Tuesday, November 13, 2012

വധു ചെറുകഥ( ഭാഗം-6 )
*****വധു *****
 
 
ചെറുകഥ( ഭാഗം-6)
 
 
ജോര്‍ജ് കുര്യന്‍ഷീല ആദ്യം എന്റെ ഡാഡിയ്ക്ക് ചായ കൊടുത്തു..അതിനു ശേഷം
വറീത് ചേട്ടനും, പിന്നീട് എനിക്കും ,ഒടുവില്‍ അവളുടെ ഡാഡിയ്ക്കും കൊടുത്തു."നല്ല ചായ." എന്റെ ഡാഡി ചായ മുത്തി കുടിച്ചിട്ട് അഭിപ്രായം
പറഞ്ഞു.ഗൌരവം നിറഞ്ഞ പുഞ്ചിരിയോടെ.വറീത് ചേട്ടന്‍ സാധാരണ പോലെ
ഡാഡിയെ പിന്താങ്ങി."അത് തന്നെ.നല്ല രുചിയുള്ള ചായ.ഇത്രയും നല്ല
ചായ അടുത്ത കാലത്തെങ്ങും കുടിച്ചിട്ടില്ല. താങ്ക് യൂ ."ഷീലയുടെ മുഖത്തു
നോക്കാന്‍ എനിക്ക് ധൈര്യം വന്നില്ല.എങ്കിലും ഞാന്‍ അവളെ ഒളികണ്ണിട്ടു
നോക്കി.ശോകത്താല്‍ എന്റെ മനസ്സ് കലുഷിതമായി,വീണ്ടും.
എന്റെ ഡാഡി വീണ്ടും അഭ്പ്രായം പാസ്സാക്കി."വറീത് ചേട്ടന്‍ പറഞ്ഞത്
ശരി തന്നെ.നല്ല ഒന്നാന്തിരം ചായ." എന്നിട്ട് അദ്ദേഹം വീണ്ടും പുഞ്ചിരിച്ചു.
"ഷീല ഉണ്ടാക്കിയതാണ് ,ഈ ചായ." അത് പറഞ്ഞത് ഷീലയുടെ അമ്മയാണ്.
അത് കേട്ട് വറീത് ചേട്ടന്‍ കൂടുതല്‍ വാചാലനായി." ഷീലയെ കെട്ടുന്നവന്റെ ഭാഗ്യം."  എന്നിട്ട് അയാള്‍ ഉറക്കെ ചിരിച്ചു.എന്നെ അത് കൂടുതല്‍ ദെഷ്യപ്പെടുത്തി.അധികംതാമസിയാതെ ഇയ്യാളെ എന്റെ
കൂട്ടുകാരെകൊണ്ട് രണ്ടു അടി കൊടുപ്പിക്കും,തീര്‍ച്ച.ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.
ഇവിടെ നിന്ന് പോകുക തന്നെ എന്ന് ഉറപ്പിച്ചിട്ടു ഞാന്‍ വേഗം എന്റെ ചായ
കുടിച്ചു .അതിനുശേഷം പെട്ടെന്ന് എഴുനേറ്റു ."എന്നാലിനി അടുത്ത പരിപാടി "
വറീത്ചേട്ടന്‍പറഞ്ഞത് കേട്ട് എനിക്ക് വലിയ ആശ്വാസം തോന്നി. സന്തോഷം.മനസ്സിന് ആശ്വാസം തോന്നി.  ഞാന്‍ പോകാന്‍ തയാറായി ഡാഡി യുടെ മുഖത്തേക്ക്നോക്കി.ഡാഡി എഴുനെല്‍ക്കുന്നില്ല..വറീത് ചേട്ടനെ
നോക്കി തല കുലുക്കി.അതിനു ശേഷം അദ്ദേഹം ഷീലയുടെ അപ്പന്റെ മുഖത്തേക്ക് നോക്കി.

" വറീത്ചേട്ടന്‍ പറയുന്നതുപോലെ" അദ്ദേഹം പറഞ്ഞത് കേള്‍ക്കായി . എന്റെ കാലടികള്‍ സാവകാശം ചലിക്കാന്‍ തുടങ്ങി. ഇവിടെ നിന്ന് പോകാമല്ലോ;ഞാന്‍ ആശ്വസിച്ചു .
"എന്നാല്‍ ഇനിയും,പെണ്ണും ചെറുക്കനുമായി ഒന്ന് സ്വതന്ത്രമായി സംസാരിക്കട്ടെ, അല്ലേ ,മര്‍ക്കോച്ചാ .അല്ലേ  തോമ്മാച്ചാ ?"  വറീത് ചേട്ടന്‍ പറഞ്ഞത് ഗൌരവം വിടാതെയാനണ്. എങ്കിലും വറീത് ചേട്ടന്‍ ഒന്ന്
 ഉറക്കെ ചിരിച്ചു. ഒരു വലിയ പൊട്ടിച്ചിരി തന്നെ അവിടെ മുഴങ്ങി.
അതിനു മറുപടിയായി ഞങ്ങളുടെ ഡാഡിമാര്‍," അത് തന്നെ .അവര്‍ സംസാരിക്കട്ടെ." എന്ന് ഉത്തരമായി പറഞ്ഞു.
"ഷാജുമോന്‍ അകത്തേക്ക് ചെല്ല് ,ഷീലയുടെ കൂടെ .ഷീലയുമായി സംസാരിക്കു ."
വറീത് ചേട്ടന്‍ അത് പറഞ്ഞിട്ട് എന്റെ കൈക്കിട്ടു ഒരു നുള്ള് സമ്മാനിച്ചു .
ഞാന്‍ സ്വപ്ന ലോകത്തില്‍ അകപ്പെട്ടവനെ പോലെയായി . സത്യത്തില്‍ എനിക്ക് കാര്യങ്ങള്‍ ഒന്നും പിടി കിട്ടിയില്ല.എന്റെ നില്‍പ്പ്
 കണ്ടിട്ടാവണം എന്റെ ഡാഡി എന്നോട് പറഞ്ഞു ."മോന്‍ മടിക്കേണ്ട.ചെല്ല് .
ഷീല യുമായി സംസാരിക്കു . മടിക്കേണ്ട.എന്റെ കണ്ണുകള്‍ ഷീലയെ തിരഞ്ഞു  .അവള്‍ അടുത്ത മുറിയുടെ അടുത്ത് നില്‍പ്പുണ്ട്.ഇത് സത്യമോ, മിഥ്യ യോ .എന്റെ മനസ്സ് പതറി.എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. 
യാഥാര്‍ ത്യമറിയുവാന്‍  എന്റെ വിരലുകളെ നുള്ളി നോക്കി .നോവുന്നുണ്ട് .ഇത് സത്യം  തന്നെ. ഞാന്‍ ഉറച്ചു. ഞാന്‍ അവളുടെ അടുത്തേക്ക് നടന്നു. അടുത്ത നിമിഷം
അവളുടെ കവിള്‍ത്തടങ്ങള്‍ അരുണാഭമായത് ഞാന്‍ മനസ്സിലാക്കി. ഞാന്‍ എന്റെ കൈകള്‍ അവള്‍ക്കു നേരെ നീട്ടി .അടുത്ത നിമിഷം എന്റെ പ്രാണ സഖി 
എന്റെകൈകള്‍ക്കുള്ളില്‍ അമര്‍ന്നു..
അവള്‍ പുഞ്ചിരിച്ചു കൊണ്ട് മൊഴിഞ്ഞു ."ഇനിയും പ്രി മാരിയജു ഹണി മൂണ്‍ 
 ഒന്നും വേണ്ടല്ലോ, പോസ്റ്റ്‌ മതിയല്ലോ,എന്‍റെ  കള്ളക്കുട്ട?" 
"അപ്പോള്‍ നീയും കൂടെ ചേര്‍ന്ന് ഒരുക്കിയ നാടക മാണ് ഇത് അല്ലേ . " അവളുടെ അരുണാഭമാര്‍ ന്ന കവിള്‍ തടങ്ങളില്‍ മുത്തം കൊണ്ട് പൊതിഞ്ഞിട്ടു ഞാന്‍ ചോദിച്ചു.
"ആണല്ലോ എന്റെ കള്ളകുട്ടാ "  എന്നെ ആലിംഗനം  ചെയ്തു കൊണ്ട് പറഞ്ഞു.
                                                   
ശുഭം 

Monday, November 12, 2012

വധു ചെറുകഥ- (ഭാഗം അഞ്ച് )


****വധു ****
 
ചെറുകഥ ( ഭാഗം അഞ്ച് )
 
 
ജോര്‍ജ് കുര്യന്‍


"കുടുംബ സമേതം വരാന്‍ നോക്കണം ." ഡാഡി ആയിരുന്നു അതു .
ഉടനെ വറീത് ചേട്ടന്‍ ഡാഡി യെ  പിന്താങ്ങി ."അത് തന്നെ.കുടുംബ സമേതം തന്നെ.ഞാന്‍ നേരത്തെ തന്നെ 
തോമ്മാച്ചന്റെ കൂടെ പോകും."
"നോക്കട്ടെ ." വിനയമായി ഷീലയുടെ ഡാഡി മറുപടി കൊടുത്തു. ഇവിടെ 
വരാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ചിന്തിച്ചു.എന്റെ മസ്തഷ്കതിനകത്തു
തേളുകള്‍ ഓടി നടുക്കുന്ന പ്രതീതി.!! ഈ ലോകം കപടമാണ്. പ്രതേകിച്ചു 
രാഷ്തൃയക്കാരും,സഭ ക്കാരും!!ആളുകള്‍ക്ക് ഓന്തിന്റെ നിറം മാറുന്നത് 
പോലെയാണ് സ്വഭാവം മാറു ന്നത് .
" മര്‍ ക്കോച്ഛന്‍ ഇനിയും എന്താണ് ചെയ്യാന്‍ പോകുന്നത് ?" വറീത് ചേട്ടന്‍.

എല്ലുരിയുടെ കുറെ എല്ലുകള്‍ എടുക്കാന്‍ ഉള്ള വികാരം തോന്നിയെനിക്ക് .
ഒരു കളിയാക്കലിന്റെ പ്രതീതി." അന്നമ്മേ ചായ."അകത്തേക്ക് നോക്കി
മര്‍ക്കൊച്ചന്‍ പറഞ്ഞു മറുപടി കൊടുക്കാതെ ഒഴിഞ്ഞു മാറി.
"ഇതാ കൊണ്ട് വരുന്നു." അത് ഷീലയുടെ മറുപടി ആണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി.
  
ങ്കിലും വ്യസനം നിറഞ്ഞ എന്റെ മനസ്സ മന്ത്രിച്ചു .അവസാനമായി 
ഇവളെ ഒന്ന് കാണാമല്ലോ.അവള്‍ക്കു തീര്‍ച്ചയായും വലിയ വിഷ മം 
കാണും. എന്റെ ചിന്തകള്‍ ഓടി നടന്നു.പാവം പെണ്ണ്. അവളുടെ
ഡാഡിയെ മനപൂര്‍വോം കളിയാക്കാന്‍ ഞങ്ങള്‍ വന്നതാണെന്ന് അവള്‍ 
അറിയുമ്പോള്‍ തീര്‍ച്ചയായും അവള്‍ ആദ്യം എന്നെ ആയിരിക്കും വെറുക്കുക.
സംശയമില്ല .കഷ്ട്ട്ടം എന്റെ സ്വപ്നം എല്ലാം പൊ ലിഞ്ഞുപോയി !! 
ഈശ്വരാ എന്തൊരു വിധി!!എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍
സാദ്ധ്യമല്ല എന്ന് എനിക്ക് തോന്നിയതില്‍ അതിശയം ഇല്ല. ഞാന്‍ സാവകാശം
എഴുനേല്‍ക്കാന്‍ തുടങ്ങി.ആ സമയം ഷീലയുടെ അമ്മ
അവിടേക്ക് കടന്നു വന്നു.അവര്‍ ചിരിച്ചു കൊണ്ട് ചോദിച്ചു ."എന്താണ്
മരിആമ്മ വരാഞ്ഞത്.?"എന്റെ മമ്മിയുടെ കാര്യമാണ് ചോദിച്ചത്‌ .
ഡാഡി മറുപടി കൊടുത്തു."ഇന്ന് കുറെ അതിഥികള്‍ വരുന്നുണ്ട് .ഭാവി മന്തിയെ 
കാണാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നു." മറുപടി കൊടുത്തിട്ട് ഡാഡി വീണ്ടും 
മീശ പിരിച്ചുകൊണ്ട് കസാലയില്‍ അമര്‍ന്നിരുന്നു. മുഖത്തു വലിയ ഗൌരവത്തോടെ.
ഭാവി പോലീസെ മന്ത്രി !!ജീവിതത്തില്‍ ആദ്യമായി ഞാന്‍ എന്റെ
ഡാഡിയെവെറുത്തു.എന്‍റെ ദേഷ്യം വറീത് ചെട്ടനിലേക്ക് തിരിഞ്ഞു.അയാളാണ് ഇതിന്റെ 
എല്ലാം പിറകില്‍.അയാളുട മൊട്ട തലക്കിട്ടു രണ്ട് അടി കൊടുക്കുന്നുണ്ട്.
ഇതിനു അവസരം കിട്ടാതിരിക്കില്ല.ഞാന്‍ ഉറച്ചുഎന്റെ ചിന്തകളെ മുറിച്ചുകൊണ്ട്
ഷീല ഒരു ട്രേയില്‍ ചായ കപ്പുകലുമായി അവിടേക്ക് വന്നു.

ങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞു.അവളുടെ അഴകേറിയ കണ്‍
 മുനകളില്‍ ദുഖത്തിന്റെ ഭാവം തങ്ങി നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
ആ ദുഖഭാവം അവളുടെ അഴകിനു മറ്റു കൂടിയതുപോലെ. അവള്‍ അത്ര 
സുന്ദരിയാണ്.അവള്‍ എന്നെ വീണ്ടും നോക്കി.എന്തൊക്കെയോ പറയാന്‍ 
ഉണ്ട് എന്ന് ആ കണ്ണുകളില്‍ നിന്നും എനിക്ക് മനസ്സിലായി. 
പാവം ഷീല;എന്റെ ഷീല.!! അവസാനമായുള്ള ഒരു വിട പറച്ചിലിന്റെ പ്രതീതി !!

(അവസാന ഭാഗം അടുത്തതില്‍)

Sunday, November 11, 2012

ശീര്‍ഷകമില്ലാത്ത കവിത# BY SUNILRAJSATHYA

ശീര്‍ഷകമില്ലാത്ത കവിത
പ്രണയം
മൂര്‍ദ്ധന്യതയിലെത്തുന്നത്
രതിയ്ക് വിലക്കുള്ളപ്പോഴാണ്.
കൌമാരം ഭാവനകളുടേതാണ്.
പ്രണയത്തിന്റെ തുടക്കം
അവിടുന്നാകാം...??!
രതി അഥവാ സംഭോഗത്തില്‍
പ്രണയം മരിക്കുകയാണ്.
-അല്ലെങ്കില്‍ നിങ്ങള്‍ പരീക്ഷിക്കുക!!
കൌമാരത്തിലും, വാര്‍ദ്ധക്യത്തിലുമല്ലാതെ
കമിതാക്കള്‍ (ദമ്പതികള്‍)-
പ്രണയിച്ചിട്ടുണ്ടോ എന്ന്...!
-ഇത് നിരീക്ഷണമല്ല;
വെറും സത്യം...!!

വധു ചെറുകഥ- ( ഭാഗം നാല് )
****വധു ****
 
 
ചെറുകഥ
 
(ഭാഗം നാല് )
 
ജോര്‍ജ് കുര്യന്‍


എന്റെ ഉള്ളില്‍ ഭയം തോന്നി.ഷീലയുടെ അപ്പന്‍ വലിയ ഗുണ്ട ആണെന്ന്
ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.അസൂയക്കാര്‍ പറഞ്ഞു
പരത്തിയതാണ് എന്നത് സത്യം.എങ്കിലും പാര്‍ട്ടികള്‍ രണ്ടായതിനാല്‍ 
പരദൂഷണം രണ്ടു കൂട്ടര്‍ക്കും താല്പര്യമുള്ള കാര്യമാണ് .തല്ലുകൂടിയാല്‍ അതും സ്വാഭാവികം മാത്രമാണെന്ന് കരുതണം ,ഇക്കാലത്ത് . എന്നാല്‍ ഇതില്‍ നഷ്ട്ട്ടം  എനിക്കും,ഷീലയ്ക്കും  മാത്രമാണ് എന്നത്ആര്‍ക്കും 
അറിയില്ല.ഷീലയുടെ ഡാഡിയും ,എന്റെ ഡാഡി യും നേരിട്ട് തല്ലു കൂടുമെന്ന് 
ചിന്തിക്കേണ്ട.കാര്യമില്ല..കാരണം പിറകില്‍ നില്‍ക്കുന്നവര്‍ മാത്രമാണ് 
ഇങ്ങനത്തെ കാര്യങ്ങള്‍ ചെയ്യുന്ന പതിവ്:നേതാക്കന്മാരല്ല.ഞാന്‍ വേഗം നടന്നു 
ഡാഡി യുടെ അടുത്ത് ചെന്ന്.നില്‍പ്പായി.ഇവിടെ നിന്ന് രക്ഷപെടാന്‍ ഒരു മാര്‍ഗവും 
കണ്ടില്ല ഞാന്‍. "ഡാഡി എന്ന് ഞാന്‍ വിളിച്ചെങ്കിലും വിളി പുറത്തു വന്നില്ല.വലിയ മീശ 
പിരിച്ചുകൊണ്ട് ഡാഡി കതകിനു അടുത്ത് നിന്ന്.പിറകോട്ടു നോക്കി .
വറീത്ചേട്ടന്‍ ഓടി വന്നു വാതലിന്റെ അരികില്‍ ഉണ്ടായിരുന്ന ബല്ല് 
അടിച്ചു.ഒന്നല്ല,രണ്ടു മൂന്നു പ്രാവശ്യം. എന്റെ മനസ്സു ഉരുകാന്‍ തുടങ്ങി.പാവം ഷീലയുടെഡാഡിയെനാണം കെടുത്താന്‍ ഞാന്‍ കൂട്ട് നില്‍ക്കുന്നെന്ന് വിചാരിച്ചു 
എനിക്ക് വിഷമം തോന്നി. അവിടെ നിന്ന് ഓടി പോകാന്‍ ആഗ്രഹം ഉണ്ട്.പക്ഷെ
ഡാഡിയെഅവിടെ വിട്ടിട്ടു എനിക്ക് ഓടി പോകാന്‍ വയ്യ..ആ സമയം എനിക്ക് 
ഡാഡിയോട് വെറുപ്പ്‌ തോന്നിയതില്‍ അത് സ്വാഭാവികം മാത്രം.ഞാന്‍ ആശ്വസിച്ചു.
"എന്റെ ഡാഡി മന്ത്രി ആകുന്നതു ഇങ്ങനെ കൂവി വിളിച്ചാണോ ?തീര്‍ച്ചയായും ഇത് നാണക്കേട്‌ തന്നെ..ഞാന്‍ ഉറച്ചു.
പെട്ടെന്ന് കതകു തുറന്നു ഷീലയുടെ ഡാഡി പുറത്തു വന്നു.അദ്ദേഹം ചിരിച്ചു 
കൊണ്ട് പഴയ കൂട്ടുകാരനെ,ഇപ്പോഴത്തെ എതിരാളിയെ സ്വാഗതം ചെയ്തു. "വരണം,വരണം."
ഡാഡിയുടെ കൈ പിടിച്ചു കുലുക്കി. പാവം ഷീലയുടെ ഡാഡി.!!
നിരപരാധിയായ ആ മനുഷ്യന്‍ എന്റെ ഡാഡിയുടെയും, എല്ലൂരി വറീത് ചേട്ടന്റെയും ഉദ്ദേശം ഒന്നും അറിയുന്നില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തു സങ്കടപെട്ടു.എനിക്ക് ആ 
നല്ല മനുഷ്യനോടു സ്നേഹവും ,സഹതാപവും ഒരേ സമയം തോന്നി.
അദ്ദേഹത്തെ  ഈ നാണക്കേടില്‍ നിന്നും രക്ഷിക്കണം:ഞാന്‍ ഉറച്ചു.
 
"മര്‍ക്കൊച്ചാ ,ഭാവി മന്ത്രി !!" വറീത് ചേട്ടന്‍ എല്ലാ പല്ലുകളും പുറത്തു  
കാണിച്ചു ഒന്ന് വെളുക്കെ ചിരിച്ചു. പരിഹാസം തുടിച്ചു നിന്നൂ ,ആ വാക്കുകളില്‍.
congratulations !! ഷീലയുടെപുഞ്ചിരിച്ചു കൊണ്ട് വീണ്ടും ഹസ്ത ദാനം നടത്തി.
എത്ര നല്ല മനുഷ്യന്‍! ഞാന്‍ അതിശയിച്ചു ."ഇരിക്ക് " കസാലകള്‍ ചൂണ്ടി കാട്ടി വിനയത്തോടെ ക്ഷണിച്ചു .എതിരാളിയെങ്കിലും 
എത്ര  മര്യാദയുള്ള ആള്‍ . ഞാന്‍ വീണ്ടും അതിശയിച്ചു .
"സത്യ പ്രതിഞ്ഞ ഉടനെ ഉണ്ട്," വറീത് ചേട്ടന്‍ ഒന്ന് നിവര്‍ന്നു കസാലയില്‍ ഇരുന്നിട്ട് പറഞ്ഞു.
"എന്നാണ് അത് തോമാച്ചാ ?" മര്‍ക്കൊച്ചന്‍ ചോദിച്ചു."അടുത്ത ആഷ്ച്ച ." ഡാഡി കസാലയില്‍ ഒന്ന് നിവര്‍ന്നിരുന്നു ."മര്‍ക്കൊച്ചന്‍ വരണം.കുടുംബ 
സമേതം ആയിട്ട്."
"അത് തന്നെ.കുടുംബ സമേതം തന്നെ." വറീത് ചേട്ടന്‍ ഡാഡി യെ പിന്താങ്ങി കൊണ്ട് പറഞ്ഞു.  
 
(തുടരും)

Saturday, November 10, 2012

വന്ദേമുകുന്ദം# BY SUNILRAJSATHYA,KOCHI,KERALA

Friday, December 5, 2008

വന്ദേമുകുന്ദം

കൊട്ടിപ്പാടി-
കൊഴിഞ്ഞ്പോയ കിനാവ്...!
ഹൃദയസോപാനങ്ങളെ-
ഗംഗാജലത്താല്‍ കഴുകിയ-
വിശുദ്ധി...!!
ചാന്ദ്രശോഭയുള്ള-
വലന്തലയില്‍നിന്നും-
ഉറവയായൊഴുകുന്ന നാദച്ചാറുകള്‍...!!
വര്‍ണങ്ങളും
എണ്ണങ്ങളും തൂങ്ങുന്ന
സംസ്കാരപ്പൊടുപ്പുകള്‍....!!
സംഗീതം ധ്യാനിച്ചിരുന്ന,
സങ്കടം പോക്കിത്തന്ന
സാധുഗായകന്റെ സ്മരണയെ-
ഇടയ്ക്ക കൊട്ടിയുണര്‍ത്താം;പക്ഷേ-
അപശ്രുതിയും, അവതാളവുമരുത്......!!

വധു ചെറുകഥ- (മൂന്നാം ഭാഗം )
*****വധു *****

ചെറുകഥ
 
മൂന്നാം ഭാഗം
 
ജോര്‍ജ് കുര്യന്‍


പിറ്റേദിവസം രാവിലെ പത്തു മണി..കാര്‍ റെഡി. ദല്ലാള്‍ എല്ലുരി വറീത് ചേട്ടന്‍  രാവിലെ തന്നെ എത്തി. അയാള്‍ സന്തോഷ ത്തോടെ  കാറിന്റെ കതകു തുറന്നു തന്നു. ആദ്യം ഡാഡി. അദ്ദേഹം front സീറ്റില്‍. പിന്നീട് ഞാന്‍ പിറകിലെ സീറ്റില്‍ . എന്റെ അടുത്ത് ദല്ലാള്‍ ഇരുപ്പായി.വറീത് ചേട്ടനെ കാറിന്റെ ഡോര്‍ തുറന്നു വെളിയില്‍ എറിയാനുള്ള വികാരം എനിക്ക് തോന്നി.
" മന്ത്രി ആകുന്നതിനു മുന്‍പ് കല്യാണം നടത്താന്‍ അവര്‍ റെഡി ആണ് തോമ്മാച്ചാ.. വരീത്ചെട്ടാണ് വലിയ സന്തോഷം ആണ്." അത് നല്ല കാര്യമാണല്ലോ വറീത്ചേട്ടാ.മന്ത്രി ആയാല്‍വലിയ തിരക്ക് ആകുമെന്ന് അവര്‍ക്ക് അറിയാം." ഡാഡിയുടെ മറുപടി." ചേര്‍ക്കാനും,പെണ്ണിനും ഹോനേ മൂണിന് പോകാന്‍ അവര്‍ വേറെ രൂപ കരുതി വച്ചിട്ടുണ്ടേ. കേട്ടോ ഷാജു." വറീത് ചേട്ടന്‍ അത് പറഞ്ഞിട്ട് എന്റെ ചെവിക്കു ഒരു നുള്ള്..
അതിനു ശേഷം അയാള്‍ ഒന്ന് നേരെ ഇരുന്നു.അടുത്ത് കണ്ട ഒരു ആറിലേക്ക് അയാളെ വലിച്ചെറിയാനുള്ള അരിശം തോന്നിയെനിക്ക്."എന്റെ ഷീല" ആരും അറിയാതെ ഞാന്‍ അവളുടെ പേര് ഹൃദയത്തില്‍ മന്ത്രിച്ചു.ഞാന്‍ കണ്ണുകളടച്ചു കുറെ സമയം ഇരുന്നു..കാര്‍ ഓടുകയാണ്.എന്റെ ചിന്തയും.എന്ത് വന്നാലും ഡാഡി പറയുന്ന പെണ്ണിനെ കെട്ടുകയില്ല,തീര്‍ച്ച. ഞാന്‍ തീരുമാനിച്ചുറച്ചു. അധിക സമയം കഴിയുന്നതിനു മുന്‍പ് കാര്‍ നിര്‍ത്തുന്ന ശബദo കേട്ട്.
"എല്ലുരി വറീത് ചേട്ടന്‍ ഡാഡി യെ  വിളിച്ചു  ."തോമ്മാച്ച, ദാ  ഇത് നമ്മുടെ എതിര്‍ സ്ഥാനര്തിയുടെ 
വീടാണ് അയ്യാളെ കണ്ടു തോമ്മാച്ചന്‍ മന്ത്രി ആകാന്‍ പോകുന്ന കാര്യം ഒന്ന് ഗമയില്‍ അടിക്കാം 
അയ്യാളെ നാണം കെടുത്താന്‍ കിട്ടുന്ന അവസരമാണ് ഇത് .അയാള്‍  തീര്‍ച്ചയായും നാണം കേട്ട് 
പോകും." അത് കഴിഞ്ഞു വരീത്ചെട്ടന്‍ ഒന്ന് ഉറക്കെ ചിരിച്ചു.
തോമ്മാച്ചന്‍ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു." അത് തന്നെ വറീത് ചേട്ടാ .അവനിട്ട് നമുക്കെ ഒരു ശിക്ഷ  അങ്ങനെ കൊടുത്തു കളയാം.നമുക്ക് അവനെ ഒന്ന് കണ്ട് അല്പം നല്ല വര്‍ത്തമാനം പറഞ്ഞിട്ട് 
സത്യപ്രതിന്ജ് ക്ക് വരാന്‍ ക്ഷണിക്കാം.അങ്ങനെ ഒന്ന് നല്ലതുപോലെ നാണം കെടുത്തി കളയാം."
വരീത്ചെട്ടന്‍ അതിനു മറുപടി കൊടുത്തു." അത് തന്നെ തോമ്മച്ചാ,അത് തന്നെ.അയാള്‍ ഇനിയും ഒരിക്കല്‍പോലും തോമ്മച്ചാനു എതിരായി election -നു നില്‍ക്കുകയില്ലെന്നു ഞാന്‍ ഉറപ്പു തരാം.." അത് കഴിഞ്ഞു അയാള്‍ നീണ്ട പല്ലുകള്‍ പുറത്തു കാട്ടി ചിരിച്ചു.തോമാച്ചന്‍ പുറത്തു ഇറങ്ങിയ ഉടനെ വറീത്ചെട്ടന്‍കാറിന്റെ കതകു തുറന്നു പുറത്തു ചാടിയിട്ട് എന്നെ വിളിച്ചു .ഇറങ്ങു മോനെ .നമുക്ക് കുഞ്ഞിന്റെ
 അപ്പന്റെ എതിരാളിയെ ഒന്ന് നേരിട്ട് കണ്ടു കളയാം.എനിക്ക് വളരെ വ്യസനം തോന്നി;കൂടാതെകോപവും. സൂത്രക്കാരനായ എല്ലൂരി വറീത് ചേട്ടന്റെ കഷ് ണ്ടി തലക്കിട്ടു 
ഒരു കുത്ത് കൊടുക്കാന്‍ തോന്നി .
ഞാന്‍ മടിച്ചു കാറില്‍ ഇരുന്നു .

"വേഗം ഇറങ്ങിക്കെ കുഞ്ഞേ .....ഷാജു മോനെ ,നമുക്ക് സമയം കളയാന്‍ ഇല്ല.. ഇവിടം കഴിഞ്ഞു പെണ്ണിന്റെ വീട്ടില്‍ സമയത്ത് തന്നെ ചെല്ലണം."
അയാള്‍ക്ക്‌ ഉടനെ ഞാന്‍ മറുപടി കൊടുത്തു.."എന്നാല്‍ പിന്നെ അവിടേക്ക് പോകുകയല്ലേ 
ചെയ്യേണ്ടത്." എനിക്ക് അവിടെ നിന്ന് എങ്ങനെയും ഓടി പോകാന്‍ എന്റെ മനസ്സ് മന്ത്രിച്ചു.ഷീലയെ നേരിടാന്‍ സാധ്യമല്ല.പക്ഷെ ഇതിനകം ഡാഡി വീട്ടിന്റെ മുന്‍പില്‍ എത്തി കഴിഞ്ഞിരുന്നു.വരീത്ചെട്ടന്‍ എന്നെ പിടിച്ചു ഡാഡിയുടെഅരികില്‍ എത്തിച്ചു .എന്റെ ഭാവി തകര്‍ക്കാന്‍ ഡാഡി യും ,വരീത്ചെട്ടനും ചേര്‍ന്ന് ഒരുക്കിയ 
വലയാണിത് എന്ന് എനിക്ക് വേഗം മനസ്സിലായി.ഞാനും,ഷീലയും ആയുള്ള 
ബന്ധം ഡാഡി യോടെ ആരോ പറഞ്ഞു കൊടുത്തു കാണും.വറീത് ചേട്ടന്‍ കല്യാണം 
പൊളിക്കാനും,കല്യാണം നടത്താനും പറ്റിയ ദല്ലാള്‍ ആണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി.

ഇവിടെ ഷീലയുടെ ഡാഡി യെ നാണം കെടുത്തുമ്പോള്‍,തീര്‍ച്ചയായും,ഇവിടെ ഞങ്ങളുടെ ബന്ധം 
അവസാനി ക്കും എന്ന് എനിക്ക് മനസ്സിലായി. അവിടെ നിന്ന് ഓടി പോകാന്‍ എന്റെ മനസ്സ്
എന്നോട് മന്തിച്ചു.


  (തുടരും) 

സൂര്‍ജീസ്‌ കോര്‍ണര്‍

സൂര്ജീ സൂക്തം

എന്താനിഷ്ടാ ഒരു മൌനം.
നല്ല ഉശാരായിരുന്നല്ലോ ഈയള്‍ക്ക് . എന്ത് പറ്റി ?
എന്ത് പറയാനാ മാഷേ ,
വയസ്സ് പത്തറുപതു ആയില്ലേ , ഇനി ഒന്നു സ്ലോ ആകാവെന്നു തോന്നി, ഞാന്‍ അല്ല ,അവള്‍ .
ബൈബിള്‍ ക്ലാസ്സ് കഴിഞ്ഞപ്പോള്‍ മുതലാണ്‌ ഈ മാറ്റം . എന്ത് മാറ്റം ?
പ്രായമായന്നൊരു തോന്നല്‍ .
അതിനു ബൈബിള്‍ എന്ത് പിഴചു ?
ഒന്നും എനിക്ക് അറിയില്ല മാഷ്‌ .
ഏഴ് പത്തോ യെറ ആയാല്‍ എണ്‍പതു എന്നല്ലോ പ്രമാണം.
അതെ .
താങ്കള്ക്ക് എത്ര വയസെന്നു എനിക്കറിയില്ല .
ഏതുമാകട്ടെ , എഴുപതില്‍ നിന്നുംഅത് കുറക്ക് .
അതിന്‍ടെ കൂടെ ഒരു പത്തു വര്ഷം കൂട്ട്, വേണ്ടാ ഒരു അഞ്ചു മതി . എഴുപതു കഴിഞ്ഞുള്ള ഓരോ വര്ഷവും ബോണസ്‌ ആയി കേറിയതാണ് . സര്‍വ രോഗ സംഗമം നടക്കുന്ന ഒരു പന്തല്‍ ആണല്ലോ നാമെല്ലാം .
കീട്ടിയോ നമ്പര്‍ ?
ഞട്ടി പോയീ അല്ലെ .
വേണ്ടാ , ഈവിടെ ആണ് കണക്കു കൂട്ടാന്‍ പടികണ്ടിയത് .
ഇനി ഉള്ള കാലം ഏറ്റം മധുര മാക്ക് .
എങ്ങനെ ?
വളെരെ നിസാരം .
ഗോള്‍ഡന്‍ ടൈം ആണിപ്പോള്‍ . അല്ലങ്കില്‍ ആക്കണം .
കുട്ടികളെ വളര്തെണ്ടാ .........ജോല്ലിക്ക് പോകേണ്ടാ ....വലിയ സാമ്പത്തിക പ്രശ്നം ഒന്നുമില്ല .....
സാമാന്യം നല്ല ആരോഗ്യം ഒക്കെ ഉണ്ട് താനും . പിന്നെ കൂടുതല്‍ എന്താണ് വേണ്ടിയത് ?
മൈ ഡിയര്‍ ഫ്രണ്ട് ,
കഴിഞ്ഞ പത്തു നാല്‍പതു വര്ഷം ആഗ്രഹിച്ച പലതും നടക്കാതെ പോയിട്ടില്ലേ ?
യിനയൂം അത് അനുവദിച്ചു കൂടാ. നല്ല വസ്ത്രം ധരിക്കു , നല്ല ഭഷണം കഴിക്കൂ , അല്പം മേക്കപ്പ്‌ ആകാം .
ചേച്ചിക്ക് ഇഷ്ടം ഈല്ലാ എന്ന് വെറുതെ പറയുന്നതു അല്ലെ.
ജിവിത പങ്കാളികു അതൊക്കെ വലിയ പ്രിയം ആണെന്ന് ഓര്‍ക്കണം.
വര്‍ഷത്തില്‍ ഒന്നോ രണ്ടോ ട്രിപ്പ്‌ ആകാം . മടികകേണ്ട .
ആരെ കുറിച്ചും ഒന്നും വെഷമം വേണ്ട .........അവര്‍ ഒക്കെ നിങ്ങളെ കാല്‍ നല്ല നിലയില്‍ ആണെനു ഓര്ക്കുക .
പത്തു മുപതു വര്ഷം മക്കളെ വളര്‍ത്താന്‍ അവള നൈറ്റ്‌ ഡ്യൂട്ടി ആയിരുനെല്ലോ. നിനക്കും അവള്കും നഷ്ടപെട്ടത് വീണ്ടു എടുകണം. മുന്‍ജന്മ ത്തിലെ ശത്രുക്കള്‍ ആയ ഈജന്‍മത്ത്‌ഇല്ലെ മക്കളെ അവരുടെ
വഴിയേ വീട്റെകുക .
നിങ്ങള്ക്ക് റൊമാന്‍സ് ഇല്ലാന്ന് ആര് പറഞ്ഞു ?
തേച്ചു മിനുക്കിയാല്‍ നല്ലവണ്ണം തിളങ്ങും . സംശയം വേണ്ട .
നേരത്തെ കൂട്ടി എടുത്ത നമ്പര്‍ ഓര്‍മയില്‍ ഇരിക്കെട്ടെ ...........


സ്വന്തം സൂര്ജീ