Tuesday, August 16, 2011

(അ)ശൂഭാപ്തിവിശ്വാസം#POEM# BY SUNILRAJ SATHYA

(അ)ശൂഭാപ്തിവിശ്വാസം




അക്ഷരത്തെറ്റ് വരുത്താതെ ജീവിതം
ഇക്ഷിതിതന്നില്‍ നയിച്ചിടേണം
കഷ്ടതപോക്കുവാന്‍ നാമജപം പോരാ-
കഷ്ടപ്പെടുവാന്‍ മനസ്സും വേണം.
കാത്തുസൂക്ഷിച്ച സ്വത്തു-സുഖങ്ങളെ
കാലസര്‍പ്പം വിഴുങ്ങിയേക്കും..
കാനന മേഖല കത്തു പിടിച്ചപോല്‍കു
ലംതന്നെ വെന്തു പൊടിഞ്ഞു പോകാം..!!
കൊച്ചുകിടാങ്ങളും അച്ചിയും പണ്ടവും
വച്ചുസൂക്ഷിച്ച മനസ്സുകളില്‍ഭര്‍തൃ-
വാത്സല്യമോ,ഭാര്യയെപ്പേടിയോ..
-ഭര്‍സിച്ചിടാതെ, തെളിവുതരൂ..
അക്ഷരത്തെറ്റ് വരുത്താതെ ജീവിതം
ഇക്ഷിതി തന്നില്‍ നയിച്ചിടുവാന്‍
ഞാന്‍ മാത്രം നന്നായാല്‍പ്പോരെന്റെ കൂട്ടരേ-
“ഞമ്മ”ളെല്ലാമൊന്നായ് നന്നാവണം..!!

Canoly Bridge at Nilambur# Forwarded by James Abraham


Canoly Bridge at Nilambur looks the same type of Bridge in the time of British Raj when the
Indian empire was under the rule of the England

Friday, December 17, 2010

Wednesday, May 5, 2010

മമ്മൂട്ടി കെഎസ്ആര്‍ടിസിയില്‍


മലയാള സിനിമയില്‍ ഡ്രൈവിങിനോട് ഏറ്റവും ക്രെയ്‌സുള്ള താരമാരെന്ന ചോദ്യത്തിന് മമ്മൂട്ടിയെന്നായിരിക്കും ഉത്തരം. വിദേശകാറുകളോടും പുത്തന്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളോടുമുള്ള മമ്മൂട്ടിയുടെ അഭിനിവേശം ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ഇങ്ങനെ അടിപൊളി കാറുകൡ ചെത്തുന്ന മമ്മൂട്ടി ഇപ്പോള്‍ നമ്മുടെ കെഎസ്ആര്‍ടിസിയുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ്.

ന്ഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ ആളെ കയറ്റാനല്ല, മറിച്ച് മറിച്ച് കേരളത്തിലെ റോഡപകടങ്ങളെക്കുറിച്ച് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നിര്‍മ്മിയ്ക്കുന്ന ബോധവത്ക്കരണ ഹ്രസ്വ ചിത്രവുമായാണ് മലയാളത്തിന്റെ മഹാനടന്‍ സഹകരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ജോസ് തെറ്റയിലുമായി നടത്തിയ ചര്‍ച്ചയിലാണ് ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാമെന്ന് മമ്മൂട്ടി വാക്ക് നല്‍കിയത്. കേരളത്തില്‍ നാള്‍ക്കുനാള്‍ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഹ്രസ്വ ചിത്രം നിര്‍മ്മിയ്ക്കാന്‍ കെഎസ്ആര്‍ടി ഒരുങ്ങുന്നത്.


സാമൂഹിക ജീവി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വം നിര്‍വഹിയ്ക്കുകയാണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിലൂടെ ഉദ്ദേശിയ്ക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. പുതിയ സിനിമയായ ദ്രോണ 2010ന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ഒറ്റപ്പാലത്ത് താമസിയ്ക്കുന്ന ഹോട്ടലിലാണ് മമ്മൂട്ടിയും ജോസ് തെറ്റയിലും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. മമ്മൂട്ടിയുമായി അടുത്ത സുഹൃദ്ബന്ധം പുലര്‍ത്തുന്ന ജോസ് തെറ്റയില്‍ മന്ത്രിയായ ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ലോ കോളെജിലെ പഠനകാലത്തെ ഓര്‍മ്മകളും സൗഹൃദ സംഭാഷണത്തിനിടെ വിഷയമായി.


മമ്മൂട്ടി ലോ കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ജോസ് തെറ്റയില്‍ സീനിയര്‍ വിദ്യാര്‍ഥിയായിരുന്നു. അന്ന് കോളജിലെ സിനിമാസ്വാദക സംഘടന ജോസ് തെറ്റയിലിന്റെ നേതൃത്വത്തിലായിരുന്നു. തന്റെ സിനിമാഭ്രമം മനസിലാക്കി പുതിയ സിനിമകള്‍ കാണിക്കാന്‍ കൊണ്ടു പോയിരുന്നത് ജോസ് തെറ്റയിലായിരുന്നെന്ന് മമ്മൂട്ടി ഓര്‍മ്മിയ്ക്കുന്നു. തന്റെ സിനിമാ സങ്കല്പങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ഗുരുതുല്യനായ സുഹൃത്തെന്നാണ് തെറ്റയിലിനെ മമ്മൂട്ടി വിശേഷിപ്പിയ്ക്കുന്നത്.


ടെലിവിഷന്‍ ചാനലുകള്‍, തിയറ്ററുകള്‍ എന്നിങ്ങനെ എല്ലാ മാധ്യമങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ബോധവത്ക്കരണമാണ് മമ്മൂട്ടിയെ മുന്‍നിര്‍ത്തി റോഡ് സുരക്ഷാ അതോറിറ്റി നിര്‍മ്മിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നത്.


courtesy: thatsmalayalam

ചില ഇഷ്ടങ്ങള്‍:

ചില  ഇഷ്ടങ്ങള്‍ അങ്ങനെയാണ് !! അറിയാതെ അറിയാതെ നമ്മള്‍ ഇഷ്ടപെട്ടുപോകും ... , ഒന്ന് കാണാന്‍ , ഒപ്പം നടക്കാന്‍ , കൊതിതീരെ സംസാരിക്കാന്‍ , ഒക്കെ വല്ലാതെ കൊതിക്കും... എന്നും എന്റെതുമാത്രമെന്നു വെറുതെ കൊതിക്കും ...ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ ... ഉള്ളിന്റെ ഉള്ളില്‍ എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചു മൂടും .. പിന്നീട് എപ്പോഴെങ്കിലുമൊക്കെ 2 തുള്ളി കണ്ണീരിന്റെ നനവോടെ ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും അപ്പോഴും ഹൃദയം വല്ലാതെ കൊതികുന്നുണ്ടാകും ... എന്റെതായിരുന്നെന്കില്‍ ....


Saturday, October 24, 2009

Kindness (forwarded by Thomas Philip)

Four brothers left home for college, and they became successful doctors and lawyers and prospered. Some years later, they chatted after having dinner together. They discussed the gifts they were able to give their elderly mother who lived far away in another city.



The first said, 'I had a big house built for Mama.'
The second said, 'I had a hundred thousand dollar theater built in the house.'
The third said 'I had my Mercedes dealer deliver an SL600 to her.'
The fourth said, 'You know how Mama loved reading the Bible and you know she can't read anymore because she can't see very well. I met this preacher who told me about a parrot that can recite the entire Bible. It took twenty preachers 12 years to teach him. I had to pledge to contribute $100,000 a year for twenty years to the church, but it was worth it. Mama just has to name the chapter and verse and the parrot will recite it.'


The other brothers were impressed. After the holidays Mom sent out her thank you notes. 'She wrote: 'Milton, the house you built is so huge. I live in only one room, but I have to clean the whole house. Thanks anyway.'


'Marvin, I am too old to travel. I stay home, I have my groceries delivered, so I never use the Mercedes. The thought was good. Thanks.'


'Michael, you gave me an expensive theater with Dolby sound, it could hold 50 people, but all my friends are dead, I've lost my hearing and I'm nearly blind. I'll never use it. Thank you for the gesture just the same.'


'Dearest Melvin, you were the only son to have the good sense to give little thought to your gift. The chicken was delicious. Thank you.'


Send instant messages to your online friends http://uk.messenger.yahoo.com

ഇന്ത്യക്കാര്‍ ഇല്ലാത്ത രാജ്യങ്ങള്‍ : എബ്രഹാം ജീ

ഇന്ത്യക്കാരില്ലാത്ത രാജ്യങ്ങള്‍ ലോകത്തു മൂന്നെണ്ണം മാത്രം....


ലോകത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ സാന്നിധ്യമില്ലാത്തതു മൂന്നേമൂന്നു രാജ്യങ്ങളില്‍ മാത്രം. പാകിസ്‌താന്‍, ഉത്തരകൊറിയ, ഭൂട്ടാന്‍ എന്നിവിടങ്ങളിലൊഴികെ ലോകത്തിന്റെ മുക്കിലുംമൂലയിലും പ്രവാസി ഇന്ത്യക്കാര്‍ താമസമുറപ്പിച്ചിട്ടുണ്ടെന്നു പ്രവാസികാര്യ മന്ത്രാലയം സ്‌ഥിരീകരിച്ചു. ലോകത്ത്‌ ആകെയുള്ള 183 രാജ്യങ്ങളില്‍ 180-ലും ഇന്ത്യന്‍ സാന്നിധ്യമുണ്ട്‌. പാരമ്പര്യംകൊണ്ട്‌ ഇന്ത്യന്‍ വംശജര്‍ എന്ന വിഭാഗത്തില്‍പ്പെടുന്നവരെ പരിഗണിച്ചാല്‍ പാകിസ്‌താനിലും ഭൂട്ടാനിലും നമ്മുടെ സാന്നിധ്യമുണ്ടെന്നു പറയാം. അങ്ങനെയെങ്കില്‍ ഉത്തരകൊറിയ ഒരേയൊരു 'ഇന്ത്യാരഹിത' രാജ്യമാകും.
പ്രവാസി ഇന്ത്യക്കാരില്‍ ഉരുക്കുവ്യവസായി ലക്ഷ്‌മി മിത്തലിനെപ്പോലെയുള്ള കുബേരന്‍മാര്‍ മുതല്‍ ഉപജീവനത്തിനായും പഠനാവശ്യങ്ങള്‍ക്കുമായി വിദേശങ്ങളില്‍ താല്‍ക്കാലികമായി താമസിക്കുന്ന സാധാരണക്കാര്‍വരെയുണ്ട്‌. മിത്തല്‍ വിദേശത്തു സ്‌ഥിരതാമസമാണെങ്കിലും ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ ഉള്ളയാളാണ്‌.
ഭൂമിയുടെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍വരെ ഇന്ത്യക്കാര്‍ താമസമുറപ്പിച്ചിട്ടുണ്ട്‌. ഏറ്റവുമൊടുവില്‍ രൂപംകൊണ്ട ദ്വീപ്‌ രാഷ്‌ട്രമായ പസഫിക്‌ സമുദ്രത്തിലെ പലാവു റിപ്പബ്ലിക്കില്‍അഞ്ചു പ്രവാസി ഇന്ത്യക്കാരാണുള്ളത്‌. ആഫ്രിക്കയിലെ ചെറുരാജ്യമായ ജിബൂട്ടിയില്‍ 375 ഇന്ത്യക്കാരുണ്ട്‌. ബൊളീവിയന്‍ മലനിരകളില്‍പ്പോലും 20 പ്രവാസി ഇന്ത്യക്കാര്‍ വസിക്കുന്നുണ്ടെന്നു പറഞ്ഞാല്‍ കണ്ണുതള്ളേണ്ടതില്ല!
സൗദിയിലാണ്‌ ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാരുള്ളത്‌, 17 ലക്ഷം. യു.എ.ഇയില്‍ 14 ലക്ഷവും അമേരിക്കയില്‍ ഒന്‍പതു ലക്ഷവും പ്രവാസി ഇന്ത്യക്കാരുണ്ട്‌. സ്ലൊവേനിയ (10 പേര്‍), മോണ്ട്‌സെററ്റ്‌ (10), ഐസ്ലാന്‍ഡ്‌ (21), ബോസ്‌നിയ (30), ബുര്‍ക്കിന ഫാസോ (150) എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സാന്നിധ്യം
തീരെക്കുറവാണ്‌




എബ്രഹാം ജീ