Saturday, October 24, 2009

ഇന്ത്യക്കാര്‍ ഇല്ലാത്ത രാജ്യങ്ങള്‍ : എബ്രഹാം ജീ

ഇന്ത്യക്കാരില്ലാത്ത രാജ്യങ്ങള്‍ ലോകത്തു മൂന്നെണ്ണം മാത്രം....


ലോകത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ സാന്നിധ്യമില്ലാത്തതു മൂന്നേമൂന്നു രാജ്യങ്ങളില്‍ മാത്രം. പാകിസ്‌താന്‍, ഉത്തരകൊറിയ, ഭൂട്ടാന്‍ എന്നിവിടങ്ങളിലൊഴികെ ലോകത്തിന്റെ മുക്കിലുംമൂലയിലും പ്രവാസി ഇന്ത്യക്കാര്‍ താമസമുറപ്പിച്ചിട്ടുണ്ടെന്നു പ്രവാസികാര്യ മന്ത്രാലയം സ്‌ഥിരീകരിച്ചു. ലോകത്ത്‌ ആകെയുള്ള 183 രാജ്യങ്ങളില്‍ 180-ലും ഇന്ത്യന്‍ സാന്നിധ്യമുണ്ട്‌. പാരമ്പര്യംകൊണ്ട്‌ ഇന്ത്യന്‍ വംശജര്‍ എന്ന വിഭാഗത്തില്‍പ്പെടുന്നവരെ പരിഗണിച്ചാല്‍ പാകിസ്‌താനിലും ഭൂട്ടാനിലും നമ്മുടെ സാന്നിധ്യമുണ്ടെന്നു പറയാം. അങ്ങനെയെങ്കില്‍ ഉത്തരകൊറിയ ഒരേയൊരു 'ഇന്ത്യാരഹിത' രാജ്യമാകും.
പ്രവാസി ഇന്ത്യക്കാരില്‍ ഉരുക്കുവ്യവസായി ലക്ഷ്‌മി മിത്തലിനെപ്പോലെയുള്ള കുബേരന്‍മാര്‍ മുതല്‍ ഉപജീവനത്തിനായും പഠനാവശ്യങ്ങള്‍ക്കുമായി വിദേശങ്ങളില്‍ താല്‍ക്കാലികമായി താമസിക്കുന്ന സാധാരണക്കാര്‍വരെയുണ്ട്‌. മിത്തല്‍ വിദേശത്തു സ്‌ഥിരതാമസമാണെങ്കിലും ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ ഉള്ളയാളാണ്‌.
ഭൂമിയുടെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍വരെ ഇന്ത്യക്കാര്‍ താമസമുറപ്പിച്ചിട്ടുണ്ട്‌. ഏറ്റവുമൊടുവില്‍ രൂപംകൊണ്ട ദ്വീപ്‌ രാഷ്‌ട്രമായ പസഫിക്‌ സമുദ്രത്തിലെ പലാവു റിപ്പബ്ലിക്കില്‍അഞ്ചു പ്രവാസി ഇന്ത്യക്കാരാണുള്ളത്‌. ആഫ്രിക്കയിലെ ചെറുരാജ്യമായ ജിബൂട്ടിയില്‍ 375 ഇന്ത്യക്കാരുണ്ട്‌. ബൊളീവിയന്‍ മലനിരകളില്‍പ്പോലും 20 പ്രവാസി ഇന്ത്യക്കാര്‍ വസിക്കുന്നുണ്ടെന്നു പറഞ്ഞാല്‍ കണ്ണുതള്ളേണ്ടതില്ല!
സൗദിയിലാണ്‌ ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാരുള്ളത്‌, 17 ലക്ഷം. യു.എ.ഇയില്‍ 14 ലക്ഷവും അമേരിക്കയില്‍ ഒന്‍പതു ലക്ഷവും പ്രവാസി ഇന്ത്യക്കാരുണ്ട്‌. സ്ലൊവേനിയ (10 പേര്‍), മോണ്ട്‌സെററ്റ്‌ (10), ഐസ്ലാന്‍ഡ്‌ (21), ബോസ്‌നിയ (30), ബുര്‍ക്കിന ഫാസോ (150) എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സാന്നിധ്യം
തീരെക്കുറവാണ്‌




എബ്രഹാം ജീ

1 comment:

  1. 20 ലക്ഷത്തിലധികം ഇന്ത്യന് തൊഴിലാളികള് സൌദിയില് ജോലി ചെയ്യുനുണ്ട് എന്ന് ടെപ്യുടി തൊഴില് മന്ത്രി ഡോ.അബ്ദുല് വാഹിദ് അല് ഹുമൈദ്.ന്യൂ ദല്ഹിയിലെ സൗദി അംബാസഡര് ഫൈസല് താറാദ് കഴിഞ്ഞ ഫെബ്രുവരിയില് വെളിപെടുതിയത് 16 ലക്ഷം എന്നായിരുന്നു

    ReplyDelete