Saturday, November 10, 2012

വധു ചെറുകഥ- (മൂന്നാം ഭാഗം )




*****വധു *****

ചെറുകഥ
 
മൂന്നാം ഭാഗം
 
ജോര്‍ജ് കുര്യന്‍


പിറ്റേദിവസം രാവിലെ പത്തു മണി..കാര്‍ റെഡി. ദല്ലാള്‍ എല്ലുരി വറീത് ചേട്ടന്‍  രാവിലെ തന്നെ എത്തി. അയാള്‍ സന്തോഷ ത്തോടെ  കാറിന്റെ കതകു തുറന്നു തന്നു. ആദ്യം ഡാഡി. അദ്ദേഹം front സീറ്റില്‍. പിന്നീട് ഞാന്‍ പിറകിലെ സീറ്റില്‍ . എന്റെ അടുത്ത് ദല്ലാള്‍ ഇരുപ്പായി.വറീത് ചേട്ടനെ കാറിന്റെ ഡോര്‍ തുറന്നു വെളിയില്‍ എറിയാനുള്ള വികാരം എനിക്ക് തോന്നി.
" മന്ത്രി ആകുന്നതിനു മുന്‍പ് കല്യാണം നടത്താന്‍ അവര്‍ റെഡി ആണ് തോമ്മാച്ചാ.. വരീത്ചെട്ടാണ് വലിയ സന്തോഷം ആണ്." അത് നല്ല കാര്യമാണല്ലോ വറീത്ചേട്ടാ.മന്ത്രി ആയാല്‍വലിയ തിരക്ക് ആകുമെന്ന് അവര്‍ക്ക് അറിയാം." ഡാഡിയുടെ മറുപടി." ചേര്‍ക്കാനും,പെണ്ണിനും ഹോനേ മൂണിന് പോകാന്‍ അവര്‍ വേറെ രൂപ കരുതി വച്ചിട്ടുണ്ടേ. കേട്ടോ ഷാജു." വറീത് ചേട്ടന്‍ അത് പറഞ്ഞിട്ട് എന്റെ ചെവിക്കു ഒരു നുള്ള്..
അതിനു ശേഷം അയാള്‍ ഒന്ന് നേരെ ഇരുന്നു.അടുത്ത് കണ്ട ഒരു ആറിലേക്ക് അയാളെ വലിച്ചെറിയാനുള്ള അരിശം തോന്നിയെനിക്ക്."എന്റെ ഷീല" ആരും അറിയാതെ ഞാന്‍ അവളുടെ പേര് ഹൃദയത്തില്‍ മന്ത്രിച്ചു.ഞാന്‍ കണ്ണുകളടച്ചു കുറെ സമയം ഇരുന്നു..കാര്‍ ഓടുകയാണ്.എന്റെ ചിന്തയും.എന്ത് വന്നാലും ഡാഡി പറയുന്ന പെണ്ണിനെ കെട്ടുകയില്ല,തീര്‍ച്ച. ഞാന്‍ തീരുമാനിച്ചുറച്ചു. അധിക സമയം കഴിയുന്നതിനു മുന്‍പ് കാര്‍ നിര്‍ത്തുന്ന ശബദo കേട്ട്.
"എല്ലുരി വറീത് ചേട്ടന്‍ ഡാഡി യെ  വിളിച്ചു  ."തോമ്മാച്ച, ദാ  ഇത് നമ്മുടെ എതിര്‍ സ്ഥാനര്തിയുടെ 
വീടാണ് അയ്യാളെ കണ്ടു തോമ്മാച്ചന്‍ മന്ത്രി ആകാന്‍ പോകുന്ന കാര്യം ഒന്ന് ഗമയില്‍ അടിക്കാം 
അയ്യാളെ നാണം കെടുത്താന്‍ കിട്ടുന്ന അവസരമാണ് ഇത് .അയാള്‍  തീര്‍ച്ചയായും നാണം കേട്ട് 
പോകും." അത് കഴിഞ്ഞു വരീത്ചെട്ടന്‍ ഒന്ന് ഉറക്കെ ചിരിച്ചു.
തോമ്മാച്ചന്‍ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു." അത് തന്നെ വറീത് ചേട്ടാ .അവനിട്ട് നമുക്കെ ഒരു ശിക്ഷ  അങ്ങനെ കൊടുത്തു കളയാം.നമുക്ക് അവനെ ഒന്ന് കണ്ട് അല്പം നല്ല വര്‍ത്തമാനം പറഞ്ഞിട്ട് 
സത്യപ്രതിന്ജ് ക്ക് വരാന്‍ ക്ഷണിക്കാം.അങ്ങനെ ഒന്ന് നല്ലതുപോലെ നാണം കെടുത്തി കളയാം."
വരീത്ചെട്ടന്‍ അതിനു മറുപടി കൊടുത്തു." അത് തന്നെ തോമ്മച്ചാ,അത് തന്നെ.അയാള്‍ ഇനിയും ഒരിക്കല്‍പോലും തോമ്മച്ചാനു എതിരായി election -നു നില്‍ക്കുകയില്ലെന്നു ഞാന്‍ ഉറപ്പു തരാം.." അത് കഴിഞ്ഞു അയാള്‍ നീണ്ട പല്ലുകള്‍ പുറത്തു കാട്ടി ചിരിച്ചു.തോമാച്ചന്‍ പുറത്തു ഇറങ്ങിയ ഉടനെ വറീത്ചെട്ടന്‍കാറിന്റെ കതകു തുറന്നു പുറത്തു ചാടിയിട്ട് എന്നെ വിളിച്ചു .ഇറങ്ങു മോനെ .നമുക്ക് കുഞ്ഞിന്റെ
 അപ്പന്റെ എതിരാളിയെ ഒന്ന് നേരിട്ട് കണ്ടു കളയാം.എനിക്ക് വളരെ വ്യസനം തോന്നി;കൂടാതെകോപവും. സൂത്രക്കാരനായ എല്ലൂരി വറീത് ചേട്ടന്റെ കഷ് ണ്ടി തലക്കിട്ടു 
ഒരു കുത്ത് കൊടുക്കാന്‍ തോന്നി .
ഞാന്‍ മടിച്ചു കാറില്‍ ഇരുന്നു .

"വേഗം ഇറങ്ങിക്കെ കുഞ്ഞേ .....ഷാജു മോനെ ,നമുക്ക് സമയം കളയാന്‍ ഇല്ല.. ഇവിടം കഴിഞ്ഞു പെണ്ണിന്റെ വീട്ടില്‍ സമയത്ത് തന്നെ ചെല്ലണം."
അയാള്‍ക്ക്‌ ഉടനെ ഞാന്‍ മറുപടി കൊടുത്തു.."എന്നാല്‍ പിന്നെ അവിടേക്ക് പോകുകയല്ലേ 
ചെയ്യേണ്ടത്." എനിക്ക് അവിടെ നിന്ന് എങ്ങനെയും ഓടി പോകാന്‍ എന്റെ മനസ്സ് മന്ത്രിച്ചു.ഷീലയെ നേരിടാന്‍ സാധ്യമല്ല.പക്ഷെ ഇതിനകം ഡാഡി വീട്ടിന്റെ മുന്‍പില്‍ എത്തി കഴിഞ്ഞിരുന്നു.വരീത്ചെട്ടന്‍ എന്നെ പിടിച്ചു ഡാഡിയുടെഅരികില്‍ എത്തിച്ചു .എന്റെ ഭാവി തകര്‍ക്കാന്‍ ഡാഡി യും ,വരീത്ചെട്ടനും ചേര്‍ന്ന് ഒരുക്കിയ 
വലയാണിത് എന്ന് എനിക്ക് വേഗം മനസ്സിലായി.ഞാനും,ഷീലയും ആയുള്ള 
ബന്ധം ഡാഡി യോടെ ആരോ പറഞ്ഞു കൊടുത്തു കാണും.വറീത് ചേട്ടന്‍ കല്യാണം 
പൊളിക്കാനും,കല്യാണം നടത്താനും പറ്റിയ ദല്ലാള്‍ ആണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി.

ഇവിടെ ഷീലയുടെ ഡാഡി യെ നാണം കെടുത്തുമ്പോള്‍,തീര്‍ച്ചയായും,ഇവിടെ ഞങ്ങളുടെ ബന്ധം 
അവസാനി ക്കും എന്ന് എനിക്ക് മനസ്സിലായി. അവിടെ നിന്ന് ഓടി പോകാന്‍ എന്റെ മനസ്സ്
എന്നോട് മന്തിച്ചു.


  (തുടരും) 

No comments:

Post a Comment