****വധു ****
ചെറുകഥ
(ഭാഗം നാല് )
ജോര്‍ജ് കുര്യന്‍
എന്റെ ഉള്ളില്‍ ഭയം തോന്നി.ഷീലയുടെ അപ്പന്‍ വലിയ ഗുണ്ട ആണെന്ന്
ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.അസൂയക്കാര്‍ പറഞ്ഞു
പരത്തിയതാണ് എന്നത് സത്യം.എങ്കിലും പാര്‍ട്ടികള്‍ രണ്ടായതിനാല്‍
പരദൂഷണം രണ്ടു കൂട്ടര്‍ക്കും താല്പര്യമുള്ള കാര്യമാണ് .തല്ലുകൂടിയാല്‍ അതും സ്വാഭാവികം മാത്രമാണെന്ന് കരുതണം ,ഇക്കാലത്ത് . എന്നാല്‍ ഇതില്‍ നഷ്ട്ട്ടം എനിക്കും,ഷീലയ്ക്കും മാത്രമാണ് എന്നത്ആര്‍ക്കും
അറിയില്ല.ഷീലയുടെ ഡാഡിയും ,എന്റെ ഡാഡി യും നേരിട്ട് തല്ലു കൂടുമെന്ന്
ചിന്തിക്കേണ്ട.കാര്യമില്ല..കാരണം പിറകില്‍ നില്‍ക്കുന്നവര്‍ മാത്രമാണ്
ഇങ്ങനത്തെ കാര്യങ്ങള്‍ ചെയ്യുന്ന പതിവ്:നേതാക്കന്മാരല്ല.ഞാന്‍ വേഗം നടന്നു
ഡാഡി യുടെ അടുത്ത് ചെന്ന്.നില്‍പ്പായി.ഇവിടെ നിന്ന് രക്ഷപെടാന്‍ ഒരു മാര്‍ഗവും
കണ്ടില്ല ഞാന്‍. "ഡാഡി എന്ന് ഞാന്‍ വിളിച്ചെങ്കിലും വിളി പുറത്തു വന്നില്ല.വലിയ മീശ
പിരിച്ചുകൊണ്ട് ഡാഡി കതകിനു അടുത്ത് നിന്ന്.പിറകോട്ടു നോക്കി .
വറീത്ചേട്ടന്‍ ഓടി വന്നു വാതലിന്റെ അരികില്‍ ഉണ്ടായിരുന്ന ബല്ല്
അടിച്ചു.ഒന്നല്ല,രണ്ടു മൂന്നു പ്രാവശ്യം. എന്റെ മനസ്സു ഉരുകാന്‍ തുടങ്ങി.പാവം ഷീലയുടെഡാഡിയെനാണം കെടുത്താന്‍ ഞാന്‍ കൂട്ട് നില്‍ക്കുന്നെന്ന് വിചാരിച്ചു
എനിക്ക് വിഷമം തോന്നി. അവിടെ നിന്ന് ഓടി പോകാന്‍ ആഗ്രഹം ഉണ്ട്.പക്ഷെ
ഡാഡിയെഅവിടെ വിട്ടിട്ടു എനിക്ക് ഓടി പോകാന്‍ വയ്യ..ആ സമയം എനിക്ക്
ഡാഡിയോട് വെറുപ്പ് തോന്നിയതില്‍ അത് സ്വാഭാവികം മാത്രം.ഞാന്‍ ആശ്വസിച്ചു.
"എന്റെ ഡാഡി മന്ത്രി ആകുന്നതു ഇങ്ങനെ കൂവി വിളിച്ചാണോ ?തീര്‍ച്ചയായും ഇത് നാണക്കേട് തന്നെ..ഞാന്‍ ഉറച്ചു.
പെട്ടെന്ന് കതകു തുറന്നു ഷീലയുടെ ഡാഡി പുറത്തു വന്നു.അദ്ദേഹം ചിരിച്ചു
കൊണ്ട് പഴയ കൂട്ടുകാരനെ,ഇപ്പോഴത്തെ എതിരാളിയെ സ്വാഗതം ചെയ്തു. "വരണം,വരണം."
ഡാഡിയുടെ കൈ പിടിച്ചു കുലുക്കി. പാവം ഷീലയുടെ ഡാഡി.!!
നിരപരാധിയായ ആ മനുഷ്യന്‍ എന്റെ ഡാഡിയുടെയും, എല്ലൂരി വറീത് ചേട്ടന്റെയും ഉദ്ദേശം ഒന്നും അറിയുന്നില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തു സങ്കടപെട്ടു.എനിക്ക് ആ
നല്ല മനുഷ്യനോടു സ്നേഹവും ,സഹതാപവും ഒരേ സമയം തോന്നി.
അദ്ദേഹത്തെ ഈ നാണക്കേടില്‍ നിന്നും രക്ഷിക്കണം:ഞാന്‍ ഉറച്ചു.
"മര്‍ക്കൊച്ചാ ,ഭാവി മന്ത്രി !!" വറീത് ചേട്ടന്‍ എല്ലാ പല്ലുകളും പുറത്തു
കാണിച്ചു ഒന്ന് വെളുക്കെ ചിരിച്ചു. പരിഹാസം തുടിച്ചു നിന്നൂ ,ആ വാക്കുകളില്‍.
congratulations !! ഷീലയുടെപുഞ്ചിരിച്ചു കൊണ്ട് വീണ്ടും ഹസ്ത ദാനം നടത്തി.
എത്ര നല്ല മനുഷ്യന്‍! ഞാന്‍ അതിശയിച്ചു ."ഇരിക്ക് " കസാലകള്‍ ചൂണ്ടി കാട്ടി വിനയത്തോടെ ക്ഷണിച്ചു .എതിരാളിയെങ്കിലും
എത്ര മര്യാദയുള്ള ആള്‍ . ഞാന്‍ വീണ്ടും അതിശയിച്ചു .
"സത്യ പ്രതിഞ്ഞ ഉടനെ ഉണ്ട്," വറീത് ചേട്ടന്‍ ഒന്ന് നിവര്‍ന്നു കസാലയില്‍ ഇരുന്നിട്ട് പറഞ്ഞു.
"എന്നാണ് അത് തോമാച്ചാ ?" മര്‍ക്കൊച്ചന്‍ ചോദിച്ചു."അടുത്ത ആഷ്ച്ച ." ഡാഡി കസാലയില്‍ ഒന്ന് നിവര്‍ന്നിരുന്നു ."മര്‍ക്കൊച്ചന്‍ വരണം.കുടുംബ
സമേതം ആയിട്ട്."
"അത് തന്നെ.കുടുംബ സമേതം തന്നെ." വറീത് ചേട്ടന്‍ ഡാഡി യെ പിന്താങ്ങി കൊണ്ട് പറഞ്ഞു.
(തുടരും)
No comments:
Post a Comment