ചെറുകഥ
വധു
ജോര്‍ജ് കുര്യന്‍
ഭാഗം ഒന്ന്
"എടാ ഷാജു " എന്റെ അപ്പന്‍ എന്നെ വിളിച്ചതാണ്. സോറി.'അപ്പന്‍' എന്ന വിളി പഴയ കാലത്ത്.. ഇപ്പോള്‍ വിളിക്കുന്നതെ 'ഡാഡി'
തുറന്നു കിടക്കുന്ന മുറിയിലേക്ക് എന്റെ കണ്ണുകള്‍ ഓടിയെത്തി.കസാലയില്‍ ഇരിക്കുന്നഡാഡിയുടെ ഗാംഭീര്യം തുളുമ്പുന്ന മുഖത്തെ 'കപ്പട മീശ' പേടിപ്പെടുത്തുന്ന ഒന്നാണ്.സ്നേഹം എത്തി നോക്കാത്ത ആ മുഖം കാണുമ്പോള്‍ ഭയമാണ്, എന്റെ ഇരുപത്തി അഞ്ചാം വയസ്സിലും!!
ഈയിടെ ചുരുക്കമായേ ഡാഡിയെ കാണാറുള്ളു.അടുത്ത കാലത്ത് election ആയിരുന്നു.ഡാഡി പാസ്സായി എന്ന് മാത്രമല്ല മന്ത്രി ആകുകയും ചെയ്തു.
Election വിചിത്രമായ ഒന്നായിരുന്നു. എതിരാളി ഒരുമിച്ചു വളര്‍ന്നു,ഒരുമിച്ചു പഠിച്ച കൂട്ടുകാരനായിരുന്നു.രാഷ്ട്രീയത്തില്‍ കൂട്ട് കെട്ടിന്
സ്ഥാനമില്ല.അതുകൊണ്ടെ അവര്‍ പ്രതിയോഗികളായി. വാശിയേറിയ മത്സരത്തില്‍ ഡാഡി എതിരാളിയെ മുട്ട്കുത്തിച്ചു.ചെറു ഭൂരി പക്ഷത്തിനു വിജയിച്ചു.പക്ഷെ നഷ്ട്ടം വന്നത് എനിക്കായിരുന്നു.കാരണം ഡാഡിയുടെ എതിരാളിയുടെമകള്‍ ഷീലയും, ഞാനും പൊരിഞ്ഞ പ്രേമതില്ലാണ്.എന്റെ പ്രാണ സഖി എനിക്ക് പൂര്‍ണമായി നഷ്ട്ടപ്പെട്ടു എന്ന് എനിക്ക് ഉറപ്പായി.
"ഷാജു" ഡാഡിയുടെ വിളി എന്നെ ചിന്തയില്‍ നിന്ന് ഉണര്‍ത്തി."എന്തോ' ഞാന്‍ സവിനയം വിളി കേട്ട് എഴുനേറ്റു..
"ഇങ്ങു വരൂ". എന്നെ അടുത്തേക്ക് വിളിച്ചു.നാന്‍ സാവകാശം നടന്നു ഡാഡിയുടെ അടുത്ത് ചെന്ന്.നിന്നു.. എന്റെമുഖത്ത് നോക്കാതെ അദ്ദേഹം പറഞ്ഞു."നിനക്ക് വയസ്സ് ഇരുപത്തി അഞ്ചു കഴിയുന്നു.നീ താമസിയാതെ ഒരു
വിവാഹം കഴിക്കണം.ഞാന്‍ മന്ത്രി ആയി ചാര്‍ജ് എടുത്താല്‍ കൂടുതല്‍ സമയം തിരുവനന്തപുരത്തായിരിക്കും എന്ന് നിനക്ക് അറിയാമല്ലോ.നീയും കുടുംബവും വേണം ഫാക്ടറിയും മറ്റു സ്ഥാപനങ്ങളും,സ്ഥലങ്ങളും നോക്കി
നടത്താന്‍.അതുകൊണ്ട് ഞാന്‍ പോകുന്നതിനു മുന്‍പ് വിവാഹം നടന്നിരിക്കണം.
ഞാന്‍ ഒന്നും സംസാരിച്ചില്ല..മൌനം അവലംബിച്ച് നിന്നു. ഡാഡി പറയുന്ന കാര്യത്തിനു മാറ്റമില്ല എന്നെനിക്കു അറിയാം. ഷീലയെ വിവാഹം ചെയ്യാന്‍ ഞാന്‍ തയാറാണ്. പക്ഷെ എതിരാളിയുടെ മകളെ കെട്ടാന്‍ സ്വപ്നംകണ്ടിട്ട് കാര്യമില്ല..അത്രമാത്രം ശത്രുതയിലാണ് അവര്‍ അപ്പന്മാര്‍ രണ്ടു പേരും. തെരഞ്ഞെടുപ്പില്‍ രണ്ടു പേരുടെയും ആളുകള്‍ തമ്മില്‍ പൊരിഞ്ഞ അടിയും, വലിയ വഴക്കുകളും നടന്നു.അപ്പന്‍ ആരെയോ കണ്ടു വച്ചിട്ടുണ്ട് എന്നത്
തീര്‍ച്ച.മന്ത്രിയുടെ മകന് നല്ല ബന്ധം അപ്പന്‍ കണ്ടു വച്ചിട്ടുണ്ട് എന്നത് തീര്‍ച്ച.ആയ കാര്യം തന്നെ.ഞാന്‍ രക്ഷപെടാന്‍ വഴികള്‍ ആലോചിച്ചു. ഒരു മാര്‍ഗം കണ്ടെത്തി."എനിക്ക് ഇപ്പോള്‍ കല്യാണം വേണ്ട.കുറെകൂടെ
പഠിത്തം നടത്തണം ഡാഡി." ഞാന്‍ വിനയത്തോടെ പറഞ്ഞു. "അത് നീയല്ല നിശ്ചയിക്കുന്നത്.നീയും, ഞാനും നാളെ രാവിലെ ഒരിടം വരെ പോകുന്നു .ഒരു പെണ്ണിനെ കാണാനാണ്. ദല്ലാള്‍ എല്ലൂരി വറീത് ചേട്ടനും കൂടെയുണ്ട്." അത്
പറഞ്ഞു കഴിഞ്ഞു ഡാഡി വിസ്കി തുറന്നു. ഇവിടെ നിന്നാല്‍ രക്ഷയില്ല എന്ന് എനിക്ക് മനസ്സിലായി.ഞാന്‍ വേഗം എന്റെ മുറിയില്‍ പോയി കതകടച്ചു കിടക്കയില്‍ ഇരുന്നു..വേഗം എന്റെ മൊബൈല്‍ ഫോണ്‍ കറക്കി ഷീലയെ വിളിച്ചു.
"ഷീല" എന്റെ സ്വരത്തില്‍ ദുഃഖം ഉണ്ടായിരുന്നു.. ശീലക്കു അത് മനസ്സിലായി എന്ന് തോന്നി.."എന്താണ് ഷാജു" അവള്‍ ഉദ്വേഗത്തോടെ തിരക്കി.. ഞാന്‍ മറുപടി പറഞ്ഞു. "ഗതി കേടായി . എന്റെ ഡാഡി എന്നെ കൊണ്ട് പെണ്ണ് കെട്ടിച്ചേ അടങ്ങു. എല്ലൂരി വറീത് ചേട്ടനാണ് ദല്ലാള്‍."
"നല്ല കാര്യം .ദല്ലാള്‍ നല്ല പെണ്ണിനെ കണ്ടു പിടിച്ചു കാണും. മന്തി പുത്രന്റെ ഭാഗ്യം !!" ഷീല വലിയ തമാശക്കാരി ആണ്..പക്ഷെ എനിക്ക് തമാശ തോന്നിയില്ല.. അവള്‍ വീണ്ടും പറഞ്ഞു. മന്ത്രി ആയാല്‍ ഭാഗ്യം തന്നെ വന്നു കേറും.കിട്ടുന്ന ഭാഗ്യം വേണ്ടെന്നു വയ്കരുതെ.."
എനിക്ക് നല്ല അരിശം തോന്നി..ഇപ്പോഴാണ് ഇവളുടെ തമാശ." ഷീല," ഞാന്‍ കരച്ചിലിന്റെ വക്കിലെത്തി."എന്റെ ഡാഡി
മന്ത്രി പദം എടുക്കുന്നതിനു മുന്‍പ് എന്റെ കല്യാണം നടത്താന്‍ ഉറചിരിക്കുകയാണ്." "നല്ല ബന്ധം ഡാഡി കണ്ടു വച്ച്
കാണും. ഷാജു അതിനു സമ്മതിച്ചില്ലെങ്കില്‍ വെറുതെ ഡാഡിയുമായി വഴക്ക് പിടിക്കും അല്ലെ ? അത് വേണ്ട ഷാജു."
ഞാന്‍ മറുപടി കൊടുത്തത് വളരെ വിഷമത്തോടെ ആണ്..""ഷീല നിന്നെ അല്ലാതെ വേറൊരു പെണ്ണിനെ കെട്ടാന്‍ എനിക്ക് സാധ്യമല്ല."
"എന്നെ മറന്നു കളയണം ,ഷാജു . ഒരു ധനികയായ ,സുന്ദരി ആയ പെണ്ണിനെ കെട്ടണം ."അവള്‍ ചിരിച്ചു. എനിക്ക് നല്ല അരിശം വന്നു.. ഇപ്പോളാണ് ഇവളുടെ തമാശ !!
(will continue)
No comments:
Post a Comment