Friday, November 9, 2012

വധു - ചെറുകഥ - ( രണ്ടാം ഭാഗം )






ചെറുകഥ

വധു

രണ്ടാം ഭാഗം

"ഷീല,  ഹോ നിന്റെ ഒരു  തമാശ കളയു.ഇതേ വളരെ സീരിയസ് ആയ കാര്യമാണ്.എനിക്ക് വന്ന ദ്വേഷ്യം 
അവള്‍ക്കു മനസ്സിലായി. അവള്‍ ശാന്തമായി മറുപടി പറഞ്ഞു .
" ശു ദ്വേഷ്യപെടനല്ല ഞാന്‍ പറയുന്നതു.നമുക്ക് ഇനി എന്ത് ചെയ്യാന്‍ കഴിയും?. രജിസ്റ്റര്‍ കല്യാണം.;ഒളിച്ചോടല്‍;ആത്മഹത്യ: ഇതില്‍ എന്താണ് ഷാജുവിന്റെ ഇഷ്ടം?."
"രജിസ്റ്റര്‍ കല്യാണം."ഞാന്‍ ഉടന്‍ ഉത്തരം കൊടുത്തു."
ഷീല പെട്ടെന്ന് ഉത്തരം തന്നു."ഇപ്പോഴത്തെ രേഗിസ്ട്രാര്‍,നമ്മുടെ രണ്ടു ഡാഡിമാരുടെയും കുട്ടുകരനാണ്. ഒന്നിച്ചു വളര്‍ന്നവര്‍.  
"എന്നാല്‍ ഒളിച്ചോടല്‍: ഊട്ടി, കൊടൈകനാല്‍. വെറും രണ്ടാഴ്ചകള്‍..അത് കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ രജിസ്റ്റര്‍ കല്യാണം.ആ സമയം ആരും എതിര്കുകയില്ല.
ഞാന്‍ വികാര പുരസരം പറഞ്ഞു.

ഷീലയുടെ ചിരി അപ്പുറത്ത് നിന്ന് മുഴങ്ങി."അമ്പട കുട്ടാ, pre  mariage honeymoon !!
നല്ല ഐഡിയ !!എന്നാല്‍ എന്റെ കുട്ടന്‍ അതിനു മധുര സ്വപ്നം കാണേണ്ടതില്ല.രണ്ടാഴ്ച കഴിഞ്ഞു തിരികെ വരുമ്പോള്‍ എനിക്ക് എല്ലാം നഷ്ട്ടമാകും.മന്ത്രിപുത്രന്,സുന്ദരിയായ വേറൊരു വധു.അതല്ലേ അതിന്റെ സത്യം ?"
"എന്നാല്‍ ആത്മഹത്യ." ഞാന്‍ കൂടുതല്‍ വികാരത്തോടെ പറഞ്ഞു.
ഷീലയുടെ ചിരി വീണ്ടും കേള്‍ക്കായി."ഈ യുഗത്തില്‍ ആത്മഹത്യയ ?.നാണകേടു .ഡാഡിയുടെ മന്ത്രിപദം തെറിക്കും. ഗവണ്മെന്റ് തകിടം മറിയും. അത് വേണോ കുട്ടാ,ഒന്ന് ആലോചിച്ചു നോക്ക്."
"അപ്പോള്‍ ഞാന്‍ എന്ത് ചെയ്യണം ഷീല.?" ഞാന്‍ നിരാശയോടെ ചോദിച്ചു.
"അതിനു ഒരു വഴിയുള്ളത് അപ്പന്‍ പറഞ്ഞ പെണ്ണിനെ കെട്ടണം.അതല്ലെങ്കില്‍ നിത്യ 
ബ്ര്മാചാരിയായി നില്കണം. ഞാന്‍ കല്യാണം കഴികാതെ നില്‍കാം .Nun ആകാനും മടിയില്ല..ഷാജു തീരുമാനുക്കു."
എനിക്ക് മറുപടി കൊടുക്കാന്‍ കഴിയും മുന്‍പ് ടെലിഫോണ്‍ നിന്ന് പോയ്.ഗതികേട്. മൊബൈല്‍ ഫോണ്‍ന്റെ ചാര്‍ജ്  തീര്‍ന്നെന്നു തോന്നുന്നു.ഞാന്‍ അരിശം മൂത്ത്   ഫോണ്‍ ജനാലയിലുടെ 
എറിഞ്ഞു. പിന്നീടു കിടക്കയില്‍ വന്നു കിടന്നു.

അതിരാവിലെ ഞാന്‍ അമ്മയുടെ അടുക്കല്‍ നിവേദനം കൊടുത്തു.അമ്മയുടെയും സപ്പോര്‍ട്ട് 
ഇല്ല എന്ന് പെട്ടെന്ന് എനിക്ക് മനസ്സിലായി."ഡാഡി പോലീസു മന്ത്രി ആവാന്‍ പോകുന്നു.അതുകൊണ്ടെ ചട്ടം പഠിപ്പിക്കുന്നത്‌ വീട്ടില്‍ നിന്ന് തന്നെ."അമ്മയുടെ മറുപടി എന്നെ വീണ്ടും സങ്കടപെടുത്തി.എങ്കിലും അമ്മ എനിക്ക് ഒരു ഉപദേശം തന്നു."പെണ്ണിനെ
കണ്ടിട്ട് ഇഷ്ട്ടം ഇല്ലെന്നു പറയുക.ഡാഡിക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല." നല്ല ഉപദേശം.എന്ന് എനുക്കു തോന്നി.അങ്ങനെ വഴക്ക് ഒഴിവാക്കാം.ഡാഡി എന്റെ സമ്മതം 
ഇല്ലാതെ വാക്ക് കൊടുക്കുകയില്ലെന്നു വിശ്വസിക്കാം.എന്റെ ഇഷ്ട്ടം ഇല്ലാതെ 
വാക്ക് കൊടുത്താല്‍ ഞാന്‍ വെള്ളത്തിലാകും.. വേണ്ടി വന്നാല്‍ ഞാന്‍ ആത്മഹത്യ തന്നെ ചെയ്യും.ഷീല കുറെ കാലം കഴിഞ്ഞു വേറെ 
വിവാഹം  ചെയ്തു സുഖമായി കഴിയട്ടെ !!
. . ഞാന്‍ ആത്മഗതമായി പറഞ്ഞു.

(തുടരും) 
   

Thursday, November 8, 2012

ചെറുകഥ വധു - ( ഭാഗം ഒന്ന് )






ചെറുകഥ



വധു


ജോര്‍ജ് കുര്യന്‍


ഭാഗം ഒന്ന്


"എടാ ഷാജു " എന്റെ അപ്പന്‍ എന്നെ വിളിച്ചതാണ്. സോറി.'അപ്പന്‍' എന്ന വിളി പഴയ കാലത്ത്.. ഇപ്പോള്‍ വിളിക്കുന്നതെ 'ഡാഡി'
തുറന്നു കിടക്കുന്ന മുറിയിലേക്ക് എന്റെ കണ്ണുകള്‍ ഓടിയെത്തി.കസാലയില്‍ ഇരിക്കുന്നഡാഡിയുടെ ഗാംഭീര്യം തുളുമ്പുന്ന മുഖത്തെ 'കപ്പട മീശ' പേടിപ്പെടുത്തുന്ന ഒന്നാണ്.സ്നേഹം എത്തി നോക്കാത്ത ആ മുഖം കാണുമ്പോള്‍ ഭയമാണ്, എന്റെ ഇരുപത്തി അഞ്ചാം വയസ്സിലും!!

ഈയിടെ ചുരുക്കമായേ ഡാഡിയെ കാണാറുള്ളു.അടുത്ത കാലത്ത് election ആയിരുന്നു.ഡാഡി പാസ്സായി എന്ന് മാത്രമല്ല മന്ത്രി ആകുകയും ചെയ്തു.

Election വിചിത്രമായ ഒന്നായിരുന്നു. എതിരാളി ഒരുമിച്ചു വളര്‍ന്നു,ഒരുമിച്ചു പഠിച്ച കൂട്ടുകാരനായിരുന്നു.രാഷ്ട്രീയത്തില്‍ കൂട്ട് കെട്ടിന്
സ്ഥാനമില്ല.അതുകൊണ്ടെ അവര്‍ പ്രതിയോഗികളായി. വാശിയേറിയ മത്സരത്തില്‍ ഡാഡി എതിരാളിയെ മുട്ട്കുത്തിച്ചു.ചെറു ഭൂരി പക്ഷത്തിനു വിജയിച്ചു.പക്ഷെ നഷ്ട്ടം വന്നത് എനിക്കായിരുന്നു.കാരണം ഡാഡിയുടെ എതിരാളിയുടെമകള്‍ ഷീലയും, ഞാനും പൊരിഞ്ഞ പ്രേമതില്ലാണ്.എന്റെ പ്രാണ സഖി എനിക്ക് പൂര്‍ണമായി നഷ്ട്ടപ്പെട്ടു എന്ന് എനിക്ക് ഉറപ്പായി.


"ഷാജു" ഡാഡിയുടെ വിളി എന്നെ ചിന്തയില്‍ നിന്ന് ഉണര്‍ത്തി."എന്തോ' ഞാന്‍ സവിനയം വിളി കേട്ട് എഴുനേറ്റു..

"ഇങ്ങു വരൂ". എന്നെ അടുത്തേക്ക് വിളിച്ചു.നാന്‍ സാവകാശം നടന്നു ഡാഡിയുടെ അടുത്ത് ചെന്ന്.നിന്നു.. എന്റെമുഖത്ത് നോക്കാതെ അദ്ദേഹം പറഞ്ഞു."നിനക്ക് വയസ്സ് ഇരുപത്തി അഞ്ചു കഴിയുന്നു.നീ താമസിയാതെ ഒരു
വിവാഹം കഴിക്കണം.ഞാന്‍ മന്ത്രി ആയി ചാര്‍ജ് എടുത്താല്‍ കൂടുതല്‍ സമയം തിരുവനന്തപുരത്തായിരിക്കും എന്ന് നിനക്ക് അറിയാമല്ലോ.നീയും കുടുംബവും വേണം ഫാക്ടറിയും മറ്റു സ്ഥാപനങ്ങളും,സ്ഥലങ്ങളും നോക്കി
നടത്താന്‍.അതുകൊണ്ട് ഞാന്‍ പോകുന്നതിനു മുന്‍പ് വിവാഹം നടന്നിരിക്കണം.

ഞാന്‍ ഒന്നും സംസാരിച്ചില്ല..മൌനം അവലംബിച്ച് നിന്നു. ഡാഡി പറയുന്ന കാര്യത്തിനു മാറ്റമില്ല എന്നെനിക്കു അറിയാം. ഷീലയെ വിവാഹം ചെയ്യാന്‍ ഞാന്‍ തയാറാണ്. പക്ഷെ എതിരാളിയുടെ മകളെ കെട്ടാന്‍ സ്വപ്നംകണ്ടിട്ട് കാര്യമില്ല..അത്രമാത്രം ശത്രുതയിലാണ് അവര്‍ അപ്പന്മാര്‍ രണ്ടു പേരും. തെരഞ്ഞെടുപ്പില്‍ രണ്ടു പേരുടെയും ആളുകള്‍ തമ്മില്‍ പൊരിഞ്ഞ അടിയും, വലിയ വഴക്കുകളും നടന്നു.അപ്പന്‍ ആരെയോ കണ്ടു വച്ചിട്ടുണ്ട് എന്നത്
തീര്‍ച്ച.മന്ത്രിയുടെ മകന് നല്ല ബന്ധം അപ്പന്‍ കണ്ടു വച്ചിട്ടുണ്ട് എന്നത് തീര്‍ച്ച.ആയ കാര്യം തന്നെ.ഞാന്‍ രക്ഷപെടാന്‍ വഴികള്‍ ആലോചിച്ചു. ഒരു മാര്‍ഗം കണ്ടെത്തി."എനിക്ക് ഇപ്പോള്‍ കല്യാണം വേണ്ട.കുറെകൂടെ
പഠിത്തം നടത്തണം ഡാഡി." ഞാന്‍ വിനയത്തോടെ പറഞ്ഞു. "അത് നീയല്ല നിശ്ചയിക്കുന്നത്.നീയും, ഞാനും നാളെ രാവിലെ ഒരിടം വരെ പോകുന്നു .ഒരു പെണ്ണിനെ  കാണാനാണ്. ദല്ലാള്‍ എല്ലൂരി വറീത് ചേട്ടനും കൂടെയുണ്ട്." അത്
പറഞ്ഞു കഴിഞ്ഞു ഡാഡി വിസ്കി തുറന്നു. ഇവിടെ നിന്നാല്‍ രക്ഷയില്ല എന്ന് എനിക്ക് മനസ്സിലായി.ഞാന്‍ വേഗം എന്റെ മുറിയില്‍ പോയി കതകടച്ചു കിടക്കയില്‍ ഇരുന്നു..വേഗം എന്റെ മൊബൈല്‍ ഫോണ്‍ കറക്കി ഷീലയെ വിളിച്ചു.
"ഷീല" എന്റെ സ്വരത്തില്‍ ദുഃഖം ഉണ്ടായിരുന്നു.. ശീലക്കു അത് മനസ്സിലായി എന്ന് തോന്നി.."എന്താണ് ഷാജു" അവള്‍ ഉദ്വേഗത്തോടെ തിരക്കി.. ഞാന്‍ മറുപടി പറഞ്ഞു. "ഗതി കേടായി . എന്റെ ഡാഡി എന്നെ കൊണ്ട് പെണ്ണ് കെട്ടിച്ചേ അടങ്ങു. എല്ലൂരി വറീത് ചേട്ടനാണ് ദല്ലാള്‍."
"നല്ല കാര്യം .ദല്ലാള്‍ നല്ല പെണ്ണിനെ കണ്ടു പിടിച്ചു കാണും. മന്തി പുത്രന്റെ ഭാഗ്യം !!" ഷീല വലിയ തമാശക്കാരി ആണ്..പക്ഷെ എനിക്ക് തമാശ തോന്നിയില്ല.. അവള്‍ വീണ്ടും പറഞ്ഞു. മന്ത്രി ആയാല്‍ ഭാഗ്യം തന്നെ വന്നു കേറും.കിട്ടുന്ന ഭാഗ്യം വേണ്ടെന്നു വയ്കരുതെ.."

എനിക്ക് നല്ല അരിശം തോന്നി..ഇപ്പോഴാണ് ഇവളുടെ തമാശ." ഷീല," ഞാന്‍ കരച്ചിലിന്റെ വക്കിലെത്തി."എന്റെ ഡാഡി
മന്ത്രി പദം എടുക്കുന്നതിനു മുന്‍പ് എന്റെ കല്യാണം നടത്താന്‍ ഉറചിരിക്കുകയാണ്." "നല്ല ബന്ധം ഡാഡി കണ്ടു വച്ച്
കാണും. ഷാജു അതിനു സമ്മതിച്ചില്ലെങ്കില്‍ വെറുതെ ഡാഡിയുമായി വഴക്ക് പിടിക്കും അല്ലെ ? അത് വേണ്ട ഷാജു."
ഞാന്‍ മറുപടി കൊടുത്തത് വളരെ വിഷമത്തോടെ ആണ്..""ഷീല നിന്നെ അല്ലാതെ വേറൊരു പെണ്ണിനെ കെട്ടാന്‍ എനിക്ക് സാധ്യമല്ല."
"എന്നെ മറന്നു കളയണം ,ഷാജു . ഒരു ധനികയായ ,സുന്ദരി ആയ  പെണ്ണിനെ കെട്ടണം ."അവള്‍ ചിരിച്ചു. എനിക്ക് നല്ല അരിശം വന്നു.. ഇപ്പോളാണ് ഇവളുടെ തമാശ !!

(will continue) 

Sunday, October 28, 2012

ആധുനിക ഗില്ലെടിന്‍

രാഷ്ട്രിയം:

കേരളത്തിലെ ഇന്നത്തെ സ്ഥിതി വിശേഷം കാണുമ്പൊള്‍ പഴയ ഫ്രഞ്ച് വിപ്ലവം ഓര്‍മയില്‍ വരുന്നു.

തമ്മില്‍ വിരോധമുള്ളവര്‍ അന്യോന്യം പാര വയ്പ്പ് പതിവാക്കി . ഒരിക്കല്‍ ഒരുവനെ ഒരാള്‍ ഒറ്റികൊടുത്തു . അവനെ ഗില്ലടിനില്‍ വച്ചു വധിക്കാന്‍ കൊണ്ടുപോകുമ്പോള്‍ വിരോധി വഴിക്ക് നിന്നു ചിരിച്ചു.

"നിയും താമസിയാതെ വഴിക്ക് പോകും .അന്ന് ചിരിക്കാന്‍ നിന്റെ ശത്രുക്കള്‍ വേറെ കാണും. " തടവുകാരന്‍ പറഞ്ഞു.

ഇന്നു വീ. എസ്സ്,അച്യുതാനന്ദന്‍ പി .ബി. കു പുറത്തായി. പിണറായി ചിരിക്കുന്നു . നാളെ ആര് പുറത്താകും എന്ന് കാണുകതന്നെ.

കേരളത്തില്‍ ആരും വളരെ നാള്‍ ഭരിച്ച ചരിത്രമില്ലല്ലോ . രാഷ്ട്രിയം വലിയ തമാശ തന്നെ . 1947-ലെ അസ്സംബ്ലിയില്‍

Friday, June 22, 2012

Prov 20:6 - Art by Neetha Thomas

MOST MEN WILL PROCLAIM EACH HIS OWN GOODNESS, BUT WHO CAN FIND A FAITHFUL  MAN?
-PROV 20:6

Tuesday, August 16, 2011

Canoly Bridge at Nilambur# Forwarded by James Abraham


Canoly Bridge at Nilambur looks the same type of Bridge in the time of British Raj when the
Indian empire was under the rule of the England

Wednesday, May 5, 2010

മമ്മൂട്ടി കെഎസ്ആര്‍ടിസിയില്‍


മലയാള സിനിമയില്‍ ഡ്രൈവിങിനോട് ഏറ്റവും ക്രെയ്‌സുള്ള താരമാരെന്ന ചോദ്യത്തിന് മമ്മൂട്ടിയെന്നായിരിക്കും ഉത്തരം. വിദേശകാറുകളോടും പുത്തന്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളോടുമുള്ള മമ്മൂട്ടിയുടെ അഭിനിവേശം ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ഇങ്ങനെ അടിപൊളി കാറുകൡ ചെത്തുന്ന മമ്മൂട്ടി ഇപ്പോള്‍ നമ്മുടെ കെഎസ്ആര്‍ടിസിയുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ്.

ന്ഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ ആളെ കയറ്റാനല്ല, മറിച്ച് മറിച്ച് കേരളത്തിലെ റോഡപകടങ്ങളെക്കുറിച്ച് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നിര്‍മ്മിയ്ക്കുന്ന ബോധവത്ക്കരണ ഹ്രസ്വ ചിത്രവുമായാണ് മലയാളത്തിന്റെ മഹാനടന്‍ സഹകരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ജോസ് തെറ്റയിലുമായി നടത്തിയ ചര്‍ച്ചയിലാണ് ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാമെന്ന് മമ്മൂട്ടി വാക്ക് നല്‍കിയത്. കേരളത്തില്‍ നാള്‍ക്കുനാള്‍ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഹ്രസ്വ ചിത്രം നിര്‍മ്മിയ്ക്കാന്‍ കെഎസ്ആര്‍ടി ഒരുങ്ങുന്നത്.


സാമൂഹിക ജീവി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വം നിര്‍വഹിയ്ക്കുകയാണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിലൂടെ ഉദ്ദേശിയ്ക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. പുതിയ സിനിമയായ ദ്രോണ 2010ന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ഒറ്റപ്പാലത്ത് താമസിയ്ക്കുന്ന ഹോട്ടലിലാണ് മമ്മൂട്ടിയും ജോസ് തെറ്റയിലും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. മമ്മൂട്ടിയുമായി അടുത്ത സുഹൃദ്ബന്ധം പുലര്‍ത്തുന്ന ജോസ് തെറ്റയില്‍ മന്ത്രിയായ ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ലോ കോളെജിലെ പഠനകാലത്തെ ഓര്‍മ്മകളും സൗഹൃദ സംഭാഷണത്തിനിടെ വിഷയമായി.


മമ്മൂട്ടി ലോ കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ജോസ് തെറ്റയില്‍ സീനിയര്‍ വിദ്യാര്‍ഥിയായിരുന്നു. അന്ന് കോളജിലെ സിനിമാസ്വാദക സംഘടന ജോസ് തെറ്റയിലിന്റെ നേതൃത്വത്തിലായിരുന്നു. തന്റെ സിനിമാഭ്രമം മനസിലാക്കി പുതിയ സിനിമകള്‍ കാണിക്കാന്‍ കൊണ്ടു പോയിരുന്നത് ജോസ് തെറ്റയിലായിരുന്നെന്ന് മമ്മൂട്ടി ഓര്‍മ്മിയ്ക്കുന്നു. തന്റെ സിനിമാ സങ്കല്പങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ഗുരുതുല്യനായ സുഹൃത്തെന്നാണ് തെറ്റയിലിനെ മമ്മൂട്ടി വിശേഷിപ്പിയ്ക്കുന്നത്.


ടെലിവിഷന്‍ ചാനലുകള്‍, തിയറ്ററുകള്‍ എന്നിങ്ങനെ എല്ലാ മാധ്യമങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ബോധവത്ക്കരണമാണ് മമ്മൂട്ടിയെ മുന്‍നിര്‍ത്തി റോഡ് സുരക്ഷാ അതോറിറ്റി നിര്‍മ്മിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നത്.


courtesy: thatsmalayalam