്തത്തില്‍ ഉള്ള അലാറം കേട്ട് ഞെട്ടി ഉണര്‍ന്നു. "എന്താ പണിക്കു പോകുന്നില്ലേ". ഒരു സഹമുറിയന്‍. "എവിടാ ചേട്ടാ കുളിമുറി" ഞാന്‍ ഭവ്യതോടെ ചോദിച്ചു. "എന്താ കല്യാണത്തിന് പോകുന്നോ കുളിച്ചിട്ടു". ഏതാണ്ട് 200 പേര്‍ക്ക് 8 കക്കൂസ് ആണ് ഉള്ളത്. എല്ലായിടത്തും Q. കൂടുതലും മലയാളി മുഖങ്ങള്‍ ആണ് കാണുന്നത്. ചിലര്‍ നമ്മളെ അടിക്കാന്‍ വരുന്ന പോലെ തുറിച്ചു നോക്കുന്നു. ആഹാരം വാങ്ങാനും കുറെ നേരം നിന്നു. നമ്മുടെ നാട്ടില്‍ നിരോധിച്ച കവറില്‍ ആണ് വാങ്ങുന്നത്. ആഹാരത്തിന്റെ വാട കേട്ട് എനിക്ക് ഓക്കാനം വരുന്നുണ്ടായിരുന്നു. തരുന്നത് വാങ്ങിക്കോണം, കുറ്റം പറഞ്ഞാല്‍ സാലറി കട്ടിങ്ങും ചിലപ്പോള്‍ അടിയും കിട്ടുവെന്നു പിന്നാണ് അറിഞ്ഞത്. ഏതായാലും എല്ലാം കഴിഞ്ഞു വന്നു വണ്ടിയില്‍ കയറി. പുതിയ കെട്ടിടം പണി നടക്കുന്നിടത്ത് വണ്ടി നിര്‍ത്തി. ഫൌണ്ടേഷന്‍ എടുക്കുന്നതെ ഉള്ളു. ഫോര്‍മാന്‍ എന്നാ ഒരാള്‍ വന്നു ഷവല്‍ തന്നിട്ട് കുഴി എടുക്കാന്‍ പറഞ്ഞു. വെയില്‍ മൂത്തു. ഏതാണ്ട് 48 Degree ചൂട്. നില്‍ക്കാനും ഇരിക്കാനും വയ്യ. അടുത്ത് നിന്ന ആള്‍ പറഞ്ഞു അറബി വരും വെറുതെ നില്‍ക്കുന്നത് കണ്ടാല്‍ ചിലപ്പോള്‍ അവന്‍ പിടിച്ചു തള്ളുകയും അടിക്കുകയും ചെയ്യും. എബ്രഹാം ലിങ്കണ്‍ അടിമ കച്ചവടം നിര്‍ത്തല്‍ ആക്കിയതല്ലേ. ഞാന്‍ ഓര്‍ത്തു. ഇതാണോ ഗള്‍ഫ്‌ ജീവിതം, ഇവരാണോ നാട്ടില്‍ വരുമ്പോള്‍ അത്തറും പൂശി കണ്ണാടിയും വെച്ച് നടക്കുന്നത്. കഷ്ടം. ഇവരാണോ ഗള്‍ഫുകാര്‍ എന്നാ പേരില്‍ ഉയര്‍ന്ന പഠിപ്പുള്ള പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്നത്‌. എവിടെ നോക്കിയാലും മരുഭൂമി. അല്പം തണല്‍ എങ്ങും ഇല്ല. കത്തുന്ന സുര്യന്‍. ഭൂമി തിളച്ചു മറിയുന്ന ചൂട്. പൊടി കാരണം അടുത്ത് നില്‍ക്കുന്നവരെ പോലും കാണാന്‍ വയ്യാത്ത അവസ്ഥ.
ഒരു മാസ്സം കഴിഞു സാലറി കിട്ടിയപ്പോള്‍ ആണ് അറിഞ്ഞത് ശാപാട് കാശ് ഉള്പെടെയാണ് 800 റിയാല്‍. കിട്ടിയത് 600 റിയാല്‍. ഇതിന്റെ രണ്ടു ഇരട്ടി എന്റെ നാട്ടില്‍ എനിക്കും കിട്ടും. അതും രാവിലെ കുളിച്ചു ചന്ദനകുരിയും ഇട്ട് മൂന്ന് കുറ്റി പുട്ടും അതിന്റെ പഴവും കഴിച്ചു ആണ് നാട്ടില്‍ പണിക്കു പോകുന്നത്. ദാഹിക്കുമ്പോള്‍ എല്ലാം കരിഞ്ഞാലി വെള്ളം തരാന്‍ ആള്‍ക്കാര്‍. വയ്കിട്ടു പണിയും കഴിഞ്ഞു പുഴയില്‍ നീന്തി കുളിച്ചു നാല് പൊറാട്ടയും ഇറച്ചിയും കഴിച്ചു വീട്ടില്‍ വരുന്ന ഞാന്‍ പൊന്ന് ഇരിക്കുമ്പോള്‍ മുക്കുപണ്ടം തേടിപോയ വിഡ്ഢി ആണെന്ന് മനസ്സിലായി. കുറഞ്ഞത് രണ്ടായിരം റിയാല്‍ എങ്കിലും മാസ്സം കിട്ടാതെ ഈ നാ കൊള്ളാത്ത കാലാവസ്ഥയില്‍ തുടര്‍ന്നാല്‍ ജീവിതം മാത്രവല്ല ആരോഗ്യവും നശിക്കും ഒന്നാമത് ശെരിക്കു ഉറക്കം ഇല്ലതയും വെയിലും കൊണ്ട് ഞാന്‍ ചാവാറായി. ശമ്പളം കിട്ടിയ പകുതിയും എന്നെ വിട്ട ഏജന്റിനെ വിളിച്ചു തീര്‍ത്തു. അവസാനം കൂട്ടുകാര്‍ വഴി കൊട്ടേഷന്‍ സംഘത്തെ പിടിച്ചു. നാട്ടിലെ എന്നെ വിട്ട ട്രാവല്‍ അടിച്ചു തകര്‍ത്തു തീ ഇടാതിരിക്കാന്‍ 15 ദിവസ്സം സമയം കൊടുത്തു കൊട്ടഷന്‍ സംഗം. അങ്ങനെ ഏതായാലും ഞാന്‍ ജീവന് കൊണ്ട് നാട് പിടിച്ചു. 38, 000 രൂപ തിരികെ കിട്ടി. 5,000 രൂപ കൊട്ടഷന്‍ ഗ്രൂപ്പിന് കൊടുത്തു. ബാക്കി കാശിനു മൂന്ന് പശുവിനെ വാങ്ങി. നമ്മുടെ സുന്ദരമായ കാലാവസ്ഥയില്‍ ഉള്ള പണി. ദിവസ്സം 350 രൂപ കിട്ടും. അതായതു 25 ദിവസ്സം പണിക്കു പോയാല്‍ 8,750 രൂപ. 25 ലിറ്റര്‍ പാല്‍ ദിവസ്സവും. 25 x 20 = 500. ദിവസ്സം 500 രൂപയുടെ പാല്. 500 x 30 = 15,000 രൂപ മാസ്സം. പകുതി ചെലവ് കഴിച്ചാല്‍ 7500 രൂപ. സര്‍ക്കാര്‍ എപ്പോള്‍ ശ്കീര കര്‍ഷകര്‍ക്ക് പെന്‍ഷനും എര്പടുത്തി. മാസ്സം ഏതാണ്ട് 8, 000 രൂപയുടെ പാല്‍. ഞാനും ശ്യാമും അന്‍സാരിയും കൂടി പാട്ടത്തിനു എടുത്ത സ്ഥലത്ത് 2,000 വാഴ നാട്ടു. ഈ വരുന്ന ഓണത്തിന് വെട്ടാം. 2, 50,000 രൂപയാണ് വിറ്റുവരവ് കണക്കാക്കുന്നത്. വാഴയുടെ ഇടയില്‍ മരച്ചീനി 1200. 25,000 രൂപയുടെ മരച്ചീനി കിട്ടും. കൃഷി ഓഫീസര്‍ 2,500 വാഴകുട്ടി 4 രൂപ നിരക്കില്‍ ബുക്ക്‌ ചെയ്തു. പിന്നെ വാഴയുടെ ഇടയില്‍ ചേന, പാവല്‍, വെള്ളരി, പടവലങ്ങ എന്ന് വേണ്ട ഒരുവിധപെട്ട പച്ചക്കറികള്‍ എല്ലാം ഉണ്ട്. വാഴതോട്ടത്തിന്റെ ഇടയിലുള്ള കാവല്‍ പുരയില്‍ വെച്ചുള്ള പുഴമീന്‍ വറത്തതും കൂടിയുള്ള ചെത്ത്‌ കള്ള് കുടിയും ഇടക്കകിടെക്ക്. ഇതിനെല്ലാം ഉപരി ഈ വാഴത്തോട്ടത്തില്‍ കൂടി നടക്കുമ്പോള്‍ കിട്ടുന്ന സന്തോഷം, നാട്ടിലെ ഓണം, ഉത്സവം ഇവ ഈ ഭൂമിയില്‍ എവിടെ കിട്ടും. ഗള്‍ഫിലെ രണ്ടര മാസ്സം ഞാന്‍ എന്നോ ചെയ്ത പാപത്തിന്റെ ഫലം ആണെന്ന് കരുതി ഞാന്‍ ഓര്‍ക്കാരെ ഇല്ല. ഗള്‍ഫില്‍ കിട്ടുന്നതിന്റെ മൂന്ന് ഇരട്ടി ഇപ്പോള്‍ കിട്ടുന്നുണ്ട്‌. വേണ്ടത് മനസ്സ് മാത്രം.
മേല്‍ പറഞ്ഞ പേരുകളും സ്ഥലങ്ങളും കാര്യ അറിയിപ്പിന് വേണ്ടി മാത്രം ഉപയോഗിച്ചതാണ്

Saturday, September 19, 2009

DOORADARSHAN: FORWARDED BY ABRAHAM,G

AG-----Original Message-----From: ജിക്കുമോന്‍ Rony Fredy Sent: Tue, Sep 15, 2009 9:08 pmSubject: KeralaPost :-) ആശംസകളോടെ ഒരു പ്രേക്ഷകന്‍

ആശംസകളോടെ ഒരു പ്രേക്ഷകന്‍
By: Berly Thomas
&nbs p;
മുപ്പത്തിമുക്കോടി ടിവി ചാനലുകളുള്ള നമ്മുടെ ഭാരതത്തില്‍ പത്തുനൂറു കോടി ജനങ്ങള്‍ക്ക് ടെലിവിഷന്‍ എന്താണെന്നു മനസ്സിലാക്കിക്കൊടുത്ത,
ഭാരതത്തിന്‍റെ ദൃശ്യസംസ്കാരത്തിന്‍റെ അടിത്തറ പാകിയ, ചരിത്രത്തിന്‍റെ ഭാഗമായ ഒട്ടേറെ സംഭവങ്ങളില്‍ ജനങ്ങള്‍ ്കു കൈത്താങ്ങായ ഭാരതത്തിന്‍റെ മഹത്തായ ദൂരദര്‍ശന് 50 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. ഒപ്പം മലയാളത്തില്‍ ദൂരദര്‍ശന്‍ സംപ്രേഷണം തുടങ്ങിയിട്ട് ഈ വര്‍ഷം 25 വര്‍ഷം പൂര്‍ത്തിയാവുന്നു.
ഇന്നു ദൂരദര്‍ശന്‍ ആരും കാണുന്നില്ല എന്നു ചോദിക്കുന്നത് ഇന്നത്തെ കാB 2ത്ത് പട്ടിണി കിടക്കുന്നവര്‍ ആരെങ്കിലുമുണ്ടോ,നല്ലയിനം സ്പ്ലിറ്റ് എസിയുടെ വിലക്കൂടുതലല്ലേ സാധാരണക്കാരെ അലട്ടുന്ന പ്രശ്നം എന്നു പറയുന്നതുപോലെയേ ഉള്ളൂ. മലയാളികള്‍ക്കു പൊതുവേ ദൂരദര്‍ശനോട് പുച്ഛമാണ്. സ്വകാര്യചാനലുകളുടെ ഒരു മികവ് പലപ്പോഴും ദൂരദര്‍ശന് ല്‍കാനാവുന്നില്ല എന്നത് സത്യവുമാണ്. എങ്കിലും നൂറുകോടിയിലധികം ജനങ്ങളുള്ള ഭാരതത്തിലെ 90 ശതമാനത്തിലധികം ജനങ്ങളിലുമെത്തുന്നത് നമ്മുടെ ദൂരദര്‍ശനാണ്. വിനോദ ചാനലുകള്‍ക്കും വ്യപാരതാല്‍പര്യങ്ങളുള്ള ചാനലുകള്‍ക്കും തീരെ താല്‍പര്യമില്ലാത്ത ഗ്രാമീണ മേഖലകളെ കേന്ദ്രീകരിച്ചാണ് ദൂരദര്‍ശന്‍ പ്രവര്‍ത്തനം തുടരുന്നത്.മറക്കാനാവാത്ത എത്രയോ വിഡിയോകള്‍, ഗാനങ്ങള്‍, സീരിയലുകള്‍, ഫിലിം ഡിവിഷന്‍ ഡോക്യുമെന്‍ററികള്‍, വാര്‍ത്താപരിപാടികള്‍, സീരിയലുകള്‍, വാര്‍ത്താവായനക്കാര്‍, ഗായകര്‍, അനൗണ്‍സര്‍മാര്‍. പ്രണോയ് റോയും സല് ‍മാ സുല്‍ത്താനും തുടങ്ങി ഹോമലതയും രാജേശ്വരി മോഹനും മായയും വരെ എത്രയോ എത്രയോ സെലബ്രിറ്റികള്‍. ഒരു കാലത്ത് അവര്‍ മാത്രമായിരുന്നല്ലോ നമ്മുടെ സെലബ്രിറ്റികള്‍.ഫിലിപ്‌സ് ഇന്ത്യ കമ്പനി കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ചു നല്‍കിയ ട്രാന്‍സ്മിറ്ററും സൗജന്യമായ ലഭിച്ച 180 ഫിലിപ്‌സ് ടെലിവിഷന്‍ സെറ്റുകളുമായിരുന്നു ദൂരദര്‍ശന്‍റെ അടിസ്ഥാന മൂലധനം എന്നു പറയാം. യുനസ്‌കോയുടെ സഹായമായി ലഭിച്ച 20,000 ഡോളര്‍ ലോകത്തിലെ ഏറ്റവും വലിയ ഭൂതല ടെലിവിഷന്‍ നെറ്റ്‍വര്‍ക്കിന്‍റെ അടിസ്ഥാനശിലയായി മാറി.ഇന്ന് ഇന്ത്യയിലെ 90% നു മുകളില്‍ ആളു ള്‍ക്കും 1400 ഭൂതല ട്രാന്‍സ്മിറ്ററുകളിലൂടെ ദൂരദര്‍ശന്‍ ലഭ്യമാണ്. 146 രാജ്യങ്ങളില്‍ സാറ്റ്‌ലൈറ്റ് മുഖേനെ ദൂരദര്‍ശന്‍ ചാനലുകള്‍ കാണാനാവും. 46 ദൂരദര്‍ശന്‍ സ്റ്റുഡിയോകള്‍ രാജ്യമൊട്ടാകെ ദൂരദര്‍ശന്‍ പരിപാടികള്‍ നിര്‍മ്മിക്കുന്നു. രണ്ടു ദേശീയ ചാനലുകള്‍, 11 പ്രാദേ4ിക ഉപഗ്രഹ ചാനലുകള്‍, നാലു സംസ്ഥാന നെറ്റ്വര്‍ക്കുകള്‍, ഒരു അന്താരാഷ്ട്ര ചാനല്‍, ഒരു കായിക ചാനല്‍, പാര്‍ലമെന്റിനു വേണ്ടി രണ്ടു ചാനലുകള്‍ (ഡി ഡി ലോകസഭ, ഡി ഡി രാജ്യസഭ) എന്നിവ ഉള്‍പ്പെടെ 19 ചാനലുകള്‍ ഇന്നു ഭാരതത്തിന്‍റെ ആത്മാവിന്‍റെ സ്വരമായി, ചിത്രങ്ങളായി ജനങ്ങ4ിലേക്കെത്തുന്നു.
സൗജന്യമായി ലഭിച്ച ടെലിവിഷന്‍ സെറ്റുകള്‍ ഉപയോഗിച്ച് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും തുടങ്ങിയ 180 ടെലിക്ലബ്ബുകളായിരുന്നു ദൂരദര്‍ശനെ ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചത്. ആകാശവാണിയുടെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിA്ച സ്റ്റുഡിയോയില്‍ നിന്ന് ആഴ്ചയില്‍ 20 മിനുട്ട് വീതമായിരുന്നു ദൂരദര്‍ശന്‍ സംപ്രേഷണം.
1965 ല്‍ ഡല്‍ഹിയില്‍ സ്വന്തമായി സ്റ്റുഡിയോ തുടങ്ങി വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേക്ഷണം തുടങ്ങി. 1970 ല്‍ സ്‌പ്രേക്ഷണ ദൈര്‍ഘ്യം മൂന്നു മണിക്കൂറായി വര്‍ദ്ധിപ്പിച്ചത ിനുപിന്നാലെ വാര്‍ത്താ ബുള്ളറ്റിനും ദൂര്‍ദര്‍ശന്‍ തുടങ്ങി. 39 വര്‍ഷമായി സംപ്രക്ഷണം തുടരുന്ന പരിപാടികളിലൊന്നാണ് കൃഷിദര്‍ശന്‍.ടെലിവിഷന്‍ സംപ്രേക്ഷണം തുടങ്ങി 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദൂരദര്‍ശന്‍ കളര്‍ സംപ്രേക്ഷണം ആരംഭിച്ചത്-1982ല്‍. ഈ വര്‍ഷം കളര്‍ ടി.വി.കള ്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായി.ദൂരദര്‍ശന്‍ ദേശീയ പ്രക്ഷേപണവും 1982-ല്‍ ആരംഭിച്ചു. 1982-ലെ സ്വാതന്ത്ര്യ ദിന പരേഡ് കളറില്‍ ദൂരദര്‍ശന്‍ സമ്പ്രേക്ഷണം ചെയ്തു.ഏഷ്യന്‍ ഗെയിംസ് ലൈവായി കൊടുത്തതാണ് ദൂരദര്‍ശന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായത്.
1982 നവംബര്‍ 19 ന തിരുവനന്തപുരത്ത് ഒരു കിലോവാട്ട് ശേഷിയുള്ള ലോ പവര്‍ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കേരളവും ദൂരദര്‍ശന്റെ മാസ്മരിക തരംഗങ്ങളില്‍ പെട്ടു. ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള പ്രോഗ്രാമുകള്‍ റിലേ ചെയ്യുകമാത്രമായിരുന്നു ഇവിടെ. 1984ലാണ് മലയ4ളം സംപ്രേഷണം തുടങ്ങിയത്.1985 ജനുവരിയില്‍ ആദ്യ മലയാളം പ്രൊഡക്ഷന്‍ സെന്റര്‍ തിരുവനന്തപുരത്ത് തുടങ്ങി. ആദ്യ മലയാളവാര്‍ത്താ ബുള്ളറ്റിനും 85 ജനുവരി ഒന്നിന് ആരംഭിച്ചു.
1995 ലാണ് ദൂരദര്‍ശന്‍ മലയാളം സിനിമകള്‍ സംപ്രേഷണം ചെയ്തു തുടങ്ങിയത്. പൂര്‍ണമലയാളം ചാനലായി ഡ4.ഡി. മലയാളം സാറ്റ്‌ലൈറ്റ് ചാനല്‍ 2000 ജനുവരി ഒന്നിന് സംപ്രേക്ഷണം ആരംഭിച്ചു. 2004 ല്‍ ഡിജിറ്റര്‍ എര്‍ത്ത് സ്റ്റേഷന്‍ തുടങ്ങി. 2005 ല്‍ തന്നെ കോഴിക്കോട് ഡി.ഡി. ന്യൂസ് ഹൈപവര്‍ ട്രാന്‍സ്മിഷന്‍ ആരംഭിച്ചു. ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലായി 64 രാജ്യങ്ങളിലും മലയാളം സ ംപ്രേഷണം ലഭ്യമാണ്.മലയാള ടെലിവിഷന്‍ സംപ്രേഷണം 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ ഭാഗമായി തിരുവനന്തപുരം ദൂരദര്‍ശന്‍ പുതിയ രണ്ടു വാര്‍ത്താ ബുള്ളറ്റിനുകള്‍ തുടങ്ങി. അത്യാധുനിക ഇഎന്‍പിഎസ് സോഫ്റ്റ്വെയര്‍ വഴി വാര്‍ത്തകള്‍ തയാറാക്കുന്ന രാജ്യത്തെ ആദ്യ ദൂ രദര്‍ശന്‍ പ്രാദേശിക വാര്‍ത്താ യൂനിറ്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്.രാവിലെ 11നും വൈകുന്നേരം മൂന്നിനുമാണു പുതിയ ബുള്ളറ്റിനുകള്‍. ഇതോടെ ദൂരദര്‍ശന്‍ ന്യൂസ് ബുള്ളറ്റിനുകള്‍ ആറാകും.

Monday, August 17, 2009

Elephant In Palghat: By Abraham,G

He is ready to eat. He needs a little rest too!!

Saturday, August 15, 2009

കേരളത്തിലെ വള്ളംകളി

ഈ മനോഹരമായ വള്ളംകളി കേരളത്തിലെ ഉള്ളു !!

നടന വൈയ്ഭവത്തിനു നദികരയില്‍ അന്ത്യ വിശ്രമം:

നടനവൈഭവത്തിന് നദിക്കരയില്‍ അന്ത്യവിശ്രമം
Courtesy: Mathrubhumi
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടന്‍ മുരളിക്ക് കരമനയാറ്റിന്‍കരയില്‍ അന്ത്യവിശ്രമം. നദി, അരുവിക്കര അണക്കെട്ടിലേക്ക് തിരിഞ്ഞൊഴുകുന്ന കളത്തറയിലെ 'ശാന്തി' വീട്ടിന്റെ മുറ്റത്ത് പ്ലാവിന്‍ചുവട്ടിലൊരുക്കിയ ചിതയില്‍ മുരളിയുടെ ഭൗതിക ശരീരം അഗ്‌നി ഏറ്റുവാങ്ങി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് മുരളിക്ക് കലാകേരളം യാത്രാമൊഴി ചൊല്ലിയത്. അനുജന്‍ തുളസിയുടെ മകന്‍ ദീപുവാണ് ചിതയ്ക്ക് തീ കൊളുത്തിയത്.പതിനേഴുവര്‍ഷം മുമ്പ് മുരളി വാങ്ങിയതാണ് അരുവിക്കര കളത്തറയിലെ അരയേക്കര്‍ സ്ഥലം. അവിടെ പണിത ചെറിയ വീടിന്റെ മുറ്റത്ത് പ്ലാവിന്റെ ചുവട്ടിലിരുന്ന് അദ്ദേഹം അസ്തമയ സൂര്യനെ നോക്കുമായിരുന്നു. തന്റെ ജീവിതാസ്തമയവും അവിടെത്തന്നെയാകുമെന്ന് അദ്ദേഹം ഒരിക്കല്‍ തന്റെ സുഹൃത്ത് ത്രിലോചനനോട് പറഞ്ഞിരുന്നു. 'മൃത്യുഞ്ജയം' എന്ന നാടകം ഇവിടെവെച്ചാണ് അദ്ദേഹം എഴുതിയിരുന്നത്. മുരളിക്ക് പ്രിയങ്കരമായ ഈ സ്ഥലം തന്നെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമത്തിനായി തിരഞ്ഞെടുക്കപ്പെട്ടത് അങ്ങനെയാണ്. അകമ്പടി വാഹനത്തില്‍ നിന്നുള്ള അറിയിപ്പ് കേള്‍ക്കുന്നതിനുമുമ്പുതന്നെ നൂറുകണക്കിനാളുകള്‍ കളത്തറയിലെ വീട്ടില്‍ തടിച്ചുകൂടി. മുരളിയുടെ ഭാര്യ ശൈലജ, മകള്‍ കാര്‍ത്തിക, അച്ഛന്‍ പി. കൃഷ്ണ പിള്ള, അമ്മ ദേവകിയമ്മ, സഹോദരന്‍മാരായ ഹരി, തുളസി, സഹോദരിമാരായ ഷീല, ഷീജ എന്നിവരും മറ്റ് അടുത്തബന്ധുക്കളും ഉച്ചയോടെ തന്നെ 'ശാന്തി'യില്‍ എത്തിയിരുന്നു. സ്​പീക്കര്‍ കെ.രാധാകൃഷ്ണന്‍, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി, കെ.പി .രാജേന്ദ്രന്‍, എം.എല്‍.എ മാരായ വി. ശിവന്‍കുട്ടി, മാങ്കോട് രാധാകൃഷ്ണന്‍, ജില്ലാ കളക്ടര്‍ സഞ്ജയ് കൗള്‍ എന്നിവരും സിനിമാ രംഗത്തെ പ്രമുഖരും കളത്തറയിലെ വീട്ടിലെത്തി. തിങ്ങിനിറഞ്ഞ വീട്ടുമുറ്റത്ത് ഒരുക്കിയ ചെറിയ പന്തലില്‍ മുരളിയുടെ മൃതദേഹം കിടത്തി. നാട്ടുകാരും ബന്ധുക്കളും അന്ത്യോപചാരമര്‍പ്പിച്ച ശേഷം അഞ്ചേകാലോടെ മൃതദേഹം ചിതയിലേക്കെടുത്തു. നദിക്ക് അ ഭിമുഖമായാണ് ചിതയൊരുക്കിയിരുന്നത്. മന്ത്രിമാരും കളക്ടറും പോലീസും ചിതയ്ക്കുമുന്നില്‍ നമ്രശിരസ്‌കരായി. മൂന്നുവട്ടം ആചാരവെടിമുഴങ്ങി. അഞ്ചരയോടെ മുരളിയുടെ അനുജന്‍ തുളസിയുടെ മകന്‍ ദീപു ചിതയ്ക്ക്തീ കൊളുത്തി. ആഗസ്ത് 16 ഞായറാഴ്ചയാണ് സഞ്ചയനകര്‍മം നിശ്ചയിച്ചിരിക്കുന്നത്. മുരളിയുടെ ജന്മനാടായ കൊല്ലംജില്ലയിലെ കുടവട്ടൂരില്‍ നിന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്ത് മുരളി ജോലിചെയ്തിരുന്ന കേരള സര്‍വകലാശാലയിലെ സെനറ്റ് ഹാളില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവന്നത്.
കടപാട് : മാതൃഭൂമി




Thursday, August 13, 2009

TOURIST VISA TO UAE: SOME NEWS: BY ABRAHAM, G

ടൂറിസ്റ്റ്‌ വിസയില്‍ യുഎഇയിലേക്ക്‌ വരുന്നവര്‍ കുറഞ്ഞത്‌ 5,000 ദിര്‍ഹം കരുതണംഷാര്‍ജ: ടൂറിസ്റ്റ്‌ വിസയില്‍ യുഎഇയിലേക്ക്‌ വരുന്നവര്‍ കുറഞ്ഞത്‌ 5,000 ദിര്‍ഹ(ഏകദേശം 60,000 രൂപ)മെങ്കിലും കൈയില്‍ കരുതണമെന്ന നിയമം അധികൃതര്‍ കര്‍ശനമാക്കി. എന്നാല്‍, ഇതറിയാതെ എത്തിയ മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ ഷാര്‍ജ അന്താരാഷ്‌ട്രാ വിമാനത്താവളത്തില്‍ നിന്ന്‌ തന്നെ മടങ്ങി. ഏറെപ്പേര്‍ മടക്ക ടിക്കറ്റിനുള്ള കാശില്ലാതെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്‌. നേരത്തെ പ്രാബല്യത്തിലുള്ള നിയമം ഈ മാസം ഒന്നുമുതലാണ്‌ കര്‍ശനമാക്കിയത്‌. എന്നാല്‍, ഇതറിയാതെയാണ്‌ നിരവധി പേര്‍ നിത്യേന യുഎഇയിലെത്തുന്നത്‌. ഭൂരിഭാഗവും തൊഴില്‍ തേടിയെത്തുന്ന സാധാരണക്കാരാണ്‌. നാട്ടിലെ ഏജന്റുമാരില്‍ നിന്ന്‌ 15,000 രൂപയോളം നല്‍കിയാണ്‌ ഇവര്‍ ഒരുമാസത്തേക്കുള്ള ടൂറിസ്റ്റ്‌ വിസ സ്വന്തമാക്കിയിട്ടുള്ളത്‌. വിമാന ടിക്കറ്റിന്‌ പലരും 9,000 രൂപ നല്‍കി. അവശ്യ ചെലവുകള്‍ക്കുള്ള പണം മാത്രമെ ഇവരുടെ കൈവശമുണ്ടായിരുന്നുള്ളൂ. അതിനാല്‍, ഇത്രയും വലിയ സംഖ്യ കൈയിലുണ്ടോ എന്ന്‌ ചോദിക്കുന്നതോടെ ഇവിടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത പലരും നിസഹായാവസ്ഥയിലാവുകയാണ്‌. നാട്ടിലെ ഏജന്റിന്റെ ഇവിടുത്തെ ആള്‍ക്കാരെ വിളിച്ച പലര്‍ക്കും വളരെ വേദനാജനകമായ അനുഭവമാണ്‌ ഉണ്ടാകുന്നത്‌. ഇവരെ സഹായിക്കാനോ, ആശ്വസിപ്പിക്കാനോ ആരും തയ്യാറാകുന്നില്ല. വിമാനത്താവളത്തില്‍ നിന്ന്‌ പുറത്തിറങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട്‌ തന്റെ ട്രാവല്‍ ഏജന്റിനെ ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ എത്താമെന്ന്‌ പറഞ്ഞ്‌ ദിവസങ്ങളോളം കാത്തിരുത്തിയെങ്കിലും ആരും വന്നില്ലെന്ന്‌ ഇത്തരത്തില്‍ രാമനാട്ടുകാരയിലെ ഒരു പ്രമുഖ ട്രാവല്‍സില്‍ നിന്ന്‌ വിസ വാങ്ങിയെത്തിയത്തിയ കോഴിക്കോട്‌ ഫാറൂഖ്‌ കരുവന്‍തുരുത്തി സ്വദേശി നിസാബ്‌(28) ടെലിഫോണിലൂടെ പറഞ്ഞു. 14,500 ദിര്‍ഹം നല്‍കി വാങ്ങിയ ടൂറിസ്റ്റ്‌ വിസയില്‍ കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ നിസാബ്‌ ഷാര്‍ജയിലെത്തിയത്‌. ഇയാളോടൊപ്പമുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ്‌ കബീറി(26)നും ഇതേ അനുഭവമാണുണ്ടായത്‌. ഇത്തരത്തില്‍ കുടുങ്ങിയ പതിനഞ്ചോളം പേര്‍ ഷാര്‍ജ വിമാനത്താവളത്തില്‍ എന്ത്‌ ചെയ്യണമെന്നറിയാതെ നില്‍ക്കുന്നതായി ഇവരറിയിച്ചു. ഇവരില്‍ കുറേപ്പേര്‍ കഴിഞ്ഞ ദിവസങ്ങളിലായി നാട്ടിലേക്ക്‌ തന്നെ മടങ്ങി. നിയമം മാറിയത്‌ അറിയാത്തത്‌ കൊണ്ടായിരിക്കാം നാട്ടില്‍ നിന്ന്‌ വിസ ഏജന്റുമാര്‍ ഇക്കാര്യം ആരെയും അറിയിക്കാത്തതെന്ന്‌ നിസാബ്‌ പറഞ്ഞു. എന്നാല്‍, ഇവിടെ തങ്ങളെ കൂട്ടാന്‍ വരുമെന്ന്‌ പറഞ്ഞിരുന്ന ഏജന്റിന്റെ ആള്‍ക്കാര്‍ തങ്ങളെ ബന്ധപ്പെടാത്തതിലാണ്‌ ഇവര്‍ക്ക്‌ ദുഃഖം. അതിനിടെ ബന്ധുക്കളുള്ളവരില്‍ ചിലര്‍ 5,000 ദിര്‍ഹം സംഘടിപ്പിച്ച്‌ എമിഗ്രേഷനെ സമീപിച്ചപ്പോള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന്‌ നിസാബ്‌ പറഞ്ഞു. റമസാനില്‍ യാചകരുടെ കടന്നുവരവ്‌ നിയന്ത്രിക്കാനാണ്‌ അധികൃതര്‍ നിയമം കര്‍ശനമാക്കിയതെന്ന്‌ സൂചനയുണ്ട്‌. ഏതായാലും നിര്‍ധന കുടുംബത്തെ സഹായിക്കുന്നതിന്‌ വേണ്ടിയാണ്‌ നാട്ടില്‍ ചെറുകിട ജോലിയില്‍ വ്യാപൃതരായിരുന്ന മിക്കവരും കടം വാങ്ങിയും സ്വര്‍ണം പണയം വെച്ചും മറ്റും വിസ കരസ്ഥമാക്കി സ്വപ്‌നഭൂമിയിലേക്ക്‌ പുറപ്പെട്ടത്‌. എന്നാലതിപ്പോള്‍ പാതിവഴിയിലുമായി. അടുത്തകാലത്ത്‌ വിസ നിബന്ധനകളില്‍ വലിയ മാറ്റം വന്നതോടെ പണമടച്ച്‌ ഒരു മാസം നീട്ടാവുന്ന ടൂറിസ്റ്റ്‌ വിസയിലാണ്‌ ഇപ്പോള്‍ ആളുകള്‍ തൊഴില്‍ തേടാനെത്തുന്നത്‌.
Posted by georgekurian at 6:51 AM 0 comments
Labels:
Older

Thursday, July 9, 2009

കൂടം മുട്ടുമ്പോള്‍ കീടം തെറിയ്ക്കും

ആഹാ! എത്ര പ്രാസമൊത്ത പ്രയോഗം. ഇരുമ്പു കൂടംകൊണ്ടടിക്കുമ്പോള്‍ അടിയ്ക്കപ്പെടുന്ന ലോഹത്തിലെ തുരുമ്പ് തെറിച്ചു പോകുമെന്നു സാരം. കൂടം വൃത്തിയുള്ളതും അടിച്ചു ശുദ്ധിയാക്കപ്പെടുന്ന വസ്തുവോളമെങ്കിലുമോ അതിലധികമോ ബലമുള്ള ലോഹത്താല്‍ നി൪മിതമോ ആയിരിയ്ക്കണമെന്നു മാത്രം. ഇരുമ്പിനെ ശുദ്ധീകരിയ്ക്കാ൯ പൊങ്ങു തടിയിലുണ്ടാക്കിയ കൂടം മതിയാവില്ലല്ലോ. ഇനി ഇരുമ്പുകൂടംതന്നെയാണന്നിരിയ്ക്കട്ടെ, അതിലും തുരുമ്പുണ്ടാവാം. മേല്‍പറഞ്ഞ കൂടം കാലങ്ങളായി ശുദ്ധിയാക്കപ്പെടാതെ വൃത്തിഹീനമായ അവസ്തയില്‍ സ്ഥിതി ചെയ്യുന്നതാണങ്കില്‍ അതുമുഴുവ൯ തുരുമ്പായിരിയക്കാം. അതുകൊണ്ടടിച്ചാല്‍ അതിലുള്ള കീടം തെറിച്ചു പോയി കൂടം തന്നെ നാമാവശേഷമാവാം. കൂടം കൊണ്ടടിച്ചു ശുദ്ധിയാക്കുക എന്നത് വളരെ ലളിതവും കാലങ്ങളായി ഈ ലോകത്തെയും മറ്റ് പതിന്നാലു ലോകങ്ങളിലെയും മിത്തുകളില്‍പോലുമുള്ള ബ്ളാക്സ്മിത്തുകള്‍ നടത്തിവുന്ന അംഗീകരിയ്കപ്പെട്ട പ്രക്രിയയാണങ്കിലും അതില്‍ മേല്‍പറഞ്ഞ പ്രകാരമുള്ള ആപത്തുകള്‍ അടങ്ങയിരിയ്ക്കുന്നതിനാല്‍ പരിപാടി ആരംഭിയ്ക്കുന്നതിനുമുമ്പ് വേണ്ടത്രശ്രദ്ധയും പരിശോധനകളും ഉണ്ടായിരിയ്ക്കണമെന്ന് താഴ്മയായി അപേക്ഷിയ്ക്കുന്നു. ഈ കൂടം നശിപ്പിയ്ക്കാതിരുന്നാല്‍ മറ്റുപല ശുദ്ധീകരണങ്ങള്‍ക്കും ഭാവിയില്‍ ഉപകാരപ്പെടും.

Thursday, June 18, 2009

( പഴശ്ശി രാജാ എന്ന വീര പുരുഷന്‍ : ഈ മനോഹരമായ ലേഖനം തയാറാക്കിയത്
ശ്രീ. മാത്യൂസ്‌)

വയനാട൯ കാട്ടില്‍വീണ്ടും സിംഹത്തി൯റെ മുരള്‍ച

മമ്മൂട്ടി "പഴശ്ശിരാജാ" സിനിമയില്‍


ഉനക്കേ൯ കൊടുപ്പതു കിസ്തി
എങ്കളോടെ വയലുക്കു വന്തായാ നാറു നട്ടായാ അല്ലതു കള പറിത്തായാ
അങ്കെകൊഞ്ചിവിളയാടുമെ൯ കുലൈപെണ്‍കളുക്കു മഞ്ചളരൈത്തുകൊടുത്തായാ
മാമനാ മച്ചാനാ മാനംകെട്ടവനെ
ഉനക്കേ൯ കൊടുപ്പതു കിസ്തി

( നിനക്കുഞങ്ങളെന്തിനു നികുതി കൊടുക്കണം
നീ ഞങ്ങളുടെകൂടെ വയലില്‍വന്നോ
ഞാറു നട്ടോ ഇല്ല കളപറിച്ചോ
അവിടെ കൊഞ്ചിക്കളിക്കുന്ന കുലമങ്കമാ൪ക്കു
കൈയ്യിലണിയാ൯ മഞ്ഞളരച്ചു കൊടുത്തോ
നീഞങ്ങളുടെ മാമനോ മച്ചാനോ ആണോ,
നിനക്കു ഞങ്ങള്‍ നികുതി കൊടുക്കാ൯ )

വീരപാണ്ഡ്യകട്ടബൊമ്മ൯ എന്ന തമിഴ് പടത്തിലെ ഡയലോഗാണീത്. പന്ത്രണ്ടു വ൪ഷംമുമ്പു ദില്ലിയില്‍വച്ച് എ൯റെസുഹ്രുത്തു വിജയരാഘവ൯ കുറെ സമയമെടുത്തുതന്നെ എന്നെ പഠിപ്പിച്ചത്. തന്നോടു നികുതിയാവശ്യപ്പെട്ട ജാക്സണ്‍ധ്വരയോടു ക്രുദ്ധനായ കട്ട ബൊമ്മ൯ പറയുന്നതാണിത്. ഇതുപിന്നീടു പതിനായിരക്കണക്കു വേദികളില്‍ പുനരവതരിപ്പിക്കപ്പട്ടു, ഇന്നും അവതരിപ്പിക്കപ്പെടുന്നു. തമിഴ൯ ക്ഷമയോടെ ഇതുഎന്നെപ്പോലെയുള്ള മറ്റു ഭാഷക്കാരെ പഠിപ്പിയ്ക്കുന്നു. അത്രയ്ക്കുണ്ട്തമിഴനു ധീരദേശാഭിമാനിയായ കട്ട ബൊമ്മനോടുള്ള ആദരവ്.
നമ്മുടെ കേരളസിംഹം പഴശ്ശിരാജാ തന്റെ നാട്ടില്‍ നികുതിയുടെ പേരില്‍കൊള്ളയ്ക്കുവന്ന ബ്രിട്ടീഷുകാരോട് ഇതിലും ശക്തിയില്‍ വാക്പ്രയോഗംനടത്തിയിരിക്കാം. കപ്പംകൊടക്കുന്നെങ്കില്‍അതു ശ്രീപോ൪ക്കലി ഭഗവതിയ്ക്കു മാത്രമെന്നദ്ദേഹം വൈദേശികാധിപത്യത്തി൯റെ മുഖത്തടിച്ചു പറഞ്ഞിരിയ്ക്കാം. ആവാക്കുകള്‍വയനാട൯ കാടുകളിലെ പോരാട്ടവഴിത്താരകളില്‍ കരിയില പുതച്ച്ദശാബദങ്ങളായി കിടക്കുണ്ടാവാം, നമ്മുടെ നെ൯ചിലേയ്ക്കാവാഹിയ്ക്കപ്പെട്ട് ചുണ്ടുകളിലൂടുതി൪ന്നു വീഴാ൯ദാഹിച്ച്. നമ്മുടെ പരദേശിസുഹ്രുത്തുക്കളുടെ ചുണ്ടിലേറി മറുനാടുകളില്‍വീര കഥകളായി പുന൪ജ്ജനിയ്ക്കാ൯മോഹിച്ച്.

എത്രയോവട്ടംപഴശ്ശി, അങ്കക്കലിബാധിച്ച് തുള്ളിവിറച്ച് കൊലവെറിപൂണ്ടലറുന്ന കുറിച്യപടയെനയിച്ച് ഈവഴിത്താരകളിലൂടെ പടയോട്ടിയിരിയ്ക്കുന്നു, ദാരികാസുരനിഗ്രഹത്തിനു പുറപ്പെട്ടിറങ്ങിയ കാളിയും ഭൂതഗണങ്ങളുംപോലെ. വ൪ഗീസും, അജിതയും, വേണുവും, ഗീതാനന്ദനും നടത്തിയ പില്‍ക്കാലപടയോട്ടങ്ങളും ഇതുവഴികടന്നുപോയിരിയ്ക്കാം.

കാലങ്ങളായി രണവീര്യത്തി൯റെ ചൂടും ചൂരുമണിഞ്ഞ് കാട്ടിലെവഴിത്താരകളില്‍ ഉറങ്ങുന്ന ആവാക്കുകളെ മലയാളത്തി൯റെ മഹാകാഥിക൯ എം. ടി. പെറുക്കിയെടുക്കുന്നു. തുടച്ചുമിനുക്കിഅഭ്രപാളികളില്‍നിരത്താ൯. കേട്ടില്ലേ, കേരളവ൪മപഴശ്ശിരാജാ മലയാളത്തി൯റെ മഹാനട൯ മമ്മൂട്ടിയിലേയ്ക്കു പരകായപ്രവേശംനടത്തി പടയ്ക്കുകോപ്പുകൂട്ടുന്നു. മാവിലാ തോടുതാണ്ടി പൂതാടി മഹാക്ഷേത്രത്തിലെത്തി പരദേവതയെതൊഴുതു യാഗാശ്വത്തെഅഴിച്ചുവിട്ടുകഴിഞ്ഞു. ഇത്തവണകേരളംമുഴുവ൯കീഴടക്കാനാണുപദ്ധതി. പറ്റിയാല്‍ദക്ഷിണേന്ത്യമുഴുവനും.

വടക്കുവയനാട൯ചുരമിറങ്ങുന്നകുതിരയുടെകുളമ്പടികേട്ട് വീരകേരളംസടകുടഞ്ഞെഴുന്നേല്‍ക്കുന്നു.കുഞ്ഞാലിമരയ്ക്കാറും, വള്ളുവക്കോനാതിരിയും, ചാവേറുമിറങ്ങിക്കഴിഞ്ഞു. തച്ചോളി മാണിക്കോത്ത്നി ന്നും പുത്തൂരം വീട്ടില്‍നിന്നുംവില്ലു വച്ചവണ്ടിയില്‍ ആളു പുറപ്പെട്ടു കഴിഞ്ഞു. നാദാപുരത്തു ജോനക ശിങ്കങ്ങളെ വിറപ്പിച്ച മാ൯മിഴിയാള്‍ മുടി മുകളില്‍ചെരിച്ചു കെട്ടി മുല്ലപ്പൂമാല ചൂടിതൊടുകുറി തൊട്ട് കരവാളേന്തി അന്നനട നടന്നു പല്ലക്കിലേറുന്നു, "ഉഡുരാജമുഖി മൃഗരാജകടി ഗജരാജവിരാജിത മന്ദഗതി " എന്നചേലില്‍. പാലിയത്തച്ചനും വേലുത്തമ്പിയും നന്നാലു കുതിരകളെ പൂട്ടിയ തേരില്‍വരുന്നു. വാട്ട൪ലൂവില്‍ നെപ്പോളിയനെത്തളച്ച കടത്തനാട൯ചുവടുകള്‍ തന്നെപഠിപ്പിച്ച വീരനെക്കാണാ൯ സ൪ ആ൪ത൪ വെല്ലസ്ലി കപ്പല്‍ കയറിക്കഴിഞ്ഞു. എല്ലാവ൪ക്കും ഒരേലക്ഷ്യം. രണവീര്യത്തി൯റെ മൌലീമണി, കേരളസിഹം പഴശ്ശിരാജയ്ക്കു കപ്പംകൊടുത്തു വണങ്ങണം.

കുതിരയുടെ പ്രയാണം തടയുന്നവ൯റെ തലയറുത്ത് ശ്രീ പോ൪ക്കലിയ്ക്കു കുരുതി വയ്ക്കാനാണുകല്‍പന. കല്ലേപിള൪ക്കുന്ന കല്‍പന അക്ഷരം പ്രതി നടപ്പാക്കാ൯ കുറിച്യപടയും നായ൪പടയും തൊട്ടു പിന്നാലെ യുണ്ട്.

മലയാളസിനിമയിലെ തമ്മില്‍തല്ലി തലകീറുന്ന എണ്ണമറ്റ സംഘടനക്കാരും മല്ല൯റെ പോസ്റ്ററില്‍കരിപുരട്ടുന്ന മാതേവ൯ ഫാ൯സും മാതേവ൯റെ പോസ്റ്ററില്‍താറൊഴിയ്ക്കുന്ന മല്ല൯ ഫാ൯സും,
റ്റനേകം നടത്തിപ്പുകാരും രണ്ടാംമുണ്ട് അരയില്‍കെട്ടി, മുതുകു വില്ലുപോലെ വളച്ച് വായ്ക്കയ്പൊത്തി നിന്നുകൊള്‍ക, രാജ കോപത്തിനു പാത്രമാകാതെ. കേരളസിംഹം വീരപഴശ്ശി രാജായുടെ യാഗാശ്വം കടന്നു പൊയ്ക്കൊള്ളട്ടെ. എന്നിട്ടാവാം പാളയത്തില്‍പട.

മഹാകവിവള്ളത്തോള്‍പാടി,

"ഭാരതമെന്ന പേര്‍ കേട്ടലഭിമാന പൂരിതമാകണമന്തഃരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍"

ക്വട്ടേഷ൯ഗുണ്ടകളുടെയും, തസ്കര പ്രമാണികളുടെയും, രാഷ്ടട്രീയ ഷണ്ഡത്തം ബാധിച്ച നേതാക്കളുടെയും ചെയ്തികളില്‍പൊറുതിമുട്ടി തണുത്തുറഞ്ഞ മനസ്സുമായി കഴിയുന്ന മലയാളിയുടെ ചോരതിളപ്പിയ്ക്കാ൯ കേരള സിംഹത്തെ വീര്യം ചോരാതെ ആവാഹിച്ചഭ്രപാളികളിലെത്തിയ്ക്കാ൯ ശ്രീ എം. ടി യെയും, ശ്രീ ഹരിഹരനേയും, ശ്രീ മമ്മൂട്ടിയേയും സ൪വേശ്വര൯ അനുഗ്രഹിയ്ക്കട്ടെ.

ഇത്രയുംക്ഷമിച്ചിരുന്നതിന് മാന്യവായനക്കാ൪ക്ക് നന്ദി, നമസ്കാരം.

വാല്‍ക്കഷണം: എന്നുടയഅ൯പുന൯പ൯ വിജയരാഘവാ, അടുത്തവാട്ടിസന്തിക്കുമ്പോത്പഴശ്ശിരാജാവോട ടയലോഗ് നാ൯ഉനക്കു കത്തുക്കൊടുക്കറേ൯.

(വിജയരാഘവാ, പ്രിയസുഹൃത്തേ, ഇനികാണുമ്പോള്‍ഞാ൯പഴയകടംവീട്ടും. പഴശ്ശിരാജായിലെ ഡയലോഗ്ഞാ൯നിന്നെ പഠിപ്പിയ്ക്കും. ഇതുസത്യം,സത്യം,സത്യം.)