ആശംസകളോടെ ഒരു പ്രേക്ഷകന്‍
By: Berly Thomas
&nbs p;
മുപ്പത്തിമുക്കോടി ടിവി ചാനലുകളുള്ള നമ്മുടെ ഭാരതത്തില്‍ പത്തുനൂറു കോടി ജനങ്ങള്‍ക്ക് ടെലിവിഷന്‍ എന്താണെന്നു മനസ്സിലാക്കിക്കൊടുത്ത,
ഭാരതത്തിന്‍റെ ദൃശ്യസംസ്കാരത്തിന്‍റെ അടിത്തറ പാകിയ, ചരിത്രത്തിന്‍റെ ഭാഗമായ ഒട്ടേറെ സംഭവങ്ങളില്‍ ജനങ്ങള്‍ ്കു കൈത്താങ്ങായ ഭാരതത്തിന്‍റെ മഹത്തായ ദൂരദര്‍ശന് 50 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. ഒപ്പം മലയാളത്തില്‍ ദൂരദര്‍ശന്‍ സംപ്രേഷണം തുടങ്ങിയിട്ട് ഈ വര്‍ഷം 25 വര്‍ഷം പൂര്‍ത്തിയാവുന്നു.
ഇന്നു ദൂരദര്‍ശന്‍ ആരും കാണുന്നില്ല എന്നു ചോദിക്കുന്നത് ഇന്നത്തെ കാB 2ത്ത് പട്ടിണി കിടക്കുന്നവര്‍ ആരെങ്കിലുമുണ്ടോ,നല്ലയിനം സ്പ്ലിറ്റ് എസിയുടെ വിലക്കൂടുതലല്ലേ സാധാരണക്കാരെ അലട്ടുന്ന പ്രശ്നം എന്നു പറയുന്നതുപോലെയേ ഉള്ളൂ. മലയാളികള്‍ക്കു പൊതുവേ ദൂരദര്‍ശനോട് പുച്ഛമാണ്. സ്വകാര്യചാനലുകളുടെ ഒരു മികവ് പലപ്പോഴും ദൂരദര്‍ശന് ല്‍കാനാവുന്നില്ല എന്നത് സത്യവുമാണ്. എങ്കിലും നൂറുകോടിയിലധികം ജനങ്ങളുള്ള ഭാരതത്തിലെ 90 ശതമാനത്തിലധികം ജനങ്ങളിലുമെത്തുന്നത് നമ്മുടെ ദൂരദര്‍ശനാണ്. വിനോദ ചാനലുകള്‍ക്കും വ്യപാരതാല്‍പര്യങ്ങളുള്ള ചാനലുകള്‍ക്കും തീരെ താല്‍പര്യമില്ലാത്ത ഗ്രാമീണ മേഖലകളെ കേന്ദ്രീകരിച്ചാണ് ദൂരദര്‍ശന്‍ പ്രവര്‍ത്തനം തുടരുന്നത്.മറക്കാനാവാത്ത എത്രയോ വിഡിയോകള്‍, ഗാനങ്ങള്‍, സീരിയലുകള്‍, ഫിലിം ഡിവിഷന്‍ ഡോക്യുമെന്‍ററികള്‍, വാര്‍ത്താപരിപാടികള്‍, സീരിയലുകള്‍, വാര്‍ത്താവായനക്കാര്‍, ഗായകര്‍, അനൗണ്‍സര്‍മാര്‍. പ്രണോയ് റോയും സല് മാ സുല്‍ത്താനും തുടങ്ങി ഹോമലതയും രാജേശ്വരി മോഹനും മായയും വരെ എത്രയോ എത്രയോ സെലബ്രിറ്റികള്‍. ഒരു കാലത്ത് അവര്‍ മാത്രമായിരുന്നല്ലോ നമ്മുടെ സെലബ്രിറ്റികള്‍.ഫിലിപ്‌സ് ഇന്ത്യ കമ്പനി കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ചു നല്‍കിയ ട്രാന്‍സ്മിറ്ററും സൗജന്യമായ ലഭിച്ച 180 ഫിലിപ്‌സ് ടെലിവിഷന്‍ സെറ്റുകളുമായിരുന്നു ദൂരദര്‍ശന്‍റെ അടിസ്ഥാന മൂലധനം എന്നു പറയാം. യുനസ്‌കോയുടെ സഹായമായി ലഭിച്ച 20,000 ഡോളര്‍ ലോകത്തിലെ ഏറ്റവും വലിയ ഭൂതല ടെലിവിഷന്‍ നെറ്റ്‍വര്‍ക്കിന്‍റെ അടിസ്ഥാനശിലയായി മാറി.ഇന്ന് ഇന്ത്യയിലെ 90% നു മുകളില്‍ ആളു ള്‍ക്കും 1400 ഭൂതല ട്രാന്‍സ്മിറ്ററുകളിലൂടെ ദൂരദര്‍ശന്‍ ലഭ്യമാണ്. 146 രാജ്യങ്ങളില്‍ സാറ്റ്‌ലൈറ്റ് മുഖേനെ ദൂരദര്‍ശന്‍ ചാനലുകള്‍ കാണാനാവും. 46 ദൂരദര്‍ശന്‍ സ്റ്റുഡിയോകള്‍ രാജ്യമൊട്ടാകെ ദൂരദര്‍ശന്‍ പരിപാടികള്‍ നിര്‍മ്മിക്കുന്നു. രണ്ടു ദേശീയ ചാനലുകള്‍, 11 പ്രാദേ4ിക ഉപഗ്രഹ ചാനലുകള്‍, നാലു സംസ്ഥാന നെറ്റ്വര്‍ക്കുകള്‍, ഒരു അന്താരാഷ്ട്ര ചാനല്‍, ഒരു കായിക ചാനല്‍, പാര്‍ലമെന്റിനു വേണ്ടി രണ്ടു ചാനലുകള്‍ (ഡി ഡി ലോകസഭ, ഡി ഡി രാജ്യസഭ) എന്നിവ ഉള്‍പ്പെടെ 19 ചാനലുകള്‍ ഇന്നു ഭാരതത്തിന്‍റെ ആത്മാവിന്‍റെ സ്വരമായി, ചിത്രങ്ങളായി ജനങ്ങ4ിലേക്കെത്തുന്നു.
സൗജന്യമായി ലഭിച്ച ടെലിവിഷന്‍ സെറ്റുകള്‍ ഉപയോഗിച്ച് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും തുടങ്ങിയ 180 ടെലിക്ലബ്ബുകളായിരുന്നു ദൂരദര്‍ശനെ ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചത്. ആകാശവാണിയുടെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിA്ച സ്റ്റുഡിയോയില്‍ നിന്ന് ആഴ്ചയില്‍ 20 മിനുട്ട് വീതമായിരുന്നു ദൂരദര്‍ശന്‍ സംപ്രേഷണം.
1965 ല്‍ ഡല്‍ഹിയില്‍ സ്വന്തമായി സ്റ്റുഡിയോ തുടങ്ങി വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേക്ഷണം തുടങ്ങി. 1970 ല്‍ സ്‌പ്രേക്ഷണ ദൈര്‍ഘ്യം മൂന്നു മണിക്കൂറായി വര്‍ദ്ധിപ്പിച്ചത ിനുപിന്നാലെ വാര്‍ത്താ ബുള്ളറ്റിനും ദൂര്‍ദര്‍ശന്‍ തുടങ്ങി. 39 വര്‍ഷമായി സംപ്രക്ഷണം തുടരുന്ന പരിപാടികളിലൊന്നാണ് കൃഷിദര്‍ശന്‍.ടെലിവിഷന്‍ സംപ്രേക്ഷണം തുടങ്ങി 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദൂരദര്‍ശന്‍ കളര്‍ സംപ്രേക്ഷണം ആരംഭിച്ചത്-1982ല്‍. ഈ വര്‍ഷം കളര്‍ ടി.വി.കള ്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായി.ദൂരദര്‍ശന്‍ ദേശീയ പ്രക്ഷേപണവും 1982-ല്‍ ആരംഭിച്ചു. 1982-ലെ സ്വാതന്ത്ര്യ ദിന പരേഡ് കളറില്‍ ദൂരദര്‍ശന്‍ സമ്പ്രേക്ഷണം ചെയ്തു.ഏഷ്യന്‍ ഗെയിംസ് ലൈവായി കൊടുത്തതാണ് ദൂരദര്‍ശന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായത്.
1982 നവംബര്‍ 19 ന തിരുവനന്തപുരത്ത് ഒരു കിലോവാട്ട് ശേഷിയുള്ള ലോ പവര്‍ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കേരളവും ദൂരദര്‍ശന്റെ മാസ്മരിക തരംഗങ്ങളില്‍ പെട്ടു. ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള പ്രോഗ്രാമുകള്‍ റിലേ ചെയ്യുകമാത്രമായിരുന്നു ഇവിടെ. 1984ലാണ് മലയ4ളം സംപ്രേഷണം തുടങ്ങിയത്.1985 ജനുവരിയില്‍ ആദ്യ മലയാളം പ്രൊഡക്ഷന്‍ സെന്റര്‍ തിരുവനന്തപുരത്ത് തുടങ്ങി. ആദ്യ മലയാളവാര്‍ത്താ ബുള്ളറ്റിനും 85 ജനുവരി ഒന്നിന് ആരംഭിച്ചു.
1995 ലാണ് ദൂരദര്‍ശന്‍ മലയാളം സിനിമകള്‍ സംപ്രേഷണം ചെയ്തു തുടങ്ങിയത്. പൂര്‍ണമലയാളം ചാനലായി ഡ4.ഡി. മലയാളം സാറ്റ്‌ലൈറ്റ് ചാനല്‍ 2000 ജനുവരി ഒന്നിന് സംപ്രേക്ഷണം ആരംഭിച്ചു. 2004 ല്‍ ഡിജിറ്റര്‍ എര്‍ത്ത് സ്റ്റേഷന്‍ തുടങ്ങി. 2005 ല്‍ തന്നെ കോഴിക്കോട് ഡി.ഡി. ന്യൂസ് ഹൈപവര്‍ ട്രാന്‍സ്മിഷന്‍ ആരംഭിച്ചു. ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലായി 64 രാജ്യങ്ങളിലും മലയാളം സ ംപ്രേഷണം ലഭ്യമാണ്.മലയാള ടെലിവിഷന്‍ സംപ്രേഷണം 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ ഭാഗമായി തിരുവനന്തപുരം ദൂരദര്‍ശന്‍ പുതിയ രണ്ടു വാര്‍ത്താ ബുള്ളറ്റിനുകള്‍ തുടങ്ങി. അത്യാധുനിക ഇഎന്‍പിഎസ് സോഫ്റ്റ്വെയര്‍ വഴി വാര്‍ത്തകള്‍ തയാറാക്കുന്ന രാജ്യത്തെ ആദ്യ ദൂ രദര്‍ശന്‍ പ്രാദേശിക വാര്‍ത്താ യൂനിറ്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്.രാവിലെ 11നും വൈകുന്നേരം മൂന്നിനുമാണു പുതിയ ബുള്ളറ്റിനുകള്‍. ഇതോടെ ദൂരദര്‍ശന്‍ ന്യൂസ് ബുള്ളറ്റിനുകള്‍ ആറാകും.
No comments:
Post a Comment