Thursday, July 9, 2009
കൂടം മുട്ടുമ്പോള്‍ കീടം തെറിയ്ക്കും
ആഹാ! എത്ര പ്രാസമൊത്ത പ്രയോഗം. ഇരുമ്പു കൂടംകൊണ്ടടിക്കുമ്പോള്‍ അടിയ്ക്കപ്പെടുന്ന ലോഹത്തിലെ തുരുമ്പ് തെറിച്ചു പോകുമെന്നു സാരം. കൂടം വൃത്തിയുള്ളതും അടിച്ചു ശുദ്ധിയാക്കപ്പെടുന്ന വസ്തുവോളമെങ്കിലുമോ അതിലധികമോ ബലമുള്ള ലോഹത്താല്‍ നി൪മിതമോ ആയിരിയ്ക്കണമെന്നു മാത്രം. ഇരുമ്പിനെ ശുദ്ധീകരിയ്ക്കാ൯ പൊങ്ങു തടിയിലുണ്ടാക്കിയ കൂടം മതിയാവില്ലല്ലോ. ഇനി ഇരുമ്പുകൂടംതന്നെയാണന്നിരിയ്ക്കട്ടെ, അതിലും തുരുമ്പുണ്ടാവാം. മേല്‍പറഞ്ഞ കൂടം കാലങ്ങളായി ശുദ്ധിയാക്കപ്പെടാതെ വൃത്തിഹീനമായ അവസ്തയില്‍ സ്ഥിതി ചെയ്യുന്നതാണങ്കില്‍ അതുമുഴുവ൯ തുരുമ്പായിരിയക്കാം. അതുകൊണ്ടടിച്ചാല്‍ അതിലുള്ള കീടം തെറിച്ചു പോയി കൂടം തന്നെ നാമാവശേഷമാവാം. കൂടം കൊണ്ടടിച്ചു ശുദ്ധിയാക്കുക എന്നത് വളരെ ലളിതവും കാലങ്ങളായി ഈ ലോകത്തെയും മറ്റ് പതിന്നാലു ലോകങ്ങളിലെയും മിത്തുകളില്‍പോലുമുള്ള ബ്ളാക്സ്മിത്തുകള്‍ നടത്തിവുന്ന അംഗീകരിയ്കപ്പെട്ട പ്രക്രിയയാണങ്കിലും അതില്‍ മേല്‍പറഞ്ഞ പ്രകാരമുള്ള ആപത്തുകള്‍ അടങ്ങയിരിയ്ക്കുന്നതിനാല്‍ പരിപാടി ആരംഭിയ്ക്കുന്നതിനുമുമ്പ് വേണ്ടത്രശ്രദ്ധയും പരിശോധനകളും ഉണ്ടായിരിയ്ക്കണമെന്ന് താഴ്മയായി അപേക്ഷിയ്ക്കുന്നു. ഈ കൂടം നശിപ്പിയ്ക്കാതിരുന്നാല്‍ മറ്റുപല ശുദ്ധീകരണങ്ങള്‍ക്കും ഭാവിയില്‍ ഉപകാരപ്പെടും.
Subscribe to:
Post Comments (Atom)
No comments:
Post a Comment