Friday, November 9, 2012

വധു - ചെറുകഥ - ( രണ്ടാം ഭാഗം )






ചെറുകഥ

വധു

രണ്ടാം ഭാഗം

"ഷീല,  ഹോ നിന്റെ ഒരു  തമാശ കളയു.ഇതേ വളരെ സീരിയസ് ആയ കാര്യമാണ്.എനിക്ക് വന്ന ദ്വേഷ്യം 
അവള്‍ക്കു മനസ്സിലായി. അവള്‍ ശാന്തമായി മറുപടി പറഞ്ഞു .
" ശു ദ്വേഷ്യപെടനല്ല ഞാന്‍ പറയുന്നതു.നമുക്ക് ഇനി എന്ത് ചെയ്യാന്‍ കഴിയും?. രജിസ്റ്റര്‍ കല്യാണം.;ഒളിച്ചോടല്‍;ആത്മഹത്യ: ഇതില്‍ എന്താണ് ഷാജുവിന്റെ ഇഷ്ടം?."
"രജിസ്റ്റര്‍ കല്യാണം."ഞാന്‍ ഉടന്‍ ഉത്തരം കൊടുത്തു."
ഷീല പെട്ടെന്ന് ഉത്തരം തന്നു."ഇപ്പോഴത്തെ രേഗിസ്ട്രാര്‍,നമ്മുടെ രണ്ടു ഡാഡിമാരുടെയും കുട്ടുകരനാണ്. ഒന്നിച്ചു വളര്‍ന്നവര്‍.  
"എന്നാല്‍ ഒളിച്ചോടല്‍: ഊട്ടി, കൊടൈകനാല്‍. വെറും രണ്ടാഴ്ചകള്‍..അത് കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ രജിസ്റ്റര്‍ കല്യാണം.ആ സമയം ആരും എതിര്കുകയില്ല.
ഞാന്‍ വികാര പുരസരം പറഞ്ഞു.

ഷീലയുടെ ചിരി അപ്പുറത്ത് നിന്ന് മുഴങ്ങി."അമ്പട കുട്ടാ, pre  mariage honeymoon !!
നല്ല ഐഡിയ !!എന്നാല്‍ എന്റെ കുട്ടന്‍ അതിനു മധുര സ്വപ്നം കാണേണ്ടതില്ല.രണ്ടാഴ്ച കഴിഞ്ഞു തിരികെ വരുമ്പോള്‍ എനിക്ക് എല്ലാം നഷ്ട്ടമാകും.മന്ത്രിപുത്രന്,സുന്ദരിയായ വേറൊരു വധു.അതല്ലേ അതിന്റെ സത്യം ?"
"എന്നാല്‍ ആത്മഹത്യ." ഞാന്‍ കൂടുതല്‍ വികാരത്തോടെ പറഞ്ഞു.
ഷീലയുടെ ചിരി വീണ്ടും കേള്‍ക്കായി."ഈ യുഗത്തില്‍ ആത്മഹത്യയ ?.നാണകേടു .ഡാഡിയുടെ മന്ത്രിപദം തെറിക്കും. ഗവണ്മെന്റ് തകിടം മറിയും. അത് വേണോ കുട്ടാ,ഒന്ന് ആലോചിച്ചു നോക്ക്."
"അപ്പോള്‍ ഞാന്‍ എന്ത് ചെയ്യണം ഷീല.?" ഞാന്‍ നിരാശയോടെ ചോദിച്ചു.
"അതിനു ഒരു വഴിയുള്ളത് അപ്പന്‍ പറഞ്ഞ പെണ്ണിനെ കെട്ടണം.അതല്ലെങ്കില്‍ നിത്യ 
ബ്ര്മാചാരിയായി നില്കണം. ഞാന്‍ കല്യാണം കഴികാതെ നില്‍കാം .Nun ആകാനും മടിയില്ല..ഷാജു തീരുമാനുക്കു."
എനിക്ക് മറുപടി കൊടുക്കാന്‍ കഴിയും മുന്‍പ് ടെലിഫോണ്‍ നിന്ന് പോയ്.ഗതികേട്. മൊബൈല്‍ ഫോണ്‍ന്റെ ചാര്‍ജ്  തീര്‍ന്നെന്നു തോന്നുന്നു.ഞാന്‍ അരിശം മൂത്ത്   ഫോണ്‍ ജനാലയിലുടെ 
എറിഞ്ഞു. പിന്നീടു കിടക്കയില്‍ വന്നു കിടന്നു.

അതിരാവിലെ ഞാന്‍ അമ്മയുടെ അടുക്കല്‍ നിവേദനം കൊടുത്തു.അമ്മയുടെയും സപ്പോര്‍ട്ട് 
ഇല്ല എന്ന് പെട്ടെന്ന് എനിക്ക് മനസ്സിലായി."ഡാഡി പോലീസു മന്ത്രി ആവാന്‍ പോകുന്നു.അതുകൊണ്ടെ ചട്ടം പഠിപ്പിക്കുന്നത്‌ വീട്ടില്‍ നിന്ന് തന്നെ."അമ്മയുടെ മറുപടി എന്നെ വീണ്ടും സങ്കടപെടുത്തി.എങ്കിലും അമ്മ എനിക്ക് ഒരു ഉപദേശം തന്നു."പെണ്ണിനെ
കണ്ടിട്ട് ഇഷ്ട്ടം ഇല്ലെന്നു പറയുക.ഡാഡിക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല." നല്ല ഉപദേശം.എന്ന് എനുക്കു തോന്നി.അങ്ങനെ വഴക്ക് ഒഴിവാക്കാം.ഡാഡി എന്റെ സമ്മതം 
ഇല്ലാതെ വാക്ക് കൊടുക്കുകയില്ലെന്നു വിശ്വസിക്കാം.എന്റെ ഇഷ്ട്ടം ഇല്ലാതെ 
വാക്ക് കൊടുത്താല്‍ ഞാന്‍ വെള്ളത്തിലാകും.. വേണ്ടി വന്നാല്‍ ഞാന്‍ ആത്മഹത്യ തന്നെ ചെയ്യും.ഷീല കുറെ കാലം കഴിഞ്ഞു വേറെ 
വിവാഹം  ചെയ്തു സുഖമായി കഴിയട്ടെ !!
. . ഞാന്‍ ആത്മഗതമായി പറഞ്ഞു.

(തുടരും) 
   

No comments:

Post a Comment