****വധു ****
ചെറുകഥ ( ഭാഗം അഞ്ച് )
ജോര്‍ജ് കുര്യന്‍
"കുടുംബ സമേതം വരാന്‍ നോക്കണം ." ഡാഡി ആയിരുന്നു അതു .
ഉടനെ വറീത് ചേട്ടന്‍ ഡാഡി യെ പിന്താങ്ങി ."അത് തന്നെ.കുടുംബ സമേതം തന്നെ.ഞാന്‍ നേരത്തെ തന്നെ
തോമ്മാച്ചന്റെ കൂടെ പോകും."
"നോക്കട്ടെ ." വിനയമായി ഷീലയുടെ ഡാഡി മറുപടി കൊടുത്തു. ഇവിടെ
വരാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ചിന്തിച്ചു.എന്റെ മസ്തഷ്കതിനകത്തു
തേളുകള്‍ ഓടി നടുക്കുന്ന പ്രതീതി.!! ഈ ലോകം കപടമാണ്. പ്രതേകിച്ചു
രാഷ്തൃയക്കാരും,സഭ ക്കാരും!!ആളുകള്‍ക്ക് ഓന്തിന്റെ നിറം മാറുന്നത്
പോലെയാണ് സ്വഭാവം മാറു ന്നത് .
" മര്‍ ക്കോച്ഛന്‍ ഇനിയും എന്താണ് ചെയ്യാന്‍ പോകുന്നത് ?" വറീത് ചേട്ടന്‍.
എല്ലുരിയുടെ കുറെ എല്ലുകള്‍ എടുക്കാന്‍ ഉള്ള വികാരം തോന്നിയെനിക്ക് .
ഒരു കളിയാക്കലിന്റെ പ്രതീതി." അന്നമ്മേ ചായ."അകത്തേക്ക് നോക്കി
മര്‍ക്കൊച്ചന്‍ പറഞ്ഞു മറുപടി കൊടുക്കാതെ ഒഴിഞ്ഞു മാറി.
"ഇതാ കൊണ്ട് വരുന്നു." അത് ഷീലയുടെ മറുപടി ആണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി.
എങ്കിലും വ്യസനം നിറഞ്ഞ എന്റെ മനസ്സ മന്ത്രിച്ചു .അവസാനമായി
ഇവളെ ഒന്ന് കാണാമല്ലോ.അവള്‍ക്കു തീര്‍ച്ചയായും വലിയ വിഷ മം
കാണും. എന്റെ ചിന്തകള്‍ ഓടി നടന്നു.പാവം പെണ്ണ്. അവളുടെ
ഡാഡിയെ മനപൂര്‍വോം കളിയാക്കാന്‍ ഞങ്ങള്‍ വന്നതാണെന്ന് അവള്‍
അറിയുമ്പോള്‍ തീര്‍ച്ചയായും അവള്‍ ആദ്യം എന്നെ ആയിരിക്കും വെറുക്കുക.
സംശയമില്ല .കഷ്ട്ട്ടം എന്റെ സ്വപ്നം എല്ലാം പൊ ലിഞ്ഞുപോയി !!
ഈശ്വരാ എന്തൊരു വിധി!!എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍
സാദ്ധ്യമല്ല എന്ന് എനിക്ക് തോന്നിയതില്‍ അതിശയം ഇല്ല. ഞാന്‍ സാവകാശം
എഴുനേല്‍ക്കാന്‍ തുടങ്ങി.ആ സമയം ഷീലയുടെ അമ്മ
അവിടേക്ക് കടന്നു വന്നു.അവര്‍ ചിരിച്ചു കൊണ്ട് ചോദിച്ചു ."എന്താണ്
മരിആമ്മ വരാഞ്ഞത്.?"എന്റെ മമ്മിയുടെ കാര്യമാണ് ചോദിച്ചത് .
ഡാഡി മറുപടി കൊടുത്തു."ഇന്ന് കുറെ അതിഥികള്‍ വരുന്നുണ്ട് .ഭാവി മന്തിയെ
കാണാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നു." മറുപടി കൊടുത്തിട്ട് ഡാഡി വീണ്ടും
മീശ പിരിച്ചുകൊണ്ട് കസാലയില്‍ അമര്‍ന്നിരുന്നു. മുഖത്തു വലിയ ഗൌരവത്തോടെ.
ഭാവി പോലീസെ മന്ത്രി !!ജീവിതത്തില്‍ ആദ്യമായി ഞാന്‍ എന്റെ
ഡാഡിയെവെറുത്തു.എന്‍റെ ദേഷ്യം വറീത് ചെട്ടനിലേക്ക് തിരിഞ്ഞു.അയാളാണ് ഇതിന്റെ
എല്ലാം പിറകില്‍.അയാളുട മൊട്ട തലക്കിട്ടു രണ്ട് അടി കൊടുക്കുന്നുണ്ട്.
ഇതിനു അവസരം കിട്ടാതിരിക്കില്ല.ഞാന്‍ ഉറച്ചു. എന്റെ ചിന്തകളെ മുറിച്ചുകൊണ്ട്
ഷീല ഒരു ട്രേയില്‍ ചായ കപ്പുകലുമായി അവിടേക്ക് വന്നു.
ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞു.അവളുടെ അഴകേറിയ കണ്‍
മുനകളില്‍ ദുഖത്തിന്റെ ഭാവം തങ്ങി നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
ആ ദുഖഭാവം അവളുടെ അഴകിനു മറ്റു കൂടിയതുപോലെ. അവള്‍ അത്ര
സുന്ദരിയാണ്.അവള്‍ എന്നെ വീണ്ടും നോക്കി.എന്തൊക്കെയോ പറയാന്‍
ഉണ്ട് എന്ന് ആ കണ്ണുകളില്‍ നിന്നും എനിക്ക് മനസ്സിലായി.
പാവം ഷീല;എന്റെ ഷീല.!! അവസാനമായുള്ള ഒരു വിട പറച്ചിലിന്റെ പ്രതീതി !!
(അവസാന ഭാഗം അടുത്തതില്‍)
No comments:
Post a Comment