Saturday, October 24, 2009

Kindness (forwarded by Thomas Philip)

Four brothers left home for college, and they became successful doctors and lawyers and prospered. Some years later, they chatted after having dinner together. They discussed the gifts they were able to give their elderly mother who lived far away in another city.



The first said, 'I had a big house built for Mama.'
The second said, 'I had a hundred thousand dollar theater built in the house.'
The third said 'I had my Mercedes dealer deliver an SL600 to her.'
The fourth said, 'You know how Mama loved reading the Bible and you know she can't read anymore because she can't see very well. I met this preacher who told me about a parrot that can recite the entire Bible. It took twenty preachers 12 years to teach him. I had to pledge to contribute $100,000 a year for twenty years to the church, but it was worth it. Mama just has to name the chapter and verse and the parrot will recite it.'


The other brothers were impressed. After the holidays Mom sent out her thank you notes. 'She wrote: 'Milton, the house you built is so huge. I live in only one room, but I have to clean the whole house. Thanks anyway.'


'Marvin, I am too old to travel. I stay home, I have my groceries delivered, so I never use the Mercedes. The thought was good. Thanks.'


'Michael, you gave me an expensive theater with Dolby sound, it could hold 50 people, but all my friends are dead, I've lost my hearing and I'm nearly blind. I'll never use it. Thank you for the gesture just the same.'


'Dearest Melvin, you were the only son to have the good sense to give little thought to your gift. The chicken was delicious. Thank you.'


Send instant messages to your online friends http://uk.messenger.yahoo.com

ഇന്ത്യക്കാര്‍ ഇല്ലാത്ത രാജ്യങ്ങള്‍ : എബ്രഹാം ജീ

ഇന്ത്യക്കാരില്ലാത്ത രാജ്യങ്ങള്‍ ലോകത്തു മൂന്നെണ്ണം മാത്രം....


ലോകത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ സാന്നിധ്യമില്ലാത്തതു മൂന്നേമൂന്നു രാജ്യങ്ങളില്‍ മാത്രം. പാകിസ്‌താന്‍, ഉത്തരകൊറിയ, ഭൂട്ടാന്‍ എന്നിവിടങ്ങളിലൊഴികെ ലോകത്തിന്റെ മുക്കിലുംമൂലയിലും പ്രവാസി ഇന്ത്യക്കാര്‍ താമസമുറപ്പിച്ചിട്ടുണ്ടെന്നു പ്രവാസികാര്യ മന്ത്രാലയം സ്‌ഥിരീകരിച്ചു. ലോകത്ത്‌ ആകെയുള്ള 183 രാജ്യങ്ങളില്‍ 180-ലും ഇന്ത്യന്‍ സാന്നിധ്യമുണ്ട്‌. പാരമ്പര്യംകൊണ്ട്‌ ഇന്ത്യന്‍ വംശജര്‍ എന്ന വിഭാഗത്തില്‍പ്പെടുന്നവരെ പരിഗണിച്ചാല്‍ പാകിസ്‌താനിലും ഭൂട്ടാനിലും നമ്മുടെ സാന്നിധ്യമുണ്ടെന്നു പറയാം. അങ്ങനെയെങ്കില്‍ ഉത്തരകൊറിയ ഒരേയൊരു 'ഇന്ത്യാരഹിത' രാജ്യമാകും.
പ്രവാസി ഇന്ത്യക്കാരില്‍ ഉരുക്കുവ്യവസായി ലക്ഷ്‌മി മിത്തലിനെപ്പോലെയുള്ള കുബേരന്‍മാര്‍ മുതല്‍ ഉപജീവനത്തിനായും പഠനാവശ്യങ്ങള്‍ക്കുമായി വിദേശങ്ങളില്‍ താല്‍ക്കാലികമായി താമസിക്കുന്ന സാധാരണക്കാര്‍വരെയുണ്ട്‌. മിത്തല്‍ വിദേശത്തു സ്‌ഥിരതാമസമാണെങ്കിലും ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ ഉള്ളയാളാണ്‌.
ഭൂമിയുടെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍വരെ ഇന്ത്യക്കാര്‍ താമസമുറപ്പിച്ചിട്ടുണ്ട്‌. ഏറ്റവുമൊടുവില്‍ രൂപംകൊണ്ട ദ്വീപ്‌ രാഷ്‌ട്രമായ പസഫിക്‌ സമുദ്രത്തിലെ പലാവു റിപ്പബ്ലിക്കില്‍അഞ്ചു പ്രവാസി ഇന്ത്യക്കാരാണുള്ളത്‌. ആഫ്രിക്കയിലെ ചെറുരാജ്യമായ ജിബൂട്ടിയില്‍ 375 ഇന്ത്യക്കാരുണ്ട്‌. ബൊളീവിയന്‍ മലനിരകളില്‍പ്പോലും 20 പ്രവാസി ഇന്ത്യക്കാര്‍ വസിക്കുന്നുണ്ടെന്നു പറഞ്ഞാല്‍ കണ്ണുതള്ളേണ്ടതില്ല!
സൗദിയിലാണ്‌ ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാരുള്ളത്‌, 17 ലക്ഷം. യു.എ.ഇയില്‍ 14 ലക്ഷവും അമേരിക്കയില്‍ ഒന്‍പതു ലക്ഷവും പ്രവാസി ഇന്ത്യക്കാരുണ്ട്‌. സ്ലൊവേനിയ (10 പേര്‍), മോണ്ട്‌സെററ്റ്‌ (10), ഐസ്ലാന്‍ഡ്‌ (21), ബോസ്‌നിയ (30), ബുര്‍ക്കിന ഫാസോ (150) എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സാന്നിധ്യം
തീരെക്കുറവാണ്‌




എബ്രഹാം ജീ

വിന്‍ഡോസ്‌ 7: സമ്പാദകന്‍ എബ്രഹാം ജീ


ക്ലൗഡ് യുദ്ധത്തിന് ആദ്യവെടിയുതിര്‍ത്ത് വിന്‍ഡോസ് 7



 ഒക്ടോബര്‍ 22, ഒരു യുഗപ്പിറവിക്കായി ലോകം കാത്തിരിക്കുന്ന ദിവസമാണത്. വര്‍ഷങ്ങള്‍ നീളുന്ന ഒരു സൈബര്‍ യുദ്ധത്തിനും ഈ ദിവസം തുടക്കം കുറിക്കും. അന്നാണ് മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 7 ജനങ്ങളിലേക്ക് എത്തുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റങ്ങളെല്ലാം തന്നെ മൈക്രോസോഫ്റ്റ് നിര്‍മ്മിച്ചവ ആയതിനാല്‍ വിന്‍ഡോസിന്റെ മിക്ക പതിപ്പുകളും യുദ്ധത്തില്‍ പങ്കാളിയാകുന്നുണ്ട്. എന്നാല്‍ ഗുഗിളും ആപ്പിളും തന്നെയായിരിക്കും വിന്‍ഡോസ് 7 ന്റെ മുഖ്യ എതിരാളികള്‍.


വിന്‍ഡോസ് 7 വിപണിയില്‍ എത്തുന്നത് ആദ്യം ബാധിക്കുക വിന്‍ഡോസ് വിസ്തയെ തന്നെ. ഏറെ പുതുമകളോടെ വിപണിയില്‍ എത്തിയെങ്കിലും മുന്‍ഗാമിയായ വിന്‍ഡോസ് എക്‌സ്.പിയുടെ അത്ര ജനപ്രീതി നേടാന്‍ വിസ്തക്ക് കഴിഞ്ഞിരുന്നില്ല. സാങ്കേതികസഹായം നല്‍കുന്നത് കഴിഞ്ഞ ജനുവരിയില്‍ നിര്‍ത്തിയിട്ട് പോലും എക്‌സ്.പിയുടെ പ്രചാരം ഒരു പരിധിയില്‍ കുറയ്ക്കാന്‍ മൈക്രോസോഫ്രറ്റിന് കഴിഞ്ഞില്ലെന്നത് തന്നെ വിസ്തയുടെ പരാജയത്തിന് തെളിവായി കാണിക്കപ്പെടുന്നു.
എന്നാല്‍ വിന്‍ഡോസ് 7 പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചവരുടെ അഭിപ്രായം മൈക്രോസോഫ്റ്റിന് പ്രതീക്ഷനല്‍കുന്നതാണ്.


ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ചില ബുദ്ധിമുട്ടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വിസ്തയും എക്‌സ് പിയും പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനുമുന്നില്‍ പകച്ചുനില്‍ക്കുമെന്നാണ് ഇവരുടെ വാദം.


മൈക്രോസോഫ്റ്റിനെ സംബന്ധിച്ചിടത്തോളം വിന്‍ഡോസ് 7 എന്നത് വലിയൊരു കാല്‍വെപ്പ് മാത്രമല്ല. വിവരസാങ്കേതിക രംഗത്തെ ഒരു യുഗത്തിന്റെ അവസാനം കുറിയ്ക്കല്‍ കൂടിയാണ്. ഒപ്പം വളരെ വ്യത്യസ്തമായ സാങ്കേതിക യുഗത്തിന്റെ തുടക്കവും.


ഇനിയുള്ള കാലം 'ക്ലൗഡ്' സങ്കല്‍പത്തെ അടിസ്ഥാനമാക്കിയായിരിക്കും കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുക. ഓഫീസുകളിലും വീടുകളിലും കംപ്യൂട്ടറുകളില്‍ വിവരങ്ങള്‍ ശേഖരിച്ചുവെക്കുന്ന സ്ഥിതി ഇല്ലാതാകും. പകരം ആയിരക്കണക്കിന് സെര്‍വറുകളിലായി വലിയ വിവരശേഖരണകേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയായിരിക്കും ഇവ ശേഖരിക്കപ്പെടുക.


ജിമെയില്‍, യാഹു മെയില്‍ തുടങ്ങിയ ഇമെയില്‍ സേവനങ്ങളും ഓര്‍ക്കുട്ടുകള്‍ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സേവനങ്ങളും ഓണ്‍ലൈന്‍ ഗെയിമുകളും 'ക്ലൗഡ്' സാങ്കേതിക വിദ്യയ്ക്ക് ഉദാഹരണങ്ങളാണ്.


മൊബൈല്‍ ഫോണുകളിലേയും പേഴ്‌സണല്‍ കംപ്യൂട്ടറിലെയും ക്ലൈന്റ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചായിരിക്കും ഈ സേവനങ്ങള്‍ ഉപയോഗിക്കപ്പെടുക. ആവശ്യമുള്ള സോഫ്റ്റ് വെയറുകള്‍ ഓണ്‍ലൈനിലൂടെ ഉപയോഗിക്കുകയോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യേണ്ടി വരുമെന്ന് സാരം.


അതായത് ഓപ്പറേറ്റിങ് സിസ്റ്റം വളരെ ലഘുവായതും എന്നാല്‍ അതീവ സുരക്ഷ നല്‍കുന്നതുമായ ചെറിയ സോഫ്റ്റ് വെയറായി മാറും. ഇതേ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഏറ്റവും കുറവ് അനുബന്ധ സോഫ്റ്റ് വെയറുകളുമായി വിപണിയിലെത്തുന്ന മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം കൂടിയാണ് പുതിയ വിന്‍ഡോസ് പതിപ്പ്.


ക്ലൗഡ് സാങ്കേതിവിദ്യയില്‍ വിന്‍ഡോസ് പൂര്‍ണമായും മറയുമെന്നല്ല ഇതിനര്‍ത്ഥം. ഈവര്‍ഷം പുറത്തിറക്കുന്ന ചില സോഫ്റ്റ് വെയറുകള്‍ ക്ലൗഡ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുള്ള മൈക്രോസോഫ്റ്റിന്റെ ഭാവിയെക്കുറിച്ച് ചില സൂചന നല്‍കുന്നുണ്ട്. ഇവ മുന്‍കണ്ടാണ് കഴിഞ്ഞ മാസം അഞ്ചുലക്ഷത്തോളം സെര്‍വറുകള്‍ ഉള്‍പ്പെടുത്തി രണ്ട് ഡാറ്റാ സെന്ററുകള്‍ മൈക്രോസോഫ്റ്റ് നിര്‍മ്മിച്ചത്.


സ്മാര്‍ട് ഫോണുകള്‍ക്കായുള്ള പുതിയ വിന്‍ഡോസ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഈമാസം വിപണിയിലെത്തും. അടുത്ത മാസം അഷൂര്‍ (AZURE) എന്ന സോഫ്റ്റ് വെയറും പുറത്തിറങ്ങും. സോഫ്റ്റ് വെയര്‍ ഡവലപ്പ് ചെയ്യുന്നവര്‍ക്കായി ക്ലൗഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയറാണ് അഷൂര്‍.


വെബ് ബ്രൗസര്‍ വിവാദങ്ങളില്‍ നിന്നും മൈക്രോസോഫ്റ്റ് പിന്മാറുകയാണെന്ന സൂചന കൂടി വിന്‍ഡോസ് 7 നല്‍കുന്നുണ്ട്. വിവാദങ്ങള്‍ക്കിടയാക്കിയ സൗജന്യ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വിന്‍ഡോസ് 7 ല്‍ ഉണ്ടായിരിക്കില്ല. ഇതുമറികടക്കാന്‍ യു.എസിലെയും യൂറോപ്പിലേയും ഉപഭോക്താക്കള്‍ക്കായി ഒരു 'ബാലറ്റ് സ്‌ക്രീന്‍' കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ എതിരാളികളായ ബ്രൗസറുകള്‍ ഇതിലൂടെ തിരഞ്ഞെടുക്കാം.


മെയിന്‍ഫ്രെയിം കംപ്യൂട്ടറുകളില്‍ നിന്നും പേഴ്‌സണല്‍ കംപ്യൂട്ടറുകൡലേക്ക് എന്ന പോലെയുള്ള വന്‍ മാറ്റമാണ് പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ നിന്ന് ക്ലൗഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നോട്ടുബുക്കുകളിലേക്കും സ്മാര്‍ട്ട് ഫോണുകളിലേക്കും വയര്‍ലസ് ഉപകരണങ്ങളിലേക്കുമുള്ള വളര്‍ച്ച.


സംഗീതവും ഇമെയിലും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സേവനങ്ങളുമായി നൂറുകണക്കിന് കമ്പനികള്‍ ക്ലൗഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും ആപ്പിളിന്റെയും യുദ്ധത്തിന് മറ്റുചില തലങ്ങള്‍കൂടിയുണ്ട്. ഇപ്പോള്‍തന്നെ സ്വന്തമായ ക്ലൗഡ് നെറ്റ് വര്‍ക്കുള്ള കമ്പനികളാണ് ഇവ. ഒന്നോ രണ്ടോ സേവനങ്ങളല്ലാതെ ഒരു സമ്പൂര്‍ണ പാക്കേജ് ആയിട്ടായിരിക്കും ഇവരുടെ സേവനങ്ങള്‍ ഉപഭോക്താവിന് ലഭിക്കുക. തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി വെബ് ബേസ്ഡ് വേഡ് പ്രോസസറും സ്‌പ്രെഡ്ഷീറ്റും പ്രസന്റേഷന്‍ സോഫ്റ്റ് വെയറും ഗൂഗിള്‍ നല്‍കിക്കഴിഞ്ഞു.


കഴിഞ്ഞ ജൂലൈയില്‍ ഗൂഗിള്‍ പ്രഖ്യാപിച്ച സൗജന്യക്രോം ഓപ്പറേറ്റിങ് സിസ്റ്റം ക്ലൗഡ് യുദ്ധത്തിനുള്ള കാഹളമായിരുന്നു. വിന്‍ഡോസ് 7 പുറത്തിറങ്ങുന്ന സമയത്തുതന്നെ ക്രോം ഒ.എസും വിപണിയില്‍ എത്തുമെന്നാണ് അഭ്യൂഹങ്ങളുള്ളത്. എന്നാല്‍ അടുത്തകാലത്ത് ഗുഗൂള്‍ ഔദ്യോഗികമായി ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.


ആപ്പിളിന്റെ ഐ ഫോണിനെ വെല്ലുവിളിക്കാനാണ് മൈക്രോസോഫ്റ്റ് പുതിയ വിന്‍ഡോസ് മൊബൈല്‍ പുറത്തിറക്കുന്നത്. ഗൂഗിള്‍ നേരത്തെ തന്നെ ആന്‍ഡ്രോയിഡ് എന്നപേരില്‍ മൊബൈല്‍ ഉപകരണങ്ങള്‍ക്കായി ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കിയിരുന്നു. ക്ലൗഡ് സേവനങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ഭാവിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുക ഇത്തരം സ്മാര്‍ട് ഫോണുകളായിരിക്കും.


ക്ലൗഡ് സാങ്കേതിവിദ്യയുടെ സഹായക ഉപകരണങ്ങളുടെ കാര്യത്തില്‍ ആപ്പിള്‍തന്നെയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. ലോകത്തെമ്പാടുമായി മൂന്നുകോടി ഐ ഫോണുകള്‍ വിറ്റുപോയതാണ് ആപ്പിളിനെ സഹായിച്ചത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് നിരവധി സ്മാര്‍ട്ട് ഫോണുകള്‍ ദിനം പ്രതി പുറത്തിറങ്ങുന്നത് ആപ്പിളിനെ സമ്മര്‍ദ്ദത്തിലാക്കുന്നു.


ഡാറ്റാ സെന്ററുകളുടെ കാര്യത്തില്‍ ഗൂഗിള്‍ ഇപ്പോള്‍തന്നെ ബഹുദൂരം മുന്നിലാണ്. ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് ആപ്പിളിനെ പിന്തള്ളി ഗൂഗിളിനോട് മത്സരിക്കുന്നുണ്ട്. സര്‍വീസുകളുടെ കാര്യത്തിലും ഗൂഗിള്‍ തന്നെയാണ് ഇപ്പോള്‍ മുന്‍പന്തിയില്‍. ബിംഗ് (BING) നിര്‍മ്മിച്ചതോടെയാണ് ഇക്കാര്യത്തില്‍ ഗൂഗിളിന്റെ മുന്നില്‍ മൈക്രോസോഫ്റ്റിന് പിടിച്ചുനില്‍ക്കാനായത്.


യുദ്ധകാഹളം മുഴങ്ങിയതിന്റെ ആശങ്ക സാങ്കേതികവിദഗ്ധര്‍ക്കാണ്. മുന്‍കാല സാങ്കേതിക 'യുദ്ധ'ങ്ങളിലേതുപോലെ ഓരോ ക്ലൗഡുകളും അവരുടെ സാങ്കേതിക വിദ്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഫയലുകളും ഫോര്‍മാറ്റുകളും ഉപയോഗിക്കുമോ എന്നതാണ് ആശങ്കയുണര്‍ത്തുന്നത്. ഒരു ക്ലൗഡില്‍ നിന്നും മറ്റൊരു ക്ലൗഡിലേക്ക് വിവരങ്ങള്‍ കൈമാറുന്നത് തടയുവാനോ ബുദ്ധിമുട്ടുള്ളതാക്കുവാനോ ഇതിടയാക്കും.


ക്ലൗഡുകളില്‍ സുക്ഷിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യവിവരങ്ങള്‍ ചോരാന്‍ ഇടയാകുമെന്ന പേടിയും വ്യാപകമായുണ്ട്. ക്ലൗഡ് സര്‍വീസുകള്‍ക്ക് പണം മുടക്കാന്‍ തയ്യാറാവാത്തവരുടെ അക്കൗണ്ടുകളില്‍ ഉള്ളടക്കത്തിനനുസരിച്ചുള്ള പരസ്യങ്ങള്‍ കൊടുക്കാന്‍ കമ്പനികള്‍ ശ്രമിക്കും. ഇത് സ്വകാര്യതയെ ഹനിക്കുമെന്നാണ് ചിലരുടെ വാദം. ചില കമ്പനികള്‍ സൗജന്യ ഇമെയില്‍ സര്‍വീസില്‍ ഇത്തരത്തില്‍ പരസ്യം നല്‍കുന്നുണ്ട്.


അവസാനമായി ക്ലൗഡുകളില്‍ സൂക്ഷിക്കുന്ന വിവരശേഖരങ്ങള്‍ സുരക്ഷിതമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. മൈക്രോസോഫ്റ്റിന്റെ അനുബന്ധകമ്പനിയില്‍ സൂക്ഷിച്ചിരുന്ന സൈഡ് കിക്ക് (sidekick)എന്ന സ്മാര്‍ട്ട് ഫോണുകളിലെ അഡ്രസ് ബുക്കുകളും ഫോട്ടോകളും നഷ്ടപ്പെട്ടത് ഇതിന് ഉദാഹരണായി ചൂണ്ടിക്കാണിക്കപ്പെടുന്നു.


എന്തായാലും മുന്‍ സൈബര്‍യുദ്ധങ്ങളുടേത് പോലെ ഒരു വിജയി മാത്രമാകില്ല ഈ മൂന്നാം സൈബര്‍ യുദ്ധത്തിനവസാനം നിലനിര്‍ക്കുക. മറ്റൊരു സാങ്കേതികം കണ്ടെത്തുന്നത് ക്ലൗഡ് യുദ്ധം തുടരുമെന്ന് സാരം.

Friday, October 9, 2009

ഗള്‍ഫിലെ ജീവിതം : വളരെ സത്യം :അയച്ചത് എബ്രഹാം, ജി

(ഇതു ഒരു കഥ മാത്രം: ഒരു ഷോര്‍ട്ട് സ്റ്റോറി )ന്യൂ വേള്‍ഡ്

ഗള്‍ഫിലെ ജീവിതം.... വളരെ സത്യം
..... വീണ്ടും വീണ്ടും ഗള്‍ഫിലേക്ക് കെട്ടുതാലി പണയം വെചുള്ള ഒഴുക്ക് നില്കുന്നില്ല. രണ്ടര മാസ്സത്തെ ഗള്‍ഫ്‌ ജീവിതത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഞാന്‍ ഇവിടെ എഴുതട്ടെ. എന്റെ പ്രിയ സുഹൃത്ത്‌ ഇതു E-mail വഴി ഗള്‍ഫില്‍ ഉള്ളവരും, ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും ആയ സുഹൃതുക്കല്ക്‌ അയക്കാം എന്ന് ഏറ്റു.
എന്റെ പേര് സതീശന്‍, ഞാനൊരു Mason ആണ് (മേസ്തരി പണി) കേരളത്തിന്റെ മധ്യഭാഗത്തുള്ള ഒരു ഗ്രാമത്തില്‍ ജീവിക്കുന്നു. പെട്ടന്ന് ഞാനും കേട്ടു ഒരു കുളിരും വാര്‍ത്ത. Saudi Arabia എന്ന രാജ്യത്തേക്ക് പല trade ലുള്ള പണിക്കാരെ വേണം. 8 മണിക്കൂര്‍ ജോലിക്ക് 800 റിയാലും പിന്നെ over time ആവിശ്യം പോലെ. ഏജന്റിന്റെ കഥാപ്രസംഗം പറയുംപോലെ ഒഴുക്കുള്ള വാചകത്തില്‍ ഞാനും വീണു. പിന്നെ ഒരു മരണപാച്ചില്‍ ആയിരുന്നു. 55,000 രൂപ agent നു കൊടുത്തു. പിന്നെ മെഡിക്കല്‍, Mumbai ക്കുള്ള യാത്രചിലവ് എന്ന് വേണ്ട 60, 000 രൂപ രണ്ടു ആഴ്ചകൊണ്ട് പൊട്ടി. അങ്ങനെ ഞാന്‍ ഉള്‍പടെ Electrician, plumber, Mason, Carpenter, Helper, തുടങ്ങിയ ആദ്യ ഗ്രൂപ്പ്‌ വിമാനത്തില്‍ കയറി. ഇതു പറന്നപ്പോള്‍ ആണ് മനസ്സിലയത്‌ വിചാരിച്ച പോലുള്ള സുഖം ഒന്നും ഇല്ലാന്ന്. ഇതിലും എത്രയോ സുകവാണ് നമ്മുടെ ഓട്ടോ റിക്ഷയില്‍ ഉള്ള യാത്ര. ഫോര്‍ ജനങ്ങളെ കാണാം. ഏതായാലും Dammam Air Portil രാവിലെ ഏതാണ്ട് 9 മണിക്ക് എത്തി. നമ്മുടെ നാടിലെ ചന്തയില്‍ കറങ്ങി തിരിയുന്ന പട്ടികളെ നമ്മള്‍ കാണുന്നതിലും താഴ്ന നിലവാരത്തിലുള്ള രീതിയില്‍ ആണ് വിമാനത്താവളത്തിലെ ജോലിക്കാര്‍ ഞങ്ങളോട് പെരുമാറിയത്. ഏതായാലും ഒരു വിധം വെളിയില്‍ ഇറങ്ങി ഞങ്ങളെ കൊണ്ടുപോകാന്‍ വന്ന വണ്ടിയില്‍ കയറി. വണ്ടി മുന്‍പോട്ടു പോയപ്പോള്‍ ഒരുമാതിരി ചൂട് കാറ്റ് മുഖത്തോടു അടിച്ചു കയറി. മലയാളി ആയ ഡ്രൈവര്‍ പറഞ്ഞു പുഴുക്കല്‍ തുടങ്ങിയെന്നു. പുഴുക്കലിന്റെ അര്‍ഥം മനസ്സിലയില്ലെങ്കിലും ഒന്ന് മനസ്സിലായി നമ്മുടെ നാടിലെ വിളയാത്ത വാഴ്കുല ഈ വണ്ടിയില്‍ വെച്ചാല്‍ മതി അര മണിക്കൂര്‍ കൊണ്ട് പഴുത്തു കിട്ടും. നമ്മുടെ ചൂളയില്‍ ഇത്രയും ചൂട് ഇല്ല.
ഏതായാലും ഒരു വിധം കമ്പനിയില്‍ എത്തി. ഒരു അറബി വന്നു എന്തക്കയോ പറഞ്ഞു (നമ്മുടെ നാട്ടിലെ ആടിനെ ചേര്‍പ്പിക്കാന്‍ ചെല്ലുമ്പോള്‍ ആനാട് മുരുമുര്ക്കുന്നതു പോലെ) അറബിയില്‍ എഴുതിയ പേപരില്‍ തള്ള വിരല്‍ പതിപിച്ചു. ഞങ്ങളെ വാട എടുക്കുന്നു എന്ന് അറിയിക്കാന്‍ ആയിരിക്കും അറബി തലയില്‍ ഇടുന്ന തുണി എടുത്തു മൂക്ക് കെട്ടി. അല്പം കഴിഞ്ഞു ഒരു മലയാളി വന്നു ( Camp Boss) എന്നെയും കൊല്ലക്കാരന്‍ തോമസ്സിനെയും ഒരു മുറിയില്‍ ആക്കി. ഒരു ചെറിയ മുറിയില്‍ ആറു കട്ടില്‍ അതും രണ്ടു നിലയുള്ള കട്ടില്‍. ഞാനും തോമസ്സും ഓരോ കട്ടിലിന്റെ മുകളില്‍ സ്ഥാനം പിടിച്ചു. സഹമുറിയന്‍ മാരുടെ പല ഡെസിമല്‍ ഉള്ള സഹിക്കാന്‍ വയ്യാത്ത കൂര്‍ക്കം വലി കാരണം നേരം വെളുക്കാന്‍ ആയപ്പോഴാണ് ഉറക്കം വന്നത്. പലപല ശബ്തത്തില്‍ ഉള്ള അലാറം കേട്ട് ഞെട്ടി ഉണര്‍ന്നു. "എന്താ പണിക്കു പോകുന്നില്ലേ". ഒരു സഹമുറിയന്‍. "എവിടാ ചേട്ടാ കുളിമുറി" ഞാന്‍ ഭവ്യതോടെ ചോദിച്ചു. "എന്താ കല്യാണത്തിന് പോകുന്നോ കുളിച്ചിട്ടു". ഏതാണ്ട് 200 പേര്‍ക്ക് 8 കക്കൂസ് ആണ് ഉള്ളത്. എല്ലായിടത്തും Q. കൂടുതലും മലയാളി മുഖങ്ങള്‍ ആണ് കാണുന്നത്. ചിലര്‍ നമ്മളെ അടിക്കാന്‍ വരുന്ന പോലെ തുറിച്ചു നോക്കുന്നു. ആഹാരം വാങ്ങാനും കുറെ നേരം നിന്നു. നമ്മുടെ നാട്ടില്‍ നിരോധിച്ച കവറില്‍ ആണ് വാങ്ങുന്നത്. ആഹാരത്തിന്റെ വാട കേട്ട് എനിക്ക് ഓക്കാനം വരുന്നുണ്ടായിരുന്നു. തരുന്നത് വാങ്ങിക്കോണം, കുറ്റം പറഞ്ഞാല്‍ സാലറി കട്ടിങ്ങും ചിലപ്പോള്‍ അടിയും കിട്ടുവെന്നു പിന്നാണ് അറിഞ്ഞത്. ഏതായാലും എല്ലാം കഴിഞ്ഞു വന്നു വണ്ടിയില്‍ കയറി. പുതിയ കെട്ടിടം പണി നടക്കുന്നിടത്ത് വണ്ടി നിര്‍ത്തി. ഫൌണ്ടേഷന്‍ എടുക്കുന്നതെ ഉള്ളു. ഫോര്‍മാന്‍ എന്നാ ഒരാള്‍ വന്നു ഷവല്‍ തന്നിട്ട് കുഴി എടുക്കാന്‍ പറഞ്ഞു. വെയില്‍ മൂത്തു. ഏതാണ്ട് 48 Degree ചൂട്. നില്‍ക്കാനും ഇരിക്കാനും വയ്യ. അടുത്ത് നിന്ന ആള്‍ പറഞ്ഞു അറബി വരും വെറുതെ നില്‍ക്കുന്നത് കണ്ടാല്‍ ചിലപ്പോള്‍ അവന്‍ പിടിച്ചു തള്ളുകയും അടിക്കുകയും ചെയ്യും. എബ്രഹാം ലിങ്കണ്‍ അടിമ കച്ചവടം നിര്‍ത്തല്‍ ആക്കിയതല്ലേ. ഞാന്‍ ഓര്‍ത്തു. ഇതാണോ ഗള്‍ഫ്‌ ജീവിതം, ഇവരാണോ നാട്ടില്‍ വരുമ്പോള്‍ അത്തറും പൂശി കണ്ണാടിയും വെച്ച് നടക്കുന്നത്. കഷ്ടം. ഇവരാണോ ഗള്‍ഫുകാര്‍ എന്നാ പേരില്‍ ഉയര്‍ന്ന പഠിപ്പുള്ള പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്നത്‌. എവിടെ നോക്കിയാലും മരുഭൂമി. അല്പം തണല്‍ എങ്ങും ഇല്ല. കത്തുന്ന സുര്യന്‍. ഭൂമി തിളച്ചു മറിയുന്ന ചൂട്. പൊടി കാരണം അടുത്ത് നില്‍ക്കുന്നവരെ പോലും കാണാന്‍ വയ്യാത്ത അവസ്ഥ.
ഒരു മാസ്സം കഴിഞു സാലറി കിട്ടിയപ്പോള്‍ ആണ് അറിഞ്ഞത് ശാപാട് കാശ് ഉള്പെടെയാണ് 800 റിയാല്‍. കിട്ടിയത് 600 റിയാല്‍. ഇതിന്റെ രണ്ടു ഇരട്ടി എന്റെ നാട്ടില്‍ എനിക്കും കിട്ടും. അതും രാവിലെ കുളിച്ചു ചന്ദനകുരിയും ഇട്ട് മൂന്ന് കുറ്റി പുട്ടും അതിന്റെ പഴവും കഴിച്ചു ആണ് നാട്ടില്‍ പണിക്കു പോകുന്നത്. ദാഹിക്കുമ്പോള്‍ എല്ലാം കരിഞ്ഞാലി വെള്ളം തരാന്‍ ആള്‍ക്കാര്‍. വയ്കിട്ടു പണിയും കഴിഞ്ഞു പുഴയില്‍ നീന്തി കുളിച്ചു നാല് പൊറാട്ടയും ഇറച്ചിയും കഴിച്ചു വീട്ടില്‍ വരുന്ന ഞാന്‍ പൊന്ന് ഇരിക്കുമ്പോള്‍ മുക്കുപണ്ടം തേടിപോയ വിഡ്ഢി ആണെന്ന് മനസ്സിലായി. കുറഞ്ഞത് രണ്ടായിരം റിയാല്‍ എങ്കിലും മാസ്സം കിട്ടാതെ ഈ നാ കൊള്ളാത്ത കാലാവസ്ഥയില്‍ തുടര്‍ന്നാല്‍ ജീവിതം മാത്രവല്ല ആരോഗ്യവും നശിക്കും ഒന്നാമത് ശെരിക്കു ഉറക്കം ഇല്ലതയും വെയിലും കൊണ്ട് ഞാന്‍ ചാവാറായി. ശമ്പളം കിട്ടിയ പകുതിയും എന്നെ വിട്ട ഏജന്റിനെ വിളിച്ചു തീര്‍ത്തു. അവസാനം കൂട്ടുകാര്‍ വഴി കൊട്ടേഷന്‍ സംഘത്തെ പിടിച്ചു. നാട്ടിലെ എന്നെ വിട്ട ട്രാവല്‍ അടിച്ചു തകര്‍ത്തു തീ ഇടാതിരിക്കാന്‍ 15 ദിവസ്സം സമയം കൊടുത്തു കൊട്ടഷന്‍ സംഗം. അങ്ങനെ ഏതായാലും ഞാന്‍ ജീവന് കൊണ്ട് നാട് പിടിച്ചു. 38, 000 രൂപ തിരികെ കിട്ടി. 5,000 രൂപ കൊട്ടഷന്‍ ഗ്രൂപ്പിന് കൊടുത്തു. ബാക്കി കാശിനു മൂന്ന് പശുവിനെ വാങ്ങി. നമ്മുടെ സുന്ദരമായ കാലാവസ്ഥയില്‍ ഉള്ള പണി. ദിവസ്സം 350 രൂപ കിട്ടും. അതായതു 25 ദിവസ്സം പണിക്കു പോയാല്‍ 8,750 രൂപ. 25 ലിറ്റര്‍ പാല്‍ ദിവസ്സവും. 25 x 20 = 500. ദിവസ്സം 500 രൂപയുടെ പാല്. 500 x 30 = 15,000 രൂപ മാസ്സം. പകുതി ചെലവ് കഴിച്ചാല്‍ 7500 രൂപ. സര്‍ക്കാര്‍ എപ്പോള്‍ ശ്കീര കര്‍ഷകര്‍ക്ക് പെന്‍ഷനും എര്പടുത്തി. മാസ്സം ഏതാണ്ട് 8, 000 രൂപയുടെ പാല്‍. ഞാനും ശ്യാമും അന്‍സാരിയും കൂടി പാട്ടത്തിനു എടുത്ത സ്ഥലത്ത് 2,000 വാഴ നാട്ടു. ഈ വരുന്ന ഓണത്തിന് വെട്ടാം. 2, 50,000 രൂപയാണ് വിറ്റുവരവ് കണക്കാക്കുന്നത്. വാഴയുടെ ഇടയില്‍ മരച്ചീനി 1200. 25,000 രൂപയുടെ മരച്ചീനി കിട്ടും. കൃഷി ഓഫീസര്‍ 2,500 വാഴകുട്ടി 4 രൂപ നിരക്കില്‍ ബുക്ക്‌ ചെയ്തു. പിന്നെ വാഴയുടെ ഇടയില്‍ ചേന, പാവല്‍, വെള്ളരി, പടവലങ്ങ എന്ന് വേണ്ട ഒരുവിധപെട്ട പച്ചക്കറികള്‍ എല്ലാം ഉണ്ട്. വാഴതോട്ടത്തിന്റെ ഇടയിലുള്ള കാവല്‍ പുരയില്‍ വെച്ചുള്ള പുഴമീന്‍ വറത്തതും കൂടിയുള്ള ചെത്ത്‌ കള്ള് കുടിയും ഇടക്കകിടെക്ക്. ഇതിനെല്ലാം ഉപരി ഈ വാഴത്തോട്ടത്തില്‍ കൂടി നടക്കുമ്പോള്‍ കിട്ടുന്ന സന്തോഷം, നാട്ടിലെ ഓണം, ഉത്സവം ഇവ ഈ ഭൂമിയില്‍ എവിടെ കിട്ടും. ഗള്‍ഫിലെ രണ്ടര മാസ്സം ഞാന്‍ എന്നോ ചെയ്ത പാപത്തിന്റെ ഫലം ആണെന്ന് കരുതി ഞാന്‍ ഓര്‍ക്കാരെ ഇല്ല. ഗള്‍ഫില്‍ കിട്ടുന്നതിന്റെ മൂന്ന് ഇരട്ടി ഇപ്പോള്‍ കിട്ടുന്നുണ്ട്‌. വേണ്ടത് മനസ്സ് മാത്രം.
മേല്‍ പറഞ്ഞ പേരുകളും സ്ഥലങ്ങളും കാര്യ അറിയിപ്പിന് വേണ്ടി മാത്രം ഉപയോഗിച്ചതാണ്