*****വധു *****
ചെറുകഥ( ഭാഗം-6)
ജോര്‍ജ് കുര്യന്
ഷീല ആദ്യം എന്റെ ഡാഡിയ്ക്ക് ചായ കൊടുത്തു..അതിനു ശേഷം
വറീത് ചേട്ടനും, പിന്നീട് എനിക്കും ,ഒടുവില്‍ അവളുടെ ഡാഡിയ്ക്കും കൊടുത്തു."നല്ല ചായ." എന്റെ ഡാഡി ചായ മുത്തി കുടിച്ചിട്ട് അഭിപ്രായം
പറഞ്ഞു.ഗൌരവം നിറഞ്ഞ പുഞ്ചിരിയോടെ.വറീത് ചേട്ടന് സാധാരണ പോലെ
ഡാഡിയെ പിന്താങ്ങി."അത് തന്നെ.നല്ല രുചിയുള്ള ചായ.ഇത്രയും നല്ല
ചായ അടുത്ത കാലത്തെങ്ങും കുടിച്ചിട്ടില്ല. താങ്ക് യൂ ."ഷീലയുടെ മുഖത്തു
നോക്കാന്‍ എനിക്ക് ധൈര്യം വന്നില്ല.എങ്കിലും ഞാന്‍ അവളെ ഒളികണ്ണിട്ടു
നോക്കി.ശോകത്താല്‍ എന്റെ മനസ്സ് കലുഷിതമായി,വീണ്ടും.
എന്റെ ഡാഡി വീണ്ടും അഭ്പ്രായം പാസ്സാക്കി."വറീത് ചേട്ടന് പറഞ്ഞത്
ശരി തന്നെ.നല്ല ഒന്നാന്തിരം ചായ." എന്നിട്ട് അദ്ദേഹം വീണ്ടും പുഞ്ചിരിച്ചു.
"ഷീല ഉണ്ടാക്കിയതാണ് ,ഈ ചായ." അത് പറഞ്ഞത് ഷീലയുടെ അമ്മയാണ്.
അത് കേട്ട് വറീത് ചേട്ടന് കൂടുതല്‍ വാചാലനായി." ഷീലയെ കെട്ടുന്നവന്റെ ഭാഗ്യം." എന്നിട്ട് അയാള്‍ ഉറക്കെ ചിരിച്ചു.എന്നെ അത് കൂടുതല്‍ ദെഷ്യപ്പെടുത്തി.അധികംതാമസിയാതെ ഇയ്യാളെ എന്റെ
കൂട്ടുകാരെകൊണ്ട് രണ്ടു അടി കൊടുപ്പിക്കും,തീര്‍ച്ച.ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.
ഇവിടെ നിന്ന് പോകുക തന്നെ എന്ന് ഉറപ്പിച്ചിട്ടു ഞാന്‍ വേഗം എന്റെ ചായ
കുടിച്ചു .അതിനുശേഷം പെട്ടെന്ന് എഴുനേറ്റു ."എന്നാലിനി അടുത്ത പരിപാടി "
വറീത്ചേട്ടന്പറഞ്ഞത് കേട്ട് എനിക്ക് വലിയ ആശ്വാസം തോന്നി. സന്തോഷം.മനസ്സിന് ആശ്വാസം തോന്നി. ഞാന്‍ പോകാന്‍ തയാറായി ഡാഡി യുടെ മുഖത്തേക്ക്നോക്കി.ഡാഡി എഴുനെല്ക്കുന്നില്ല..വറീത് ചേട്ടനെ
നോക്കി തല കുലുക്കി.അതിനു ശേഷം അദ്ദേഹം ഷീലയുടെ അപ്പന്റെ മുഖത്തേക്ക് നോക്കി.
" വറീത്ചേട്ടന് പറയുന്നതുപോലെ" അദ്ദേഹം പറഞ്ഞത് കേള്‍ക്കായി . എന്റെ കാലടികള്‍ സാവകാശം ചലിക്കാന്‍ തുടങ്ങി. ഇവിടെ നിന്ന് പോകാമല്ലോ;ഞാന്‍ ആശ്വസിച്ചു .
"എന്നാല്‍ ഇനിയും,പെണ്ണും ചെറുക്കനുമായി ഒന്ന് സ്വതന്ത്രമായി സംസാരിക്കട്ടെ, അല്ലേ ,മര്‍ക്കോച്ചാ .അല്ലേ തോമ്മാച്ചാ ?" വറീത് ചേട്ടന് പറഞ്ഞത് ഗൌരവം വിടാതെയാനണ്. എങ്കിലും വറീത് ചേട്ടന് ഒന്ന്
ഉറക്കെ ചിരിച്ചു. ഒരു വലിയ പൊട്ടിച്ചിരി തന്നെ അവിടെ മുഴങ്ങി.
അതിനു മറുപടിയായി ഞങ്ങളുടെ ഡാഡിമാര്‍," അത് തന്നെ .അവര്‍ സംസാരിക്കട്ടെ." എന്ന് ഉത്തരമായി പറഞ്ഞു.
"ഷാജുമോന്‍ അകത്തേക്ക് ചെല്ല് ,ഷീലയുടെ കൂടെ .ഷീലയുമായി സംസാരിക്കു ."
വറീത് ചേട്ടന് അത് പറഞ്ഞിട്ട് എന്റെ കൈക്കിട്ടു ഒരു നുള്ള് സമ്മാനിച്ചു .
ഞാന്‍ സ്വപ്ന ലോകത്തില്‍ അകപ്പെട്ടവനെ പോലെയായി . സത്യത്തില്‍ എനിക്ക് കാര്യങ്ങള്‍ ഒന്നും പിടി കിട്ടിയില്ല.എന്റെ നില്‍പ്പ്
കണ്ടിട്ടാവണം എന്റെ ഡാഡി എന്നോട് പറഞ്ഞു ."മോന് മടിക്കേണ്ട.ചെല്ല് .
ഷീല യുമായി സംസാരിക്കു . മടിക്കേണ്ട.എന്റെ കണ്ണുകള്‍ ഷീലയെ തിരഞ്ഞു .അവള് അടുത്ത മുറിയുടെ അടുത്ത് നില്‍പ്പുണ്ട്.ഇത് സത്യമോ, മിഥ്യ യോ .എന്റെ മനസ്സ് പതറി.എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.
യാഥാര് ത്യമറിയുവാന് എന്റെ വിരലുകളെ നുള്ളി നോക്കി .നോവുന്നുണ്ട് .ഇത് സത്യം തന്നെ. ഞാന്‍ ഉറച്ചു. ഞാന്‍ അവളുടെ അടുത്തേക്ക് നടന്നു. അടുത്ത നിമിഷം
അവളുടെ കവിള്‍ത്തടങ്ങള്‍ അരുണാഭമായത് ഞാന്‍ മനസ്സിലാക്കി. ഞാന്‍ എന്റെ കൈകള്‍ അവള്‍ക്കു നേരെ നീട്ടി .അടുത്ത നിമിഷം എന്റെ പ്രാണ സഖി
എന്റെകൈകള്ക്കുള്ളില് അമര്‍ന്നു..
അവള് പുഞ്ചിരിച്ചു കൊണ്ട് മൊഴിഞ്ഞു ."ഇനിയും പ്രി മാരിയജു ഹണി മൂണ്‍
ഒന്നും വേണ്ടല്ലോ, പോസ്റ്റ് മതിയല്ലോ,എന്റെ കള്ളക്കുട്ട?"
"അപ്പോള്‍ നീയും കൂടെ ചേര്‍ന്ന് ഒരുക്കിയ നാടക മാണ് ഇത് അല്ലേ . " അവളുടെ അരുണാഭമാര് ന്ന കവിള് തടങ്ങളില്‍ മുത്തം കൊണ്ട് പൊതിഞ്ഞിട്ടു ഞാന്‍ ചോദിച്ചു.
"ആണല്ലോ എന്റെ കള്ളകുട്ടാ " എന്നെ ആലിംഗനം ചെയ്തു കൊണ്ട് പറഞ്ഞു.
ശുഭം